ദീപക്കിന് പറ്റിയ പെണ്ണ് തന്നെയാണ് അപർണ; പുതുമോടി ആഘോഷിക്കുന്ന താരദമ്പതികളെ കുറിച്ച് നടൻ മനോജ് ! മനോഹരം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. അതിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചതോടെ വിവാഹത്തിലും എത്തി. വിവാഹ ശേഷമുള്ള സത്കാരത്തിന്റെയൊക്കെ തിരക്കിലാണ് ഇപ്പോൾ നവദമ്പതികൾ. പുതുമോടി ആഘോഷിക്കുന്ന താരദമ്പതികളെ കുറിച്ച് നടൻ മനോജ് കെ യു എഴുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചാവേർ, ഇരട്ട, പ്രാവ്, എൽ എൽ ബി പോലുള്ള സിനിമകളിലൂടെ സജീവമായ നടൻ മനോജിന്റെ നാട്ടുകാരനാണ് ദീപക്. സിനിമയിൽ എത്തുന്നതിന് മുൻപേ അറിയുകയും ചെയ്യാം. ആ ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ്, ദീപക്കിന് പറ്റിയ പെണ്ണാണ് അപർണ എന്ന് പറഞ്ഞത്. അടുത്തിടെയായിരുന്നു ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹം.
ഈ മാസം അവസാനം റിലീസിനൊരുങ്ങുന്ന 'ആനന്ദ് ശ്രീബാല' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അപർണ്ണയെ പരിചയപ്പെടുന്നത്. സെറ്റിലെ ഔപചാരിക പരിചയപ്പെടൽ കഴിഞ്ഞ്, കൂടുതൽ സംസാരിക്കുന്നതിനിടയിൽ കല്യാണക്കാര്യം സംസാരിച്ച അപർണ്ണ പറഞ്ഞു 'മനോജേട്ടാ ഞാൻ കണ്ണൂർക്ക് വരുന്നുണ്ട്, അവിടെയാ ചെക്കൻ - ദീപക്ക്' എന്ന്. ദീപക്കിന്റെ കല്യാണക്കാര്യം അറിഞ്ഞിരുന്നെങ്കിലും ഇതാണ് പെണ്ണെന്ന് അപ്പോഴാണ് അറിയുന്നത്. ജയസൂര്യ നായകനായ ഫുട്‌ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ 'ക്യാപ്റ്റൻ ' എന്ന സിനിമയിലെ ഷറഫലിയുടെ കഥാപാത്രമായി ചെക്കനെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടവും അഭിമാനവും തോന്നി. സിനിമകണ്ട ഉടനെ അവനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമായതോടെ ഞാൻ ദീപക്കിന്റെ സുഹൃത്തും, സഹോദരനും, സഹപ്രവർത്തകനും ഒക്കെയായി.
'കണ്ണൂർ സ്‌ക്വാഡ് ' എന്ന സിനിമയിൽ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. കല്യാണം കഴിഞ്ഞു. റിസപ്ഷനും കഴിഞ്ഞു. ഇനി ബന്ധു വീട് സന്ദർശനം. ദീപക്കിനെ സംബന്ധിച്ചിടത്തോളം ബന്ധുക്കളുടെ എണ്ണം നോക്കിയാൽ അത്ര പെട്ടെന്ന് തീർക്കാൻ പറ്റില്ല. ഇന്നലെ രണ്ടു പേരും വീട്ടിലെത്തി. തിരിച്ചു പോകുമ്പോൾ അപർണ്ണ പറഞ്ഞു ' മനോജേട്ടാ ഞാൻ വീണ്ടും വരും, ഇത് വരെ തെയ്യം കണ്ടില്ല. തെയ്യം കാണണം'എന്ന്. തെയ്യം എന്ന് കേട്ടാൽ ഓടി കിതച്ചെത്തുന്ന ദീപക്കിന് പറ്റിയ പെണ്ണന്നെ....... എന്ന് ഞാൻ മനസ്സുകൊണ്ടു പറഞ്ഞു. ഒരുപാട് കളിയാട്ടവും, പെരുങ്കളിയാട്ടവും ഒന്നിച്ച് കാണാനുള്ള അവസരം രണ്ട് പേർക്കും ദൈവം ഉണ്ടാക്കി കൊടുക്കട്ടെ എന്ന് ആശംസയും പ്രാർത്ഥനയും''.
സിനിമയിൽ എത്തുന്നതിന് മുൻപേ അറിയുകയും ചെയ്യാം. ആ ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ്, ദീപക്കിന് പറ്റിയ പെണ്ണാണ് അപർണ എന്ന് പറഞ്ഞത്. അടുത്തിടെയായിരുന്നു ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹം. ഈ മാസം അവസാനം റിലീസിനൊരുങ്ങുന്ന 'ആനന്ദ് ശ്രീബാല' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അപർണ്ണയെ പരിചയപ്പെടുന്നത്. സെറ്റിലെ ഔപചാരിക പരിചയപ്പെടൽ കഴിഞ്ഞ്, കൂടുതൽ സംസാരിക്കുന്നതിനിടയിൽ കല്യാണക്കാര്യം സംസാരിച്ച അപർണ്ണ പറഞ്ഞു 'മനോജേട്ടാ ഞാൻ കണ്ണൂർക്ക് വരുന്നുണ്ട്, അവിടെയാ ചെക്കൻ - ദീപക്ക്' എന്ന്. ദീപക്കിന്റെ കല്യാണക്കാര്യം അറിഞ്ഞിരുന്നെങ്കിലും ഇതാണ് പെണ്ണെന്ന് അപ്പോഴാണ് അറിയുന്നത്. ജയസൂര്യ നായകനായ ഫുട്‌ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ 'ക്യാപ്റ്റൻ ' എന്ന സിനിമയിലെ ഷറഫലിയുടെ കഥാപാത്രമായി ചെക്കനെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടവും അഭിമാനവും തോന്നി. സിനിമകണ്ട ഉടനെ അവനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമായതോടെ ഞാൻ ദീപക്കിന്റെ സുഹൃത്തും, സഹോദരനും, സഹപ്രവർത്തകനും ഒക്കെയായി. 'കണ്ണൂർ സ്‌ക്വാഡ് ' എന്ന സിനിമയിൽ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. കല്യാണം കഴിഞ്ഞു. റിസപ്ഷനും കഴിഞ്ഞു. ഇനി ബന്ധു വീട് സന്ദർശനം.