ഒരിക്കൽ മാത്രം ഉപയോഗിച്ച സാരി, ആർക്കും വാങ്ങാം, പുതിയ സംരംഭവുമായി നവ്യ നായർ!

Divya John
 ഒരിക്കൽ മാത്രം ഉപയോഗിച്ച സാരി, ആർക്കും വാങ്ങാം, പുതിയ സംരംഭവുമായി നവ്യ നായർ! വ്യത്യസ്ത വിലകളിലെ ആറു സാരികളാണ് ഇപ്പോൾ വിൽപ്പനക്കുള്ളത്. ഒരിക്കൽ ഉപയോഗിച്ചതും വാങ്ങിയിട്ട് ഉടുക്കാനാകാത്തതും ആയ സാരികൾ വിൽപ്പനക്കുണ്ട്. കാഞ്ചിപുരം സാരികളും ലിനൻ സാരികളുമാണ് ആദ്യ ഘട്ടത്തിൽ വിൽപ്പനക്കുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു സംരംഭത്തിന് തുടക്കമിട്ട് നവ്യ നായർ. പ്രീ ലവ്ഡ് ബൈ നവ്യ നായർ എന്ന പേജിലൂടെ ഉപയോഗിച്ച സാരികൾ വിൽപ്പനക്ക് വയ്ക്കുകയാണ് താരം.സാരികളും വസ്ത്രങ്ങളും മാത്രമല്ല മികച്ച ഗുണമേൻമയിലെ സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾക്കായി കുറഞ്ഞ മുതൽ മുടക്കിൽ ഇത്തരം സ്റ്റോറുകൾ തുടങ്ങുന്നത് താൽപ്പര്യമുള്ള ആർക്കും പരീക്ഷിക്കാവുന്ന ഒരു ആശയമാണ്.



 തുടക്കത്തിൽ ഇൻസ്റ്റഗ്രാം പേജിലൂടെയോ ഓൺലൈനായോ ഒക്കെ ഇങ്ങനെ വിൽപ്പന തുടങ്ങാം. ഗാഡ്ജറ്റുകളും ആക്സസറികളും എല്ലാം ഇങ്ങനെ വിറ്റഴിക്കാവുന്നതാണ്. സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങളുടെ വിപണിയ്ക്ക് വരും നാളുകളിൽ സ്വീകാര്യതയേറും. പാർട്ടി വെയറുകൾക്കായും ബ്രാൻഡഡ് ഗാഡ്ജറ്റുകൾക്കായും ഒക്കെ വൻ തുക ചെലവഴിക്കാൻ താൽപര്യമില്ലാത്തവർ ഇത്തരം സൈറ്റുകളെ ആശ്രയിക്കും. ത്രിഫ്റ്റ് സ്റ്റോർ ഇപ്പോൾ ഏറെ സ്വീകാര്യതയുള്ള ഒരു ആശയമാണ്. റിലയൻസ് അടുത്തിടെ ഉപയോഗിച്ച വസ്ത്രങ്ങളുടെ വിൽപ്പനക്കായി യൂസ്റ്റ എന്ന പേരിലെ എക്സ്ക്ലൂസീവ് ഷോറുമുകൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വിവാഹ വസ്ത്രങ്ങളും പാർട്ടി വെയറുകളും ഒക്കെ ഇങ്ങനെ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന നിരവധി ഓൺലൈൻ സ്റ്റോറുകളുണ്ട്. 



മറ്റ് ഉൽപന്നങ്ങളുടെയും എക്സ്ക്ലൂസീവ് ഷോപ്പുകൾ ഓൺലൈനിൽ സജീവമാണ്.നർത്തകി കൂടെയായ നവ്യ നായർ അഭിനയവും നൃത്ത വിദ്യാലയവും ഒക്കെയായി ഇപ്പോൾ തിരക്കിലാണ്. മാതംഗി ബൈ നവ്യ എന്ന പേരിലെ നൃത്ത വിദ്യാലയം കാക്കനാടാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കഴിഞ്ഞ ദിവസങ്ങളിൽ സ്വന്തമായി സംരംഭം തുടങ്ങുന്നതിനേക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.സാരികളുടെ വിലക്ക് പുറമെ ഷിപ്പിങ് ചാർജുകളും ഈടാക്കും. ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചിപുരം സാരികൾ 4,000-4,500 രൂപ നിരക്കിലാണ് വിൽപ്പനക്കിട്ടിരിക്കുന്നത്. ചില സാരികൾക്കൊപ്പം ബ്ലൗസും വിൽപ്പനക്കുണ്ട്. 



ആദ്യം ഓർഡ‍ർ ചെയ്യുന്നവർക്കാകും വസ്ത്രം ലഭിക്കുക.ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു സംരംഭത്തിന് തുടക്കമിട്ട് നവ്യ നായർ. പ്രീ ലവ്ഡ് ബൈ നവ്യ നായർ എന്ന പേജിലൂടെ ഉപയോഗിച്ച സാരികൾ വിൽപ്പനക്ക് വയ്ക്കുകയാണ് താരം. വ്യത്യസ്ത വിലകളിലെ ആറു സാരികളാണ് ഇപ്പോൾ വിൽപ്പനക്കുള്ളത്. ഒരിക്കൽ ഉപയോഗിച്ചതും വാങ്ങിയിട്ട് ഉടുക്കാനാകാത്തതും ആയ സാരികൾ വിൽപ്പനക്കുണ്ട്. കാഞ്ചിപുരം സാരികളും ലിനൻ സാരികളുമാണ് ആദ്യ ഘട്ടത്തിൽ വിൽപ്പനക്കുള്ളത്. തുടക്കത്തിൽ ഇൻസ്റ്റഗ്രാം പേജിലൂടെയോ ഓൺലൈനായോ ഒക്കെ ഇങ്ങനെ വിൽപ്പന തുടങ്ങാം. ഗാഡ്ജറ്റുകളും ആക്സസറികളും എല്ലാം ഇങ്ങനെ വിറ്റഴിക്കാവുന്നതാണ്.



സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങളുടെ വിപണിയ്ക്ക് വരും നാളുകളിൽ സ്വീകാര്യതയേറും. പാർട്ടി വെയറുകൾക്കായും ബ്രാൻഡഡ് ഗാഡ്ജറ്റുകൾക്കായും ഒക്കെ വൻ തുക ചെലവഴിക്കാൻ താൽപര്യമില്ലാത്തവർ ഇത്തരം സൈറ്റുകളെ ആശ്രയിക്കും. ത്രിഫ്റ്റ് സ്റ്റോർ ഇപ്പോൾ ഏറെ സ്വീകാര്യതയുള്ള ഒരു ആശയമാണ്. റിലയൻസ് അടുത്തിടെ ഉപയോഗിച്ച വസ്ത്രങ്ങളുടെ വിൽപ്പനക്കായി യൂസ്റ്റ എന്ന പേരിലെ എക്സ്ക്ലൂസീവ് ഷോറുമുകൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വിവാഹ വസ്ത്രങ്ങളും പാർട്ടി വെയറുകളും ഒക്കെ ഇങ്ങനെ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന നിരവധി ഓൺലൈൻ സ്റ്റോറുകളുണ്ട്.

Find Out More:

Related Articles: