ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 6 ഭാഷകളിൽ മകൾ എഴുതിയ കത്ത് പങ്കുവച്ച് അസിൻ!

Divya John
 ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ 6 ഭാഷകളിൽ മകൾ എഴുതിയ കത്ത് പങ്കുവച്ച് അസിൻ! കൊച്ചിക്കാരിയായ പെൺകുട്ടി, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെയാണ് അഭിനയാരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിലെ നമ്പർ വൺ നായികയായി മാറിയ നടി, അതിന് ശേഷം ബോളിവുഡ് ഇന്റസ്ട്രിയിലേക്ക് ചേക്കേറി. പിന്നീടൊരു മലയാള സിനിമ ചെയ്യാൻ വേണ്ടി കേരളക്കരയിലേക്ക് വന്നില്ല എങ്കിലും, ജനിച്ച നാടും ഭാഷയും ഒരിക്കലും അസിൻ വിട്ടുകൊടുത്തിരുന്നില്ല. അന്യഭാഷയിൽ ഒന്ന് അഭിനയിച്ചു വന്നാൽ, ഇംഗ്ലീഷ് കലർത്തി മാത്രം സംസാരിച്ചിരുന്ന ബഹുഭൂരിപക്ഷം നടിമാരിൽ നിന്നും വിഭിന്നമായി, തനി മലയാളിയായി അസിൻ അഭിമുഖങ്ങളിൽ സംസാരിച്ചതെല്ലാം ഒരിടയ്ക്ക് വൈറലായിരുന്നു. അസിൻ തോട്ടുങ്കൽ ശരിക്കും മലയാള സിനിമാ ലോകത്തിന് അഭിമാനമാണ്.



 മൈക്രോമാക്‌സിന്റെ ഉടമയായ രാഹുൽ ശർമയെ വിവാഹം ചെയ്തു പോയതിന് ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് അസിൻ. വിവാഹത്തിന് ശേഷം ഒരു പൊതു പരിപാടികളിലും മുഖം കാണിക്കാതെ മറഞ്ഞു നിൽക്കുന്ന നടി, ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവാണ്. ഭർത്താവ് രാഹുലിന്റെയും മകൾ അരിന്റെയും എല്ലാ വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്.  'പ്രിയപ്പെട്ട മമ്മ, ഐ ലവ് യു. നിങ്ങളാണ് ഏറ്റവും മികച്ചത്, ദയയും സ്‌നേഹവുമുള്ള സ്വീറ്റ് മമ്മ. തമാശക്കാരിയുമാണ്. എനിക്ക് നല്ലൊരു വെക്കേഷൻ ആയിരുന്നു. നന്ദി മമ്മ' എന്നാണ് പല ഭാഷകളിലായി ആറുവയസ്സുകാരിയായ അരിൻ എഴുതിയിരിക്കുന്നത്.



അവസാനത്തെ വരിയിൽ, 'ചക്കര ഉമ്മ, ചക്കര മമ്മ' എന്ന് കൂടെ എഴുതിയിട്ടുണ്ട്. റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകൾക്കൊപ്പം മലയാളവും ചേർത്ത് ആറ് ഭാഷകളിലായാണ് കത്ത്. അമ്മയോടുള്ള സ്‌നേഹമാണ് അതിൽ കുറിച്ചിരിയ്ക്കുന്നത്. ലോകം ചുറ്റി ആഘോഷിച്ച മകളുടെ ആറാം പിറന്നാളിന്റെ ഫോട്ടോകളും, വിശേഷങ്ങളും എല്ലാം അസിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആരാധകർ അറിഞ്ഞു. ഇപ്പോഴിതാ ഏറെ കൗതുകമുള്ള ഒരു കാര്യമാണ് അസിൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. വിവിധ ഭാഷകളിലായി മകൾ എഴുതിയ ഒരു കത്തിന്റെ ഫോട്ടോ.



 ഇതിലെത്ര ഭാഷയുണ്ട് എന്ന് പറയാമോ എന്ന് ചോദിച്ച് അസിൻ പങ്കുവച്ച പോസ്റ്റ് ആദ്യം കൗതുകമായിരുന്നു. പിന്നീട് അസിൻ തന്നെ അത് വ്യക്തമാക്കി. മൈക്രോമാക്‌സിന്റെ ഉടമയായ രാഹുൽ ശർമയെ വിവാഹം ചെയ്തു പോയതിന് ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് അസിൻ. വിവാഹത്തിന് ശേഷം ഒരു പൊതു പരിപാടികളിലും മുഖം കാണിക്കാതെ മറഞ്ഞു നിൽക്കുന്ന നടി, ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവാണ്. ഭർത്താവ് രാഹുലിന്റെയും മകൾ അരിന്റെയും എല്ലാ വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്.

Find Out More:

Related Articles: