ആടുജീവിതം; നജീബിന് തീരാനോവായി പേരക്കുട്ടിയുടെ വിയോഗം!

Divya John
 ആടുജീവിതം; നജീബിന് തീരാനോവായി പേരക്കുട്ടിയുടെ വിയോഗം! നജീബിൻ്റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിൻ്റെ മകൾ സഫാ മറിയം ആണ് മരിച്ചത്. ഒന്നര വയസ്സായിരുന്നു.തൻ്റെ ജീവിതകഥ പറയുന്ന 'ആടുജീവിതം' സിനിമ അഭ്രപാളികളിൽ എത്തുന്ന സന്തോഷ നിമിഷത്തിന് സാക്ഷിയാകാൻ നജീബും കുടുംബവും ഒരുങ്ങുമ്പോൾ ജീവിതത്തിൽ വേദനയുടെ പേമാരിയായി പേരക്കുട്ടിയുടെ വിയോഗം. ആടുജീവിതം നോവലിൻ്റെ സൃഷ്ടാവ് ബെന്യാമിൻ നജീബിൻ്റെ പേരുക്കുട്ടിയുടെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ സഫാ മറിയം ഇന്ന് മരണപ്പെട്ടുവെന്നും നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുമല്ലോയെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. 



സഫീർ ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ആറാട്ടുപുഴ പടിഞ്ഞാറേജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ആടുജീവിതത്തിൽനിന്ന് രക്ഷപ്പെട്ടു നാട്ടിലെത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസം അനുഭവിക്കുന്ന നജീബിന്റെ ജീവിതത്തിൽ പേരക്കുട്ടിയുടെ മരണം മറ്റൊരു ആഘാതമായി മാറുകയാണ്.ആടുജീവിതം നോവലിൻ്റെ സൃഷ്ടാവ് ബെന്യാമിൻ നജീബിൻ്റെ പേരുക്കുട്ടിയുടെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ സഫാ മറിയം ഇന്ന് മരണപ്പെട്ടുവെന്നും നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുമല്ലോയെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. വായനക്കാരുടെ മനസ്സുകളെ മരുഭൂമി കണക്കെ പൊള്ളിച്ച ബെന്യാമിൻ്റെ ആടുജീവിതം അഭ്രപാളികളിൽ എത്താൻ മറ്റാരെക്കാളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരാളുണ്ട്. അത് യഥാർഥ കഥാനായകൻ നജീബ് തന്നെയാണ്. 



ആലപ്പുഴ ആറാട്ടുപുഴ പത്തിശേരിൽ ജങ്ഷന് തെക്ക് ഭാഗത്ത് തറയിൽ വീട്ടിൽ ഷുക്കൂർ എന്ന് വിളിപ്പേരുള്ള നജീബിന് അത് കഥയല്ല, തൻ്റെ ജീവിതമാണ്. മരുഭൂമിയിൽ താൻ കരഞ്ഞ് തീർത്തതും വായനക്കാരെ കരയിച്ചതുമായ ജീവിതത്തിൻ്റെ ദൃശ്യാവിഷ്ക്കാരം കാണാൻ നജീബും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സിനിമ ഉടൻ പുറത്തിറങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ നജീബും സന്തോഷത്തിലാണ്. പൃഥിരാജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബ്ലസ്സിയാണ് ആടുജീവിതം അഭ്രപാളികളിലേക്ക് എത്തിക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പാണ് ആടുജീവിതം സിനിമ. പൃഥിരാജിൻ്റെയും ബ്ലസ്സിയുടേയും ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലാകും ഈ സിനിമയെന്ന് ഉറപ്പാണ്. അമലാ പോളാണ് നായികാവേഷത്തിൽ എത്തുന്നത്. എആർ റഹ്മാനാണ് സംഗീത സംവിധായകൻ. 



ആടുജീവിതത്തിൽനിന്ന് രക്ഷപ്പെട്ടു നാട്ടിലെത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസം അനുഭവിക്കുന്ന നജീബിന്റെ ജീവിതത്തിൽ പേരക്കുട്ടിയുടെ മരണം മറ്റൊരു ആഘാതമായി മാറുകയാണ്.ആടുജീവിതം നോവലിൻ്റെ സൃഷ്ടാവ് ബെന്യാമിൻ നജീബിൻ്റെ പേരുക്കുട്ടിയുടെ വിയോഗവാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ സഫാ മറിയം ഇന്ന് മരണപ്പെട്ടുവെന്നും നിങ്ങളുടെ പ്രാർഥനയിൽ ഓർക്കുമല്ലോയെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. വായനക്കാരുടെ മനസ്സുകളെ മരുഭൂമി കണക്കെ പൊള്ളിച്ച ബെന്യാമിൻ്റെ ആടുജീവിതം അഭ്രപാളികളിൽ എത്താൻ മറ്റാരെക്കാളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരാളുണ്ട്. അത് യഥാർഥ കഥാനായകൻ നജീബ് തന്നെയാണ്.

Find Out More:

Related Articles: