30,500 കോടിയുടെ വൻ പദ്ധതികൾ: താഴ്‌വരയിലേക്ക് കൂടുതൽ ട്രെയിനുകളും റോഡുകളും!

Divya John
 30,500 കോടിയുടെ വൻ പദ്ധതികൾ: താഴ്‌വരയിലേക്ക് കൂടുതൽ ട്രെയിനുകളും റോഡുകളും! വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് എന്നീ വിവിധ മേഖലകളിലെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കശ്മീർ താഴ്‌വരയുടെ തലവര മാറ്റാനാകുന്ന പദ്ധതികളാണ് മോദി നാടിനായി സമർപ്പിക്കുക. ജമ്മുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക 30,500 കോടി രൂപയുടെ വിവിധ വൻ പദ്ധതികൾ.ബനിഹാൽ - ഖാരി - സംബർ - സംഗൽദാൻ സെക്ഷൻ്റെ കമ്മീഷൻ ചെയ്യുന്നത് പ്രാധാന്യമർഹിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കം T-50 (12.77 കി.മീ) ഖാരിക്കും സംബറിനും ഇടയിലുള്ള ഭാഗത്താണ്. ജമ്മു വിമാനത്താവളത്തിൽ പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. 40,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്നതാണ് പുതിയ ടെർമിനൽ. ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം.



ഐഐഎം ജമ്മു, ഐഐഎം ബോധ് ഗയ, ഐഐഎം വിശാഖപട്ടണം എന്നീ മൂന്ന് പുതിയ ഐഐഎമ്മുകളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. കൂടാതെ കേന്ദ്രീയ വിദ്യാലയങ്ങൾക്കായി (കെവികൾ) 20 പുതിയ കെട്ടിടങ്ങളും രാജ്യത്തുടനീളമുള്ള പുതിയ നവോദയ വിദ്യാലയങ്ങൾക്ക് (എൻവി) 13 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. ജമ്മു കശ്മീരിലെ വിജയ്പൂർ (സാംബ), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആണ് ഉദ്ഘാടനം ചെയ്യുന്ന മറ്റൊരു വൻ പദ്ധതി. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട ഈ സ്ഥാപനം കേന്ദ്ര സർക്കാർ പദ്ധതിയായ 'പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന' പ്രകാരമാണ് നിർമിക്കുന്നത്. ബനിഹാൽ - ഖാരി - സംബർ-സങ്കൽദാൻ (48 കി.മീ.) റെയിൽവേ ലൈൻ, പുതുതായി വൈദ്യുതീകരിച്ച ബാരാമുള്ള - ശ്രീനഗർ - ബനിഹാൽ - സങ്കൽദാൻ സെക്ഷനും (185.66 കി.മീ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.



 താഴ്‌വരയിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ്, ബാരാമുള്ള സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്യും. റെയിൽവേ പദ്ധതികൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും. ഇതിനൊപ്പം മേഖലയുടെ സാമ്പത്തിക വികസനം വർധിപ്പിക്കാനും സഹായിക്കും.ജമ്മുവിനെ കത്രയുമായി ബന്ധിപ്പിക്കുന്ന ഡൽഹി - അമൃത്സർ - കത്ര എക്‌സ്പ്രസ് വേയുടെ രണ്ട് പാക്കേജുകളും (44.22 കിലോമീറ്റർ) ശ്രീനഗർ റിംഗ് റോഡിൻ്റെ രണ്ടാം ഘട്ടവും ഉൾപ്പെടെയുള്ള പ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടൽ നിർവഹിക്കും. ജമ്മുവിലും സിയുഎഫ് (കോമൺ യൂസർ ഫെസിലിറ്റി) പെട്രോളിയം ഡിപ്പോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അദ്ദേഹം തറക്കല്ലിടും. 



ജമ്മു കശ്മീരിലുടനീളം സിവിക് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനും പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 3,150 കോടി രൂപയിലധികം വരുന്ന നിരവധി വികസന പദ്ധതികൾക്കും മോദി തുടക്കമിടും.
1,660 കോടി രൂപ ചെലവിൽ 227 ഏക്കറിൽ നിർമിക്കുന്ന ആശുപത്രിയിൽ 720 കിടക്കകൾ, 125 സീറ്റുകളുള്ള മെഡിക്കൽ കോളേജ്, 60 സീറ്റുകളുള്ള നഴ്സിങ് കോളേജ്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, താമസ സൗകര്യം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഫാക്കൽറ്റിയും സ്റ്റാഫും, യുജി, പിജി വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ താമസം, മറ്റ് സൗകര്യങ്ങൾക്കൊപ്പം ഒരു ഷോപ്പിങ് കോംപ്ലക്സും ഉൾപ്പെടുന്നുണ്ട്.

Find Out More:

Related Articles: