എന്തുകൊണ്ട് ഇങ്ങിനെ ഒരു കഥാപാത്രം: മമ്മൂട്ടിയുടെ മറുപടിയും ദേശീയ തലത്തിലെ ചർച്ചയും! കാതലിലൂടെ വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയിലെ ഓമന എന്ന കഥാപാത്രം ജ്യോതികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ തീർത്തും വ്യത്യസ്തമായ മൂന്ന് സിനിമകൾക്ക് ശേഷം മമ്മൂട്ടി നായകനായി എത്തിയ കാതൽ ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്തൊരു സിനിമ തന്നെ ആയിരുന്നു. മമ്മൂട്ടി കമ്പനി ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമ റിലീസ് ആയ ശേഷം നിരവധി ആളുകളാണ് ജ്യോതികയുടെയും മാമ്മൂക്കയുടെയും അഭിനയത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. കൂടുതൽ ആളുകൾക്കും പറയാനുണ്ടായിരുന്നത് മമ്മൂക്കയെ കുറിച്ച് തന്നെ ആയിരുന്നു.
സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്ന മമ്മൂക്കയെ പോലെ മലയാള സിനിമയുടെ മെഗാസ്റ്റാർ ആയ ഒരാൾ എങ്ങിനെയാണ് ഒരു സ്വവർഗ അനുരാഗിയായുള്ള കഥാപാത്രം തിരഞ്ഞെടുത്തത് എന്ന്. ഇപ്പോഴിതാ ദേശീയ തലത്തിലും മമ്മൂക്കയും അദ്ദേഹത്തിന്റെ സിനിമകളും ചർച്ചയാവുമ്പോൾ ജ്യോതിക അദ്ദേഹത്തെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ആരാധാകർ ഏറ്റെടുത്തിരിക്കുന്നത്. ജിയോ ബേബി മമ്മൂട്ടി കൂട്ടുകെട്ടിൽ കാതൽ ദി കോർ എന്ന ചിത്രം പുറത്തിറങ്ങിയത് അടുത്തിടെയാണ്. "മമ്മൂട്ടി സാർ ശരിക്കും ഒരു അത്ഭുതമാണ്, ഇതുപോലെ ഒരു സിനിമ തിരഞ്ഞെടുക്കാനും ആ സിനിമ പ്രൊഡ്യൂസ് ചെയ്യാനും അദ്ദേഹം കാണിച്ച ധൈര്യത്തെ സമംത്തിച്ചേ മതിയാവൂ. 20 വർഷം ഒരുമിച്ച് ജീവിച്ച ഒരു ഭാര്യയും ഭർത്താവും, അതിൽ ഭർത്താവ് ഗേ ആണെന്ന് അറിയുമ്പോൾ ഭാര്യ വിവാഹ മോചനം ആവശ്യപ്പെടുന്നു. എന്തൊരു സിനിമയാണ് കാതൽ.
എനിക്ക് ഏറ്റവും ഹൃദയഭേദകമായി തോന്നിയത് ഡിവോഴ്സിന് മുൻപ് ഇന്നൊരു ദിവസം കൂടി നിങ്ങൾ എന്റെ അടുത്ത് കിടക്കാമോ എന്ന് ഓമന മാത്യുവിനോട് ചോദിക്കുന്ന രംഗമാണ്. എന്താണ് നിങ്ങൾക്ക് അതേക്കുറിച്ച് പറയാൻ ഉള്ളത്" എന്നായിരുന്നു. ഫിലിം കംപാനിയൻ ബെസ്റ്റ് പെർഫോമൻസസ് ഓഫ് 2023 എന്ന ഷോയുടെ ഭാഗമായി അവതാരിക ജ്യോതികയോട് പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെടുന്ന വാക്കുകൾ തന്നെ ആയിരുന്നു. "ആ സിനിമ മുഴുവൻ അതിന്റെ എഴുത്തിന്റെ ശക്തി തന്നെയാണ്. ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിൽ ഒരുപാട് നിശബ്ദത ഉണ്ട്.
എനിക്ക് അപ്പോഴാണ് മനസിലായത്, ഡയലോഗുകളെക്കാൾ നിശ്ശബ്ദതയ്ക്ക് പലതും ആളുകളിലേക്ക് എത്തിക്കാൻ കഴിയും എന്ന്. ആ സിനിമ കണ്ടതിനു ശേഷമാണ് എനിക്ക് ആ ഭർത്താവും ഭാര്യയും തമ്മിലുള്ള കെമിസ്ട്രി മനസിലായത്. പരസ്പരം സ്പർശിക്കാതെ, ഒന്ന് ചേർത്ത് പിടിക്കാതെ അവർക്കിടയിൽ അങ്ങിനെ ഒരു കെമിസ്ട്രി. നമ്മൾ സാധാരണ കാണുന്ന എല്ലാ സിനിമകളിലും ഈ കെമിസ്ട്രി കാണിക്കുന്നത് ബയോളജിയിലൂടെയാണ്. ഞങ്ങൾ പരസ്പരം കുറച്ചെങ്കിലും ഈ സിനിമയിൽ സംസാരിക്കുന്നത് പോലും ആ ക്ലൈമാക്സ് സീനുകളിൽ മാത്രമാണ്. ബാക്കിയെല്ലാം നിശബ്ദതയാണ്.