ജീവിതത്തിൽ സന്തോഷം നിറച്ചവൾ; നിലു മൂന്നാം വയസ്സിലേക്ക്!

Divya John
 ജീവിതത്തിൽ സന്തോഷം നിറച്ചവൾ; നിലു മൂന്നാം വയസ്സിലേക്ക്! ശ്രിനിഷ് അരവിന്ദിന്റേയും പേളി മാണിയുടേയും മകൾ ഇന്ന് മൂന്നാം വയസ്സിലേക്ക് കടക്കുകയാണ്. എന്തുപെട്ടെന്നാണ് കുഞ്ഞേ നിന്റെ വളർച്ച എനിക്ക് വിശ്വസിക്കാൻ വയ്യ എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ഇളയ മകളോട് ഒരു ചോദ്യവും നിന്റെ ചേച്ചിയുടെ പിറന്നാൾ ഓർത്തിക്കരിക്കാൻ നീ തുടങ്ങുന്നത് എപ്പോൾ മുതലാണ് എന്ന്. ശ്രീനിഷും, വീട്ടിലെ ഓരോ അംഗവും നിലയുടെ പിറന്നാൾ ദിനം വ്യത്യസ്ത കുറിപ്പുകൾ ആണ് പങ്കിട്ടെത്തിയത്. പേളിയുടെ രാസാത്തിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും എത്തുകയുണ്ടായി. സോഷ്യൽ മീഡിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റാർ കിഡ് ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ ആ സ്ഥാനം നില ബേബിക്ക് ആയിരിക്കും മിക്ക ആളുകളും നൽകുക. അത്രത്തോളം ഇൻഫ്ലുവെൻസ് ചെയ്യാൻ നിലക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം.




പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസിൽ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷത്തിൽ തന്നെ ആയിരുന്നു. പ്രേക്ഷരോട് ഏറ്റവും അടുത്ത് നിൽക്കുന്ന താര ദമ്പതികൾ എന്ന് തന്നെ പറയാം. ഈ കഴിഞ്ഞ 13 ആം തീയതി പേളി രണ്ടാമതൊരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്.എന്നെ സംബന്ധിച്ച് അവൾ സന്തോഷത്തോടെ ഇരിക്കണം. ലോകത്തെ സ്‌നേഹിക്കണം. ഈ ലോകത്തിലുള്ള മാത്തം ജനങ്ങളിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാളായി അവൾ മാറണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ലോകത്തിന് തന്നെ അവൾ ഒരു മുതൽക്കൂട്ട് ആയിരിക്കണം", എന്നാണ് പേളി മകളെ കുറിച്ച് പറയുന്നത്.ജനിക്കുന്നതിന് മുൻപേ സെലിബ്രിറ്റിയായ താരപുത്രിയാണ് നില ബേബി.




നിലുവിനെ മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും പേളി മാണി തന്റെ ഫോളോവേഴ്‌സുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ നീലുവിന്റെ ഓരോ കുഞ്ഞു കുഞ്ഞു കുസൃതികളും ക്യൂട്ട് വീഡിയോസുമായി സ്ഥിരം പേളി ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്.അമ്മയ്ക്കും അച്ഛനുമൊപ്പമായി ആടിപ്പാടി എല്ലാവരുടേയും മനം കവരുകയായിരുന്നു നില ബേബി. പിറന്നാളാഘോഷത്തിന് മുന്നോടിയായി പേളി മകളുടെ ഒരു വീഡിയോ യൂ ട്യൂബിൽ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. നില ടേൺസ് 3 എന്ന ക്യാപ്ഷനോടെയായാണ് പേളി മകളുടെ മൂന്നു വയസ്സ് വരെയുള്ള യാത്ര പങ്കുവച്ചത്.ശ്രിനിഷ് അരവിന്ദിന്റേയും പേളി മാണിയുടേയും മകൾ ഇന്ന് മൂന്നാം വയസ്സിലേക്ക് കടക്കുകയാണ്. എന്തുപെട്ടെന്നാണ് കുഞ്ഞേ നിന്റെ വളർച്ച എനിക്ക് വിശ്വസിക്കാൻ വയ്യ എന്നാണ് പേളി മാണി കുറിച്ചത്. 



ഒപ്പം ഇളയ മകളോട് ഒരു ചോദ്യവും നിന്റെ ചേച്ചിയുടെ പിറന്നാൾ ഓർത്തിക്കരിക്കാൻ നീ തുടങ്ങുന്നത് എപ്പോൾ മുതലാണ് എന്ന്. ശ്രീനിഷും, വീട്ടിലെ ഓരോ അംഗവും നിലയുടെ പിറന്നാൾ ദിനം വ്യത്യസ്ത കുറിപ്പുകൾ ആണ് പങ്കിട്ടെത്തിയത്. പേളിയുടെ രാസാത്തിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും എത്തുകയുണ്ടായി.
ജന്മദിനാശംസകൾ നിലു കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും തിളക്കമുള്ള ചെറിയ നക്ഷത്രത്തിന് മൂന്നാം ജന്മദിനാശംസകൾ!. നീ ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്നു. സാഹസികതകളുടെയും രസകരമായ ഓർമ്മകളുടെയും മറ്റൊരു വർഷം ഇതാ! മേമയുടെ ആശംസകൾ ഞങ്ങളുടെ കുടുംബം മാറ്റിമറിച്ചവൾ സന്തോഷംനിറച്ചവൾ എന്നിങ്ങനെ ഉള്ള ക്യപ്‌ഷൻ ആണ് റേച്ചൽ മാണി പങ്കു വച്ചത്.

Find Out More:

Related Articles: