ശ്രീനിയേട്ടൻ മരണത്തെ കണ്ട് കിടക്കുമ്പോൾ തന്നെ കുറിച്ച് പറഞ്ഞ ധ്യാനിൻറെ കോമഡി വേദനിപ്പിച്ചു എന്ന് വിമല!

Divya John
 ശ്രീനിയേട്ടൻ മരണത്തെ കണ്ട് കിടക്കുമ്പോൾ തന്നെ കുറിച്ച് പറഞ്ഞ ധ്യാനിൻറെ കോമഡി വേദനിപ്പിച്ചു എന്ന് വിമല! അഭിമുഖങ്ങളിൽ ധ്യാനിന്റെ കോമഡികൾ കേൾക്കുന്നവർക്ക് ഭയങ്കര തമാശയാണെങ്കിലും അതിന് ഇരയാകുന്ന വീട്ടുകാർക്ക് അത് പലപ്പോഴും വേദനയുള്ള കാര്യമായിരുന്നു. തന്റെ കോമഡിയ്ക്ക് ഭാര്യയെയും അച്ഛനെയും അമ്മയെയും എല്ലാം ധ്യാൻ ഇരയാക്കിയിട്ടുണ്ട്. ധ്യാനിന്റെ അത്തരം അഭിമുഖങ്ങളൊന്നും തനിക്കിഷ്ടമല്ല എന്ന് ശ്രീനിവാസൻ പറയുന്നു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും. അഭിനയിച്ച സിനിമകളെക്കാൾ നൽകിയ അഭിമുഖങ്ങളിലൂടെ വൈറലായ നടനാണ് ധ്യാൻ ശ്രീനിവാസൻ. മകന്റെ അഭിമുഖങ്ങളിൽ തന്നെ വേദനിപ്പിച്ച ഒരു അഭിമുഖത്തെ കുറിച്ച് പറയുമ്പോൾ വിമലയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ പൊറോട്ടയ്ക്ക് ഓഡറ് ചെയ്തു എന്ന് പറഞ്ഞ അഭിമുഖത്തെ കുറിച്ചാണ് വിമല സംസാരിച്ചത്.



 എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ. അതിന് ശേഷം ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളും കാണാറില്ല എന്നാണ് വിമല പറഞ്ഞത്.അമ്മയുടെ പല കോമഡികളുണ്ട്, അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ധ്യാനും അഭിമുഖം ചെയ്യുന്ന ആളും ആർത്ത് ചിരിയ്ക്കുന്നുണ്ടായിരുന്നു. അച്ഛൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ തന്നെ വേണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന് ചോദിച്ചപ്പോൾ, ഇപ്പഴല്ലേടാ കഴിക്കാൻ പറ്റൂ എന്ന് അമ്മ പറഞ്ഞതായും ധ്യാൻ ആ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ബിഹൈന്റ് വുഡന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ ആ കഥ പറച്ചിൽ. 'അച്ഛന് രണ്ടാമത് അസുഖം വന്ന സമയത്ത് അല്പം ക്രിട്ടിക്കൽ ആയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഡോക്ടർ എല്ലാം പറഞ്ഞു കേട്ട വിഷമത്തിലായിരുന്നു ഞാനും ഏട്ടനും. അപ്പോഴേക്കും ഏട്ടനും ചെന്നൈയിൽ നിന്ന് എത്തിയിരുന്നു.


മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും. അഭിനയിച്ച സിനിമകളെക്കാൾ നൽകിയ അഭിമുഖങ്ങളിലൂടെ വൈറലായ നടനാണ് ധ്യാൻ ശ്രീനിവാസൻ. മകന്റെ അഭിമുഖങ്ങളിൽ തന്നെ വേദനിപ്പിച്ച ഒരു അഭിമുഖത്തെ കുറിച്ച് പറയുമ്പോൾ വിമലയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ പൊറോട്ടയ്ക്ക് ഓഡറ് ചെയ്തു എന്ന് പറഞ്ഞ അഭിമുഖത്തെ കുറിച്ചാണ് വിമല സംസാരിച്ചത്. എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ. അതിന് ശേഷം ധ്യാനിന്റെ എല്ലാ അഭിമുഖങ്ങളും കാണാറില്ല എന്നാണ് വിമല പറഞ്ഞത്.അമ്മയുടെ പല കോമഡികളുണ്ട്, അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ധ്യാനും അഭിമുഖം ചെയ്യുന്ന ആളും ആർത്ത് ചിരിയ്ക്കുന്നുണ്ടായിരുന്നു.



 അതുവരെ ഞങ്ങൾ ഒന്നും കഴിച്ചിരുന്നില്ല. കഴിക്കാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ അമ്മ നീ ഒരു പൊറോട്ടയും ബീഫ് ഫ്രൈയും ഓഡറ് ചെയ്യ് എന്ന് പറഞ്ഞു' എന്നായിരുന്നു ധ്യാൻ പറഞ്ഞത്.എന്നാൽ ആശുപത്രിയിൽ വച്ചൊന്നും അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല എന്ന് അമ്മ പറയുന്നു. വീട്ടിൽ ഞങ്ങൾ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദയും പൊറോട്ടയും ഒന്നും ഇഷ്ടമല്ല. മക്കളെയും അത് കഴിക്കാൻ സമ്മതിക്കാറില്ല. എപ്പോഴെങ്കിലും പുറത്ത് പോകുമ്പോഴാണ് ഒരു പൊറോട്ട തിന്നുന്നത്. അങ്ങനെ എപ്പോഴോ, എവിയോ പോകുമ്പോൾ പറഞ്ഞിരിക്കാം. പക്ഷെ അത് ശ്രീനിയേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോഴല്ല എന്ന് വിമല ശ്രീനിവാസൻ പറയുന്നു.

Find Out More:

Related Articles: