രാത്രി മുഴുവൻ കരച്ചിൽ, ദേഹം മുഴുവനും വെള്ളം കോരിയൊഴിച്ചിരുന്ന അവസ്ഥ; പെരുമഴക്കാലവും ഇൻസ്റ്റയിലെ വരവും!

Divya John
  രാത്രി മുഴുവൻ കരച്ചിൽ, ദേഹം മുഴുവനും വെള്ളം കോരിയൊഴിച്ചിരുന്ന അവസ്ഥ; പെരുമഴക്കാലവും ഇൻസ്റ്റയിലെ വരവും! മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും തിളങ്ങിയ നടി വിവാഹത്തോടെ കുറച്ചുനാൾ അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ തമിഴിലും മലയാളത്തിലുമായി ഗംഭീര പ്രോജക്ടുകളാണ് ഒരുങ്ങുന്നത്. പേളിയുമായി മീര പങ്കിട്ട ചില വിശേഷങ്ങളിലേക്ക്. മലയാളികളുടെ സ്വന്തം അച്ചുവാണ് ഇന്നും മീര ജാസ്മിൻ. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഇന്ഡസ്ട്രിക്ക് നല്ല രീതിയിൽ മാറ്റമുണ്ട്. സോഷ്യൽ മീഡിയയുടെ ഇൻഫ്ലുവെൻസ് ആണ് എടുത്തുപറയേണ്ടത്. നമ്മുടെ വർക്കിനെ അത് നല്ല രീതിയിൽ സഹായിക്കുന്നുണ്ട്.





പണ്ടൊക്കെ നമ്മൾക്ക് ഒരു കാര്യം പറയണം എന്നുണ്ടെങ്കിൽ, അത് പറഞ്ഞാൽ പല രീതിയിൽ ആകും എഴുതി വരിക. എന്നാൽ ഇപ്പോൾ നമ്മൾക്ക് ആരെയും ഡിപ്പെൻഡ് ചെയ്യണ്ട. നമുക്ക് പറയാൻ ഒരു പ്ലാറ്റ്ഫോം നമ്മുടെ മുൻപിൽ ഉണ്ട്. അത് വലിയ കാര്യമാണ്.എനിക്ക് ഒരു വിഷൻ ഉണ്ട്. പക്ഷെ ഫ്‌ളോയ്ക്ക് അനുസരിച്ച് പോകണം എന്നാണ്. എനിക്ക് അതാകും നല്ലത് എന്ന് തോനുന്നു. എനിക്ക് എന്നെ ഒരുപാട് ശിക്ഷിക്കാൻ ഇപ്പോൾ ഇഷ്ടമല്ല, വർക്കിന്‌ ഒപ്പം ജീവിതവും ആസ്വദിച്ച് പോകണം എന്നാണ്. തുടക്കത്തിൽ ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടിയിരുന്നില്ല. പത്തൊന്പതുവയസ്സ് തുടങ്ങുന്ന സമയത്താണ് ഞാൻ ഇന്ഡസ്ട്രിയിലേക്ക് എത്തുന്നത്. അന്ന് തൊട്ട് പിന്നെ അങ്ങോട്ട് നോൺ സ്റ്റോപ്പ് ആയിരുന്നു, അത് ഹെൽത്തിനെയും ബാധിക്കും- മീര പറയുന്നു.





ഒരു വർഷം മുമ്പേയാണ് ഇൻസ്റ്റയിലേക്ക് എത്തിയത്. ഞാൻ ഒരുപാട് അങ്ങനെ പുറത്തുവരാത്ത സമയത്തായിരുന്നല്ലോ ആ വരവ്. ആ സമയം ആയപ്പോൾ ഞാൻ വിചാരിച്ചു ഞാനിപ്പോൾ റെഡിയാണ്. ഇപ്പോൾ എനിക്ക് പുറത്തുവന്നെ മതിയാകൂ എന്ന്. അങ്ങനെ മാനസികമായി ഞാൻ തയ്യാറെടുത്തു, അപ്പോൾ മനസ്സിലായി ഇനി സിനിമ ചെയ്യാൻ തുടങ്ങാം എന്ന്. അത് നമുക്ക് അറിയാം. അങ്ങിനെയാണ് എന്റെ സ്വന്തമായി ഒരു പ്ലാറ്റ്ഫോം വേണം എന്ന ചിന്തയിൽ എത്തിയത്.സെല്ഫ് ഡിസ്കവറിക്ക് വേണ്ടി നമുക്ക് നമ്മുടേതായ സമയം വേണം. ഒരു വ്യക്തിയെ സംബന്ധിച്ചുള്ള സന്തോഷം എന്ന് പറയുന്നത് ആ വ്യക്തിയിൽ ഉള്ളതാണ്.





എനിക്ക് ട്രാവൽ ചെയ്യാൻ ആണ് ഇഷ്ടം എങ്കിൽ അത് എനിക്ക് സന്തോഷം തരും, പിന്നെ ഒറ്റയ്ക്ക് ഇരുന്ന് മ്യൂസിക്ക് കേൾക്കാൻ ആണ് ഇഷ്ടം എങ്കിൽ അത് നമുക്ക് സന്തോഷം നൽകും അല്ലെ , വേറെ ഒരു വ്യക്തിക്ക് മറ്റൊരു രീതിയിൽ ആയിരിക്കും. ഞാൻ മാറി നിന്ന് എന്നെ തന്നെ നോക്കി കണ്ട ഒരു സമയം ഉണ്ടായിരുന്നു- മീര പറയുന്നു. ഉർവ്വശിയുമായുള്ള അഭിനയത്തെക്കുറിച്ചുപറഞ്ഞ മീര പെരുമഴക്കാലം അഭിനയകാലത്തെക്കുറിച്ചും ഓർക്കുകയുണ്ടായി. പെരുമഴക്കാലം അഭിനയം ഒരുപാട് കഷ്ടപെട്ടായിരുന്നു ചെയ്തത്. ഫുൾ ടൈം കരച്ചിലും മറ്റും. രാത്രിയിൽ എല്ലാം ഇങ്ങനെ വെള്ളം ഒക്കെ ദേഹത്ത് കോരി ഒഴിച്ചിരുന്ന അവസ്ഥ. ശരിക്കും തണുത്തിരിക്കും.


Find Out More:

Related Articles: