പത്ത് വർഷങ്ങൾക്ക് ശേഷം നയൻതാരയെ കണ്ട നസ്‌റിയ; എന്തേ ഇത് ഇത്ര വൈകി? നല്ല സിനിമകൾ വന്നാൽ മാത്രമേ മലയാളത്തിലേക്കുള്ളൂ എന്നാണ് നയൻതാരയുടെ പക്ഷം. എന്നാൽ മലയാളത്തിലെ പല മുൻനിര താരങ്ങളുമായും നയൻതാരയ്ക്ക് നല്ല ഒരു സൗഹൃദ ബന്ധമുണ്ട്. മഞ്ജു വാര്യരടക്കം ആ ലിസ്റ്റിൽ പെടുന്നു. അത്തരത്തിലൊരു നടിയാണ് നസ്‌റിയ നസീമും. വർഷങ്ങൾക്ക് ശേഷം നയൻതാരയെ കണ്ട സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നസ്‌റിയ. ഇരുവരുടെയും ബന്ധം എത്രത്തോളം അടുത്ത് നിൽക്കുന്നതാണെന്ന് ഈ ചിത്രങ്ങൾ കണ്ടാൽ ബോധ്യമാവും. ഇറുക്കിപ്പിടിച്ചും കെട്ടിപ്പിടിച്ച് ചുംബിക്കുന്നതുമൊക്കെയായ ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ഫാമിലി ഗെറ്റ് ടു ഗെദർ കൂടെയായിരുന്നു. വിഘ്‌നേശ് ശിവനെയും ഫഹദ് ഫാസിലിനെയും ചിത്രത്തിൽ കാണാം.
മലയാളിയാണെങ്കിലും നയൻതാര, മലയാളം ഇന്റസ്ട്രിയിലേക്ക് തിരിച്ചുവരുന്നത് വളരെ വിരളമായി സംഭവിയ്ക്കുന്ന ഒന്നാണ്.പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച എന്ന് ഹാഷ് ടാഗിലൂടെ നസ്‌റിയ അറിയിക്കുന്നുണ്ട്. ആ പറഞ്ഞത് സത്യമാണെങ്കിൽ നസ്‌റിയയും നയൻതാരയും ഏറ്റവുമൊടുവിൽ കണ്ടത് രാജാ റാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരിക്കും. 2013 ൽ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച രാജാറാണി എന്ന ചിത്രം റിലീസായത്. തമിഴിൽ വൻ ഹിറ്റായ ചിത്രം തമിഴകത്ത് നസ്‌റിയയ്ക്ക് വലിയൊരു സ്വീകരണം നേടിക്കൊടുത്തിരുന്നു. 'അവസാനം, എല്ലാം എല്ലാം സ്‌നേഹം. ഇങ്ങനെ ഒരു ദിവസം സംഭവിയ്ക്കാൻ എന്തേ നമുക്ക് ഇത്ര കാലതാമസം എടുത്തു' എന്ന് ചോദിച്ചുകൊണ്ടാണ് നസ്‌റിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. നസ്‌റിയയും നയനും വെള്ള ഷർട്ട് ആണ് ധരിച്ചിരിക്കുന്നത് എന്നതും, ഫോട്ടോയിലേക്കുള്ള ആകർഷണത്തിന്റെ മറ്റൊരു കാരണമാണ്.
നിരവധി സെലിബ്രിറ്റ് കമന്റുകളും ലൈക്കുകളുമാണ് ചിത്രങ്ങൾക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.ഇന്ന് ആയിരം കോടി ക്ലബ്ബിൽ എത്തിയ സിനിമയുടെ സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടുന്ന അറ്റ്‌ലി കുമാറിന്റെ ആദ്യത്തെ സിനിമയാണ്. നയൻതാരയ്ക്കും നസ്‌റിയയ്ക്കും ഒപ്പം ജയ്, ആര്യ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ ചെയ്തത്. ചിത്രത്തിന് ശേഷം നസ്‌റിയയ്ക്ക് ആര്യയുമായി ഉണ്ടായ സൗഹൃദവും ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരുടെയും ബന്ധം എത്രത്തോളം അടുത്ത് നിൽക്കുന്നതാണെന്ന് ഈ ചിത്രങ്ങൾ കണ്ടാൽ ബോധ്യമാവും. ഇറുക്കിപ്പിടിച്ചും കെട്ടിപ്പിടിച്ച് ചുംബിക്കുന്നതുമൊക്കെയായ ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ഫാമിലി ഗെറ്റ് ടു ഗെദർ കൂടെയായിരുന്നു.