എന്റെ ചിരിച്ച മുഖം ഒരു മുഖംമൂടിയാണ്; നടി മീനയുടെ വൈകാരിക പോസ്റ്റ്!ഈ നാൽപത്തിയേഴാം വയസ്സിലും നായികാ നിരയിൽ സജീവമായി നിൽക്കുന്ന മീന സെലക്ടീവായി മാത്രമേ സിനിമകൾ ചെയ്യാറുള്ളൂ. ടെലിവിഷൻ ലോകത്തും മീന ഇപ്പോൾ വളരെ അധികം സജീവമാണ്. നിഷ്‌കളങ്കമായ സംസാരവും ശബ്ദവും ചിരിയും ആളുകളഎ കൂടുതൽ മീനയിലേക്ക് അടുപ്പിയ്ക്കുന്നു. അപ്പോഴും വെറുക്കുന്നവരും വെറുപ്പിക്കുന്നവരംു ഉമ്ടാവുക സ്വാഭാവികമാണല്ലോ. സിനിമ പോലൊരു ലോകത്തം നാൽ പതിറ്റാണ്ടുകളോളം പിടിച്ചു നിൽക്കുക, അതും മുൻനിര നായികയായി നിലനിൽക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല, അതിനിടയിൽ പല തരത്തിലുള്ള കിംവദന്തികലും വിവാദങ്ങളും കേൾക്കേണ്ടി വന്നേക്കാം. അതിനെ എല്ലാം നിറഞ്ഞ ചിരിയോടെ, അർഹിയ്ക്കുന്ന പുച്ഛത്തോടെ വകഞ്ഞുമാറ്റിയാണ് മീന സാഗർ തന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നത്.
'ഇത് ഉള്ളിലുള്ള നിരന്തര പോരാട്ടമാണ്. ഒരുപാട് വേദനകൾ അനുഭവിയ്ക്കുമ്പോഴും ഒരു മുഖംമൂടിയ്ക്ക് പിന്നിൽ അതെല്ലാം മറച്ചുവച്ച്, ഞാൻ സുഖമായിരിക്കുന്നു എന്ന് കാണിക്കാനുള്ള കഠിന ശ്രമം. വെറുക്കുന്നവർ വെറുത്തുകൊണ്ടേയിരിക്കും, വിഡ്ഢികൾ വിഡ്ഢികൾ ആയിക്കൊണ്ടേയിരിക്കു' എന്നാണ് മീന കുറിച്ചത്. ജീവിയ്ക്കുക മറ്റുള്ളവരെ ജീവിക്കാൻ അനുവദിയ്ക്കുക, ജീവിയ്ക്കുക പഠിക്കുക, ജീവിതം വിലപ്പെട്ടതാണ്, പോസിറ്റീവിറ്റ് സ്‌പ്രെഡ് ചെയ്യുക, സ്‌നേഹം സ്‌പ്രെഡ് ചെയ്യുക എന്നൊക്കെയാണ് പോസ്റ്റിന്റെ ഹാഷ് ടാഗ് ആയി നടി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ മരണത്തിന്റെ വേദനയിൽ നിന്ന് വളരെ പ്രയാസപ്പെട്ടാണ് മീന മുന്നോട്ട് വന്നത്. താൻ തളർന്നിരുന്നാൽ, മകളെയും ചുറ്റുമുള്ളവരെയും അത് ബാധിക്കും എന്ന് മനസ്സിലാക്കി ചിരിക്കുന്ന മുഖം മൂടി ധരിക്കുകയാണ് എന്ന് മീന പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും മീനയുടെ രണ്ടാം വിവാഹം എന്ന് പറഞ്ഞ് പല കിംവദന്തികളും പ്രചരിച്ചിരുന്നു.
പരിതി കടന്ന അത്തരം കിംവദന്തികൾ മകളെയും അവളുടെ സ്‌കൂൾ ജീവിതത്തെയും ബാധിക്കുന്നു എന്ന് മനസ്സിലാക്കി, അത് അവസാനിപ്പിക്കണം എന്ന് അഭ്യർത്ഥിച്ച് മീന രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നിട്ടും നിർത്താത്ത വിദ്വേഷ പ്രചരണങ്ങൾക്ക് മീനയുടെ മറുപടി ഈ ചിരിച്ച മുഖം മാത്രമാണ്. ഒരുപാട് വേദനകൾ കടിച്ചമർത്തി നിൽക്കുമ്പോഴും തന്നെ കുറിച്ച് അപവാദപ്രചരണങ്ങൾ നടത്തുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് മറുപടിയായി മീന പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. മുഖത്ത് നിറഞ്ഞ ചിരിയോടെ പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വെറുക്കുന്നവർ വെറുത്തുകൊണ്ടേയിരിക്കും, വിഡ്ഢികൾ വിഡ്ഢികൾ ആയിക്കൊണ്ടേയിരിക്കു' എന്നാണ് മീന കുറിച്ചത്. ജീവിയ്ക്കുക മറ്റുള്ളവരെ ജീവിക്കാൻ അനുവദിയ്ക്കുക, ജീവിയ്ക്കുക പഠിക്കുക, ജീവിതം വിലപ്പെട്ടതാണ്, പോസിറ്റീവിറ്റ് സ്‌പ്രെഡ് ചെയ്യുക, സ്‌നേഹം സ്‌പ്രെഡ് ചെയ്യുക എന്നൊക്കെയാണ് പോസ്റ്റിന്റെ ഹാഷ് ടാഗ് ആയി നടി നൽകിയിരിക്കുന്നത്. ഭർത്താവിന്റെ മരണത്തിന്റെ വേദനയിൽ നിന്ന് വളരെ പ്രയാസപ്പെട്ടാണ് മീന മുന്നോട്ട് വന്നത്. താൻ തളർന്നിരുന്നാൽ, മകളെയും ചുറ്റുമുള്ളവരെയും അത് ബാധിക്കും എന്ന് മനസ്സിലാക്കി ചിരിക്കുന്ന മുഖം മൂടി ധരിക്കുകയാണ് എന്ന് മീന പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും മീനയുടെ രണ്ടാം വിവാഹം എന്ന് പറഞ്ഞ് പല കിംവദന്തികളും പ്രചരിച്ചിരുന്നു.