ഇനിയും ഉയർച്ചകളുണ്ടാവട്ടെ; പുത്തൻ സന്തോഷം പങ്കിട്ട ലക്ഷ്മി നായർ! ചാനൽ പരിപാടികൾ കൂടാതെ യൂട്യൂബ് ചാനലിലൂടെയും അവർ വിശേഷങ്ങൾ പങ്കിടാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോകൾ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ലക്ഷ്മി നായരുടെ ഭർത്താവും മകനും മരുമകളും മകളും കുടുംബവുമെല്ലാം പ്രേക്ഷകർക്ക് പരിചിതരാണ്. മകൾക്ക് ട്രിപ്ലറ്റ്സ് പിറന്നതും, അവരുടെ പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങളുമെല്ലാം വീഡിയോയിലൂടെ കാണിച്ചിരുന്നു. മകന് അടുത്തിടെയായിരുന്നു മകൾ പിറന്നത്. വീണ്ടും അമ്മൂമ്മയായതിന്റെ സന്തോഷവും അവർ പങ്കിട്ടിരുന്നു. മരുമകളായ അനുരാധയെ മകളായാണ് ലക്ഷ്മി നായർ പരിഗണിക്കുന്നത്. ഇതുപോലൊരു അമ്മയെ കിട്ടിയ അനു ഭാഗ്യവതിയാണെന്നാണ് ആരാധകർ പറയാറുള്ളത്. അമ്മയെപ്പോലെ മകളും യൂട്യൂബ് ചാനലുമായി സജീവമാണ്. അടുത്തിടെ അമ്മയും മകളും കൊച്ചുമകളും ദുബായിലേക്ക് പോയിരുന്നു.
പാചക പരിപാടികളെക്കുറിച്ച് ഓർക്കുമ്പോൾ മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പിന്നാലെയായി വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും അവർ പരിചയപ്പെടുത്തിയിരുന്നു.കൊച്ചുമകളായ സരസ്വതിയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. നേരത്തെയൊക്കെ ഇങ്ങനെയൊരു വരവ് പ്ലാൻ ചെയ്തിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴാണ് എല്ലാം ഒത്തുവന്നതെന്നായിരുന്നു ലക്ഷ്മി നായർ പ്രതികരിച്ചത്. ഭയങ്കര സന്തോഷമുള്ള നിമിഷമാണല്ലോ, അതെല്ലാവരും ഒന്നിച്ചങ്ങ് ആഘോഷിച്ചു. ആളും ബഹളുമൊക്കെ കണ്ടപ്പോൾ ആദ്യമൊന്ന് പേടിച്ചെങ്കിലും പിന്നെ അവളും എല്ലാം ആസ്വദിച്ചെന്നായിരുന്നു അനു പറഞ്ഞത്.
ഗോൾഡൻ വിസ സ്വീകരിക്കാനായാണ് പോയത്. അതിനിടയിലെ വിശേഷങ്ങളും വീഡിയോയിലൂടെ കാണിച്ചിരുന്നു.ഈ വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. എത്ര ഉയരങ്ങളിലെത്തിയാലും വിനയം കൈവിടരുത്. കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോവാൻ നല്ല കഴിവുണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദിയെന്നായിരുന്നു മറുപടിയേകിയത്. കമന്റുകളിലൂടെ സ്നേഹം അറിയിച്ചവർക്കെല്ലാം തിരിച്ച് ലക്ഷ്മി നായർ മറുപടി നൽകിയിരുന്നു. എല്ലാവരും പുകഴ്ത്തി സംസാരിക്കുമ്പോഴും വിനയത്തോടെയുള്ള മാമിന്റെ നിൽപ്പ്, അതാണ് കണ്ട് പഠിക്കേണ്ടതെന്നായിരുന്നു ഒരാൾ പറഞ്ഞത്.
വർഷങ്ങൾക്ക് മുൻപ് ഒരുകൂട്ടം ആൾക്കാർ തരംതാഴ്ത്തി ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ വർഷങ്ങൾക്കിപ്പുറം വൈരം തന്നെ എന്ന് ജീവിതം കൊണ്ട് സമൂഹത്തിന് സാക്ഷ്യം കൊടുത്ത വ്യക്തിത്വം. അന്ന് യുദ്ധത്തിന് വന്നവരുടെ മുഖം ഇപ്പോൾ ലജ്ജിച്ച് പോയിക്കാണും. എന്തൊരു പോസിറ്റീവ് എനർജിയാണ്. നല്ലൊരു മാതൃകയാണെന്നായിരുന്നു ഒരാൾ പറഞ്ഞത്. മനസ് നിറഞ്ഞു, ഒരുപാടൊരുപാട് സന്തോഷം. സ്നേഹം മാത്രമെന്നായിരുന്നു ലക്ഷ്മി നായരുടെ മറുപടി.