എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം; സന്തോഷം പങ്കിട്ട് അമൃത സുരേഷ്! മകളായ അവന്തികയെന്ന പാപ്പുവും പ്രേക്ഷകർക്ക് പരിചിതയാണ്. അമ്മൂമ്മയ്‌ക്കൊപ്പമായി വീഡിയോകൾ ചെയ്യാറുണ്ട് അവന്തിക. സ്‌റ്റേജ് ഷോകളുമായി സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. എആർ റഹ്‌മാനെ കണ്ടുമുട്ടിയ സന്തോഷമായിരുന്നു പുതിയതായി പങ്കിട്ടത്. ഒടുവിൽ ഇത് സംഭവിച്ചു, എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം എന്നായിരുന്നു അമൃത വിശേഷിപ്പിച്ചത്. അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയും അമൃത പങ്കിട്ടിരുന്നു. നിരവധി പേരായിരുന്നു ഫോട്ടോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. എല്ലാവിധ ആശംസകളും, അദ്ദേഹത്തിന്റെ സംഗീതത്തിൽ നല്ലൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റ് പാട്ട് പാടാൻ അവസരം ലഭിക്കട്ടെ എന്നായിരുന്നു ഫോട്ടോയുടെ താഴെ വന്ന കമന്റുകൾ. ഇതിനകം തന്നെ ചിത്രം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് അമൃത സുരേഷിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. കുട്ടിക്കാലം മുതലേ തന്നെ സംഗീത വഴിയെ സഞ്ചരിക്കുകയായിരുന്നു അമൃത.മുൻപ് എആർ റഹ്‌മാനെ കണ്ടതിനെക്കുറിച്ചും അമൃത വാചാലയായിരുന്നു. ദുബായ് എക്‌സ്‌പോ നടക്കുന്ന സമയത്തായിരുന്നു അത്. അദ്ദേഹത്തിന്റെ മകളായ ഖദീജ അന്ന് പാടുന്നുണ്ടായിരുന്നു. ഞാൻ ഇരുന്നതിന്റെ മുന്നിലത്തെ സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്. അതൊരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അതെന്ന് അന്ന് അമൃത പറഞ്ഞിരുന്നു. അച്ഛനും അമ്മയുമാണ് കരിയറിൽ വലിയ പിന്തുണ. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിൽ എല്ലാവരും തളർന്ന് പോയെന്നും അമൃത പറഞ്ഞിരുന്നു.
ഇപ്പോഴും അദ്ദേഹം കൂടെയുണ്ടെന്നാണ് വിശ്വാസം. എന്നെ ഞാനാക്കി മാറ്റിയത് അച്ഛനാണ്. സംഗീത ജീവിതത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവരൊപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളെപ്പോലെ എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവർ തന്നിട്ടുണ്ടായിരുന്നുവെന്നും അമൃത മുൻപ് പറഞ്ഞിരുന്നു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമൃതയും അഭിരാമിയുമെല്ലാം. കുടുംബസമേതമായും അല്ലാതെയുമൊക്കെയായി യാത്രകൾ നടത്താറുണ്ട്. യാത്രാവിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെയായി പങ്കിടാറുണ്ട് ഇവർ.
തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായാണ് മകളെ കാണുന്നതെന്ന് അമൃത പറഞ്ഞിരുന്നു. കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കുന്നവരാണ് ഞങ്ങൾ. ഞാൻ തളർന്ന് പോവുന്ന സമയങ്ങളിൽ കരുത്തായി നിൽക്കുന്നത് അവളാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് മകൾക്കെന്നും അമൃത പറഞ്ഞിരുന്നു. സ്വിമ്മിംഗ് പൂളിൽ ഒത്തിരി നേരം ചെലവഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. യാത്ര പോവുമ്പോഴെല്ലാം അക്കാര്യം ശ്രദ്ധിക്കാറുണ്ട്. വർഷത്തിലൊരിക്കലായി കുടുംബസമേതം ഒരു യാത്ര നിർബന്ധമാണ്.