സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല: നടി ഭാമ!

Divya John
 സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല: നടി ഭാമ! ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. നടിയായും ഗായികയായുമൊക്കെ ശ്രദ്ധ നേടിയ നടി കഴിഞ്ഞ കൊല്ലമാണ് വിവാഹിതയായത്.ഇന്നലെ ഞാൻ ഇട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്തു നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകൾക്ക് കൊടുക്കുന്ന സമ്മർദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടിൽ കഴിയേണ്ടി വരിക. കുഞ്ഞുങ്ങൾ കൂടെയുണ്ടേൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാൻ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്.



വിവാഹത്തിന് ശേഷമാണേൽ സമ്മർദ്ദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ഭാമ വ്യക്തമാക്കി. അവതാരകയായി തിളങ്ങിയ ഭാമയെ ലോഹിതദാസാണ് മലയാള സിനിമയിലേക്ക് നായികയായി എത്തിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ ഭാമ പൊടുന്നനെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. എന്നാൽ വിവാഹത്തോടെ അഭിനയരംഗം ഭാമ ഉപേക്ഷിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. അങ്ങനെ കഴിഞ്ഞദിവസം ഭാമ പങ്കിട്ട ഒരു പോസ്റ്റ് ഏറെ വൈറലായിരുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാം സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ് ആണ് ഭാമ പങ്കിട്ടത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത് എന്നും പോസ്ടിൽ പറഞ്ഞു.



 വലിയ ചർച്ച ആയതോടെ ഭാമ എ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് മറ്റൊരു പോസ്റ്റ് പങ്കിട്ടുകൊണ്ട് താരം എത്തിയത് വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...', എന്നാണ് കഴിഞ്ഞദിവസം ഭാമ കുറിച്ചത്. ഇത് വലിയ ചർച്ചയാവുകയും ഭാമ വിവാഹത്തിന് എതിരാണെന്നും
ചർച്ചകൾ നടന്നു പിന്നാലെയാണ് ഇപ്പോൾ വിശദീകരണം പങ്കുവച്ചുകൊണ്ട് ഭാമ രംഗത്ത് എത്തിയത്.



ഇന്നലെ ഞാൻ ഇട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്തു നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകൾക്ക് കൊടുക്കുന്ന സമ്മർദ്ദം അതുമൂലം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടിൽ കഴിയേണ്ടി വരിക. കുഞ്ഞുങ്ങൾ കൂടെയുണ്ടേൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാൻ ഉദ്ദേശിച്ചത്. അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹത്തിന് ശേഷമാണേൽ സമ്മർദ്ദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ഭാമ വ്യക്തമാക്കി.

Find Out More:

Related Articles: