ദയവായി ജീവിക്കാൻ അനുവദിക്കൂ; എന്തിനിത്ര നെഗറ്റിവിറ്റിയെന്ന് ദിയ ആശ്വിൻ! അശ്വിനും മാതാപിതാക്കളും, സഹോദരനും ഭാര്യയും അവരുടെ കുഞ്ഞുമായി ദിയയെ പെണ്ണുകാണാൻ വന്ന വീഡിയോ ആണ് വൈറലായത്. തമിഴ് ആചാര പ്രകാരം താമ്പൂല തട്ടുമായാണ് അശ്വിൻറെ കുടുംബം പെണ്ണുകാണലിന് എത്തിയത്. ദിയയുടെ വീട്ടിൽ നടിയും ദിയയുടെ ചേച്ചിയുമായ അഹാന ഒഴികെയുള്ളവർ എല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു എന്നാൽ വീഡിയോ വൈറൽ ആയതിനു പിന്നാലെ സൈബർ അറ്റാക്കും നേരിടേണ്ടി വന്നു. അശ്വിന്റെ കുടുംബത്തിന് വേണ്ടത്ര പരിഗണന കൊടുത്തില്ല എന്നതായിരുന്നു പലരും കമന്റുകൾ പങ്കിട്ടത്. എന്നാൽ ഇപ്പോഴിതാ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് മറുപടി നൽകുകയാണ് അശ്വിൻ ഗണേഷ്.
അശ്വിൻ ഗണേഷുമായുള്ള ദിയ കൃഷ്ണയുടെ വിവാഹം അടുത്തിടെയാണ് കുടുംബം ഉറപ്പിച്ചത്. ചടങ്ങിന്റെ വിശേഷങ്ങൾ ഒക്കെയും ദിയ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.ഞങ്ങൾ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു, അവർ നൽകിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റീവ് പറയുന്ന എല്ലാവരും അറിയണം അപ്പോൾ സമയം , വൈകുന്നേരം 5 മണി ആയിരുന്നു. ആ വസ്തുത ഞങ്ങൾക്ക് അറിയാം. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എൻ്റെ കുടുംബം ശുദ്ധ വെജിറ്റേറിയൻസ് ആയതിനാൽ ഞങ്ങൾക്ക് ലിമിറ്റഡ് അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാൻ കഴിയൂ. എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാൻ ആദ്യം നന്ദി പറയുന്നു. അവരുടെ അടുത്തുനിന്നും നിന്ന് ഇത്രയും ഊഷ്മളമായ സ്വീകരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല.
ബിനിനെസ്സിലേക്ക് എൻട്രി നടത്തിയപ്പോൾ അശ്വിൻ കുറെ സഹായിച്ചിട്ടുണ്ട് എന്ന് ഒരിക്കൽ ദിയ പറഞ്ഞിരുന്നു..2023 മുതൽ എന്നെ കൂടുതൽ സഹായിക്കുന്നത് അശ്വിൻ ആണ്. പുള്ളിക്കാരനും ജോലിയുണ്ട് വർക്ക് ഫ്രം ഹോം ആണ്. അക്‌സെഞ്ചറിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പറാണ്. ആ ജോലിയും വച്ചിട്ടാണ് അശ്വിൻ എന്നെ സഹായിക്കുന്നത്- ദിയ മാധ്യമങ്ങളോടായി മുൻപൊരിക്കൽ പറഞ്ഞിരുന്നു. ഞങ്ങൾക്കിഷ്ടപ്പെട്ട പലഹാരങ്ങൾ മേശപ്പുറത്ത് എത്തിക്കാൻ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു.
കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്‌ചയായിരുന്നു. രണ്ട് കുടുംബങ്ങൾക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവർക്കിഷ്ടമുള്ളത് ധരിച്ചിരുന്നു, ഞങ്ങളെ ആകർഷിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. . മുഴുവൻ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിർത്തണം. എനിക്ക് ഇന്ന് ഇത് കമൻ്റ് ചെയ്യേണ്ടിവന്നു അത് കഷ്ടമാണ്. ദയവായി ജീവിക്കാൻ അനുവദിക്കുക- അശ്വിൻ കുറിച്ചു.