അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷിച്ച് അഭിരാമി!

Divya John
 അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷിച്ച് അഭിരാമി! കൂടെ കട്ടയ്ക്ക് കൂട്ടായി അമ്മയും മകൾ പാപ്പുവും ഉണ്ട്. അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷിച്ചതാണ് ഇവരുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം. കഴിഞ്ഞ ആഴ്ചയായിരുന്നു അറുപതാം പിറന്നാൾ. ആഘോഷത്തിന്റെ ചിത്രങ്ങൾ നേരത്തെ അഭിരാമി പങ്കുവച്ചതാണ്. ഇപ്പോഴിതാ ആഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.  അച്ഛൻ കൂടെ ഇല്ലാത്ത ഷഷ്ടിപൂർത്തി. അമൃത സുരേഷും അടുത്തില്ല. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമൃത അമേരിക്കയിലാണ്. ദൂരെയാണെങ്കിലും വീഡിയോകോളിലൂടെ ഒപ്പം തന്നെയുണ്ട്. പക്ഷെ പിറന്നാൾ ആഘോഷത്തിൽ ഏറ്റവും അധികം അവരെ രണ്ടു പേരെയും മിസ്സ് ചെയ്യുന്നു എന്ന് വീഡിയോയിൽ അഭിരാമി ആവർത്തിച്ചു പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ട്രോളുകൾ നേരിടുന്ന കുടുംബമാണ് അമൃത സുരേഷിന്റേത്. 



എന്തൊക്കെ വിമർശനങ്ങൾ വന്നാലും, അതിനെയെല്ലാം ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു പോകുകയാണ് അമൃതയും സഹോദരി അഭിരാമിയും. പിറന്നാളായിട്ട് രാവിലെ അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിൽ പോയി. ഉച്ചയ്ക്ക് എല്ലാം വിഭവങ്ങളും അടങ്ങിയ സദ്യ വിളമ്പി. വൈകിട്ടായിരുന്നു ചെറിയ രീതിയിലുള്ള കേക്ക് കട്ടിങും പിറന്നാൾ ആഘോഷവും. അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള ഫോട്ടോ വച്ച് തന്നെയാണ് ഡെക്രേഷൻ ചെയ്തത്. വളരെ സിംപിളായി നടത്തിയ ആഘോഷത്തിൽ സ്‌നേഹം നിറഞ്ഞു നിന്നു. വൈകുന്നേരത്തെ സെലിബ്രേഷൻ അമ്മയ്ക്ക് ഒരു സർപ്രൈസ് തന്നെയായിരുന്നു. എപ്പോഴും അമൃത വീഡിയോ കോളിലൂടെ സജീവമായി വന്നു. 



ചേച്ചി വന്നിട്ട് വലിയ ആഘോഷം നടത്തണം എന്നാണ് അഭിരാമി പറയുന്നത്. അച്ഛൻ കൂടെ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം കൂടെ തന്നെയുണ്ട് എന്നാണ് അമ്മ പറയുന്നത്. അല്പം ഇമോഷണലാവുകയും ചെയ്തു. അച്ഛനുണ്ടായിരുന്നുവെങ്കിലും അമ്മയുടെ ഷഷ്ടിപൂർത്തി ഇതിലും ഗംഭീരമായി ആഘോഷിച്ചേനെ എന്ന് അഭിരാമി പറയുന്നു. കാരണം ചെറുപ്പം മുതലേ ഇത്തരം ആഘോഷങ്ങളെല്ലാം നല്ല രീതിയിൽ നടത്തി അച്ഛൻ ഞങ്ങളെ ശീലിപ്പിച്ചിട്ടുണ്ട്. ഓണവും വിഷവും പിറന്നാളുമെല്ലാം ഞങ്ങളുടെ വീട്ടിൽ ആഘോഷമാണെന്ന് അഭിരാമി പറയുന്നു. 


സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമൃത അമേരിക്കയിലാണ്. ദൂരെയാണെങ്കിലും വീഡിയോകോളിലൂടെ ഒപ്പം തന്നെയുണ്ട്. പക്ഷെ പിറന്നാൾ ആഘോഷത്തിൽ ഏറ്റവും അധികം അവരെ രണ്ടു പേരെയും മിസ്സ് ചെയ്യുന്നു എന്ന് വീഡിയോയിൽ അഭിരാമി ആവർത്തിച്ചു പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ാെരുപാട് ട്രോളുകൾ നേരിടുന്ന കുടുംബമാണ് അമൃത സുരേഷിന്റേത്. എന്തൊക്കെ വിമർശനങ്ങൾ വന്നാലും, അതിനെയെല്ലാം ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു പോകുകയാണ് അമൃതയും സഹോദരി അഭിരാമിയും. പിറന്നാളായിട്ട് രാവിലെ അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിൽ പോയി. ഉച്ചയ്ക്ക് എല്ലാം വിഭവങ്ങളും അടങ്ങിയ സദ്യ വിളമ്പി. വൈകിട്ടായിരുന്നു ചെറിയ രീതിയിലുള്ള കേക്ക് കട്ടിങും പിറന്നാൾ ആഘോഷവും. അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള ഫോട്ടോ വച്ച് തന്നെയാണ് ഡെക്രേഷൻ ചെയ്തത്.

Find Out More:

Related Articles: