സഹോദരൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ ഒരു കഥ പറഞ്ഞ് സുജിത ധനുഷ്! ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സുജിതയുടെ സഹോദരൻ സൂര്യ കിരൺ അന്തരിച്ചത്. നടി കാവേരിയുടെ മുൻ ഭർത്താവ് ആയിരുന്നു നടനും സംവിധായകനുമായ സൂര്യ കിരൺ. സഹോദരൻ മറിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സുജിത ഇപ്പോൾ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രീയങ്കരി ആയി മാറിയ നടിയാണ് സുജിത ധനുഷ്. ആ പെൺകുട്ടിയ്ക്ക് അയ്യോ ഞാൻ ഈ മുത്തശ്ശിയെ ഇടിച്ചല്ലോ എന്ന് പിന്നെയാണ് ഫീലായത്. എന്നിട്ട് അവൾ ആ മുത്തശ്ശിയെ നോക്കുമ്പോൾ അവർക്ക് യാതൊരു തരത്തിലുള്ള റിയാക്ഷനും ഇല്ല. സാധാരണ മനുഷ്യർക്ക് എത്ര ദേഷ്യം വരുന്ന കാര്യമാണ് അവൾ ചെയ്തത്.
നിനക്ക് കണ്ണ് കണ്ടൂടെ, എന്റെ പ്രായത്തെ ബഹുമാനിച്ചുകൂടെ, ഇങ്ങിനെ ആണോ ഒരാളോട് പെരുമാറുന്നത് എന്നൊക്കെ അല്ലേ അവർ ചോദിക്കേണ്ടത് ശരിക്കും പറഞ്ഞാൽ. സാധാരണ വേറെ ആരാണെങ്കിലും ഇതൊക്കെ അല്ലേ ചോദിക്കുന്നത്. എന്നാൽ ഇതൊന്നും പറയാതെ ആ മുത്തശ്ശി ഭയങ്കര സൈലന്റ് ആയിട്ട് ഇരിക്കുവായിരുന്നു. അവർ ഒന്നും പറയാത്തത് കണ്ടപ്പോൾ ആ പെൺകുട്ടിയ്ക്ക് ഭയങ്കര ആശ്ചര്യം തോന്നി. മുത്തശ്ശി ഞാൻ നിങ്ങളെ ഇടിച്ചല്ലോ, എന്നിട്ട് നിങ്ങൾ എന്താണ് ഒരുവാക്ക് പോലും എന്നോട് ദേഷ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്യാത്തത്. ആ മുത്തശ്ശി പറഞ്ഞ മറുപടി നമ്മൾ വളരെ ചെറിയ ദൂരത്തിൽ സഞ്ചരിക്കുന്നവർ ആണ്. അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും. ഇതിനിടയിൽ നിന്നെ ഞാൻ രണ്ടു വഴക്ക് പറഞ്ഞിട്ട് എനിക്ക് അതിൽ നിന്നും എന്ത് കിട്ടാനാണ് എന്നാണ്.അവർ ആ പറഞ്ഞ വാക്കുകൾ വെറും സാധാരണ വാക്കുകൾ അല്ല. ഭയങ്കര പവർഫുൾ ആയ വാക്കുകൾ ആണ് അത്.
നമ്മൾ എല്ലാവരും ചെറിയ ഒരു ദൂരത്തിൽ യാത്ര ചെയ്യുന്നവർ ആണ്. നമ്മുടെയൊക്കെ ഈ യാത്ര എപ്പോൾ അവസാനിക്കും, എവിടെ പോയി അവസാനിക്കും എന്നൊന്നും നമുക്ക് അറിയില്ല. ഇതിന്റെയിടയിൽ എന്തോ ചെറിയ ഒരു ദേഷ്യത്തിന്റെ പേരിൽ നമ്മൾ പറയുന്ന വാക്കുകൾ നമ്മുടെയും കേൾക്കുന്നവരുടെയും സമാധാനം കളയും എന്നല്ലാതെ ഒരു ഉപകാരവും ഉള്ളത് അല്ല. കാരണം നമ്മളും ഈ പറഞ്ഞ ചെറിയ യാത്രയിൽ തന്നെയാണ്" സുജിത പറയുന്നു. ഇത് ആർക്കുള്ള മറുപടി ആണ് എന്നാണ് ആരാധകർ സുജിതയോട് ചോദിക്കുന്നത്.
"
ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു വയസായ അമ്മ അതിൽ ഇരിക്കുന്നത് കണ്ടു. അവരുടെ അടുത്ത് ഒരു സീറ്റ് ഉണ്ടായിരുന്നു. അതിൽ ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ബസിലേക്ക് കയറിയ ഒരു യുവതി അവരുടെ കയ്യിൽ കുറെ സാധനങ്ങൾ ഉള്ളത് കൊണ്ട് അടുത്തിരുന്ന മുത്തശ്ശിയെ ഒന്നും ശ്രദ്ധിക്കാതെ വന്ന് ആ സീറ്റിൽ ഇരുന്നു. ആ സാധനങ്ങൾ മുഴുവൻ ആ മുത്തശ്ശിയുടെ ദേഹത്ത് കൊണ്ടിരുന്നു. പക്ഷെ അവർ ആദ്യം ഒന്ന് തിരിഞ്ഞെങ്കിലും പിന്നീട് പഴയത് പോലെ അവിടെ തന്നെ ഇരുന്നു.