രണ്ട് പെൺമക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം; വിവാഹ വാർഷികത്തിൽ ഗിന്നസ് പക്രു!

Divya John
 രണ്ട് പെൺമക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം; വിവാഹ വാർഷികത്തിൽ ഗിന്നസ് പക്രു! മിമിക്രി വേദികളിൽ നിന്ന് അഭിനയ ലോകത്തേക്ക് എത്തിയ പക്രു, തന്നെ കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ പലതും താണ്ടി, ഗിന്നസ് വേൾഡ് റെക്കോർഡ് വരെ എത്തി. മലയാളത്തിന് പുറമെ അന്യഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.വിവാഹ വാർഷികമവുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പക്രു. വിവാഹ ചിത്രവും, ഇപ്പോഴുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പക്രു എത്തിയത്. 'ഒന്നിച്ചിട്ട് വർഷം 18, സ്‌നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദി' എന്നാണ് പക്രു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 



പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെയാണ് പക്രുവിന്റെ വിജയം. അമ്പിളിയമ്മാവൻ എന്ന ചിത്രത്തിലൂടെ 1986 ൽ ആണ് അജയകുമാർ അഭിനയ ലോകത്തേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്തു. ഒരു മുഴുനീള ചിത്രത്തിൽ നായകനായി അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞ നായകൻ എന്ന വിശേഷണത്തോടെയാണ് പക്രു ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ഇത് കൂടാതെ, കേരള- തമിഴ്‌നാട് സർക്കാറിന്റെ പുരസ്‌കാരങ്ങളും അഭിനയത്തിന് പക്രു നേടിയെടുത്തിട്ടുണ്ട്. 2006 ൽ ആയിരുന്നു അജയ് കുമാർ എന്ന ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം. 2008 ൽ ആയിരുന്നു ആദ്യത്തെ മകളുടെ ജനനം. ദീപ്ത കീർത്തി അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടായി വളർന്നതിന് സോഷ്യൽ മീഡിയ സാക്ഷിയാണ്. 2023 ൽ രണ്ടാമത്തെ മകൾ പിറന്നു, ദ്വീജ കീർത്തി എന്നാണ് ഇളയകുട്ടിയ്ക്ക് പേരിട്ടത്. 



നടി അലീന പടിക്കൽ, റാണി ശരൺ, സെന്തിൽ കൃഷ്ണ, സൗപർണിക തുടങ്ങിയ സെലിബ്രേറ്റികൾ അടക്കമുള്ളവർ ആശംസകളുമായി കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിച്ചവർക്ക് പക്രു നന്ദി പറയുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ വാർഷികമവുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പക്രു. വിവാഹ ചിത്രവും, ഇപ്പോഴുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പക്രു എത്തിയത്. 'ഒന്നിച്ചിട്ട് വർഷം 18, സ്‌നേഹിക്കുന്നവരുടെ പ്രാർത്ഥനകൾക്ക് നന്ദി' എന്നാണ് പക്രു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 


അമ്പിളിയമ്മാവൻ എന്ന ചിത്രത്തിലൂടെ 1986 ൽ ആണ് അജയകുമാർ അഭിനയ ലോകത്തേക്ക് എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്തു. ഒരു മുഴുനീള ചിത്രത്തിൽ നായകനായി അഭിനയിച്ച ഏറ്റവും പൊക്കം കുറഞ്ഞ നായകൻ എന്ന വിശേഷണത്തോടെയാണ് പക്രു ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. ഇത് കൂടാതെ, കേരള- തമിഴ്‌നാട് സർക്കാറിന്റെ പുരസ്‌കാരങ്ങളും അഭിനയത്തിന് പക്രു നേടിയെടുത്തിട്ടുണ്ട്. 2006 ൽ ആയിരുന്നു അജയ് കുമാർ എന്ന ഗിന്നസ് പക്രുവിന്റെയും ഗായത്രി മോഹന്റെയും വിവാഹം. 2008 ൽ ആയിരുന്നു ആദ്യത്തെ മകളുടെ ജനനം. ദീപ്ത കീർത്തി അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടായി വളർന്നതിന് സോഷ്യൽ മീഡിയ സാക്ഷിയാണ്. 2023 ൽ രണ്ടാമത്തെ മകൾ പിറന്നു, ദ്വീജ കീർത്തി എന്നാണ് ഇളയകുട്ടിയ്ക്ക് പേരിട്ടത്. നടി അലീന പടിക്കൽ, റാണി ശരൺ, സെന്തിൽ കൃഷ്ണ, സൗപർണിക തുടങ്ങിയ സെലിബ്രേറ്റികൾ അടക്കമുള്ളവർ ആശംസകളുമായി കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിച്ചവർക്ക് പക്രു നന്ദി പറയുകയും ചെയ്തിട്ടുണ്ട്. 

Find Out More:

Related Articles: