നേരറിയാൻ നേര്: ഫസ്റ്റ് ഡേ ബോക്സോഫീസ് കളക്ഷൻ വിശേഷങ്ങൾ! ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ പ്രതീക്ഷിച്ചത് ദൃശ്യം എഫ്ഫക്റ്റ് ആയിരുന്നു. മാത്രമല്ല സംവിധായകൻ ജീത്തു ജോസഫ് പ്രമോഷൻ പരിപാടികളിൽ ഒരുപാട് ശ്രദ്ധിച്ചിരുന്നു. വലിയ സിനിമയല്ല, ഇതൊരു കോർട് റൂം ത്രില്ലർ മാത്രമാണെന്ന് ജീത്തു ജോസഫ് ആദ്യമേ പറഞ്ഞുവച്ചു. മോഹൻലാലിനൊപ്പം അനശ്വര രാജൻ, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് തുടങ്ങിയവരെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രെന്റിങ് ആണ്. അത് വരും ദിവസങ്ങളിൽ ബോക്സോഫീസിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ മൗത്ത് പബ്ലിസിറ്റി ബോക്സോഫീസിലും ശബ്ദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ അനുസരിച്ച് അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വേൾഡ് വൈൽഡ് ആയി നേര് ആദ്യ ദിവസം ആറ് കോടി നേടി എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസം സിനിമ കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.80 കോടിയാണ്.
ആശിർവാദ് സിനിമാസ് നിർമിച്ച ചിത്രത്തിന് ഏറ്റവും നല്ല ബിസിനസ് നടന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ആദ്യ ദിവസം കൊച്ചിയിൽ 115 ഷോകളും തിരുവനന്തപുരത്ത് 117 ഷോകളും ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ വീക്കെന്റും, ക്രിസ്മസ് അവധിയും എല്ലാം ഒന്നിച്ച് വരുമ്പോൾ നേരിന് അനുകൂലമായ ഒരു സാഹചര്യം തന്നെയുണ്ടാവും എന്നാണ് വിലയിരുത്തലുകൾ. അത് സംവിധായകന്റെ സൈക്കളോജിക്കൽ മൂവ് ആണ്, സിനിമ സൂപ്പർ ഹിറ്റാകും എന്നുറപ്പ് എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആദ്യ ഷോ കഴിഞ്ഞതുമുതൽ വന്നു തുടങ്ങിയിരുന്നു.
ഇത് മോഹൻലാലിന്റെ തിരിച്ചുവരവാണ്, ശക്തമായ തിരക്കഥയിലും മേക്കിങിലും ഒരുമിങ്ങിയ മികച്ച കോർട്ട് ഡ്രാമ തന്നെയാണെന്നാണ് പ്രേക്ഷകാഭിപ്രായം. സിനിമയ്ക്ക് ഇപ്പോൾ തന്നെ നല്ല മൗത്ത് പബ്ലിസിറ്റിയും കിട്ടുന്നുണ്ട്.ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകർ പ്രതീക്ഷിച്ചത് ഒരു ദൃശ്യം ലെവൽ തന്നെയാണ്. എന്നാൽ അമത പ്രതീക്ഷ സിനിമയെ ബാധിക്കുമോ എന്ന ഭയം ആദ്യമേ ഉള്ളത് കൊണ്ട് ആ സമ്മർദ്ദം കുറച്ചുകൊണ്ടുവരാൻ സംവിധായകൻ ജീത്തു ജോസഫ് പ്രമോഷൻ പരിപാടികളിൽ ഒരുപാട് ശ്രദ്ധിച്ചിരുന്നു. വലിയ സിനിമയല്ല, ഇതൊരു കോർട് റൂം ത്രില്ലർ മാത്രമാണെന്ന് ജീത്തു ജോസഫ് ആദ്യമേ പറഞ്ഞുവച്ചു.
മോഹൻലാലിനൊപ്പം അനശ്വര രാജൻ, സിദ്ദിഖ്, പ്രിയാമണി, ജഗദീഷ് തുടങ്ങിയവരെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രെന്റിങ് ആണ്. അത് വരും ദിവസങ്ങളിൽ ബോക്സോഫീസിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ മൗത്ത് പബ്ലിസിറ്റി ബോക്സോഫീസിലും ശബ്ദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ അനുസരിച്ച് അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വേൾഡ് വൈൽഡ് ആയി നേര് ആദ്യ ദിവസം ആറ് കോടി നേടി എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിവസം സിനിമ കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.80 കോടിയാണ്.