'ഓളവും തീര'ത്തിലെ നബീസയെക്കുറിച്ച് ദുർഗ കൃഷ്ണ! മോഹൻലാലിനും പ്രിയദർശനുമൊപ്പം പ്രവർത്തിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ദുർഗ പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. ബാപ്പൂട്ടിക്ക(മോഹൻലാൽ) പകർത്തിയ ക്യാൻഡിഡ് ചിത്രവും പോസ്റ്റിനൊപ്പമായി ചേർത്തിട്ടുണ്ട്.നസീബയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇങ്ങനെയൊരു അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എന്റെ ജീവിതത്തിലെ തന്നെ വലിയ വഴിത്തിരിവാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. എംടി വാസുദേവൻ നായർ, പ്രിയദർശൻ, സന്തോഷ് ശിവൻ, സാബു സിറിൾ, സുധീർ അമ്പലപ്പാട്ട് തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇങ്ങനെയൊരു അവസരം നൽകിയതിന് ബന്ധപ്പെട്ടവരോട് നന്ദി പറയുന്നു എന്നുമായിരുന്നു ദുർഗ കുറിച്ചത്. നിരവധി പേരാണ് ദുർഗയുടെ പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചിട്ടുള്ളത്.
പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ചിത്രത്തിന്റെ വിശേഷങ്ങളും പെട്ടെന്ന് തന്നെ ചർച്ചയായി മാറുന്നുണ്ട്. വിമാനം എന്ന ചിത്രത്തിലൂടെയായി അഭിനയ ജീവിതം തുടങ്ങിയതാണ് ദുർഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, ഉടൽ തുടങ്ങി മനോരഥങ്ങളിലെത്തി നിൽക്കുകയാണ് ദുർഗയുടെ സിനിമാജീവിതം. മോഹൻലാൽ അഭിനയിക്കുന്നത് നോക്കി നിന്ന് പോവും. അദ്ദേഹം എങ്ങനെയാണ് ഇത്ര മനോഹരമായി അഭിനയിക്കുന്നതെന്ന് വരെ ചിന്തിച്ച് പോവും. സ്വിച്ചിട്ടത് പോലെയാണ് അദ്ദേഹത്തിന് അഭിനയം വരുന്നത്. മോഹൻലാൽ എന്ന അഭിനയപ്രതിഭയെക്കുറിച്ച് സംവിധായകരെല്ലാം പറഞ്ഞ കാര്യമാണ് ഇത്. അതുവരെ ചിരിച്ച് കളിച്ച് നിന്ന ആൾ ആക്ഷൻ പറയുമ്പോൾ പെട്ടെന്ന് കഥാപാത്രമായി മാറും. അതുപോലെ കട്ട് പറഞ്ഞ് കഴിഞ്ഞും ക്യാരക്ടർ മാറാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അദ്ദേഹം അഭിനയിക്കുമ്പോൾ കട്ട് പറയാൻ മറന്നുപോയ സംഭവത്തെക്കുറിച്ചും ചില സംവിധായകർ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും അവയുടെ പിറവിയെക്കുറിച്ചുമൊക്കെ അറിയാൻ ഇന്നും സിനിമാപ്രേമികൾക്ക് താൽപര്യമാണ്. എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രമാണ് മനോരഥങ്ങൾ. പ്രിയദർശനാണ് ഓളവും തീരവും സംവിധാനം ചെയ്യുന്നത്. മോഹൻലാലിനെ കൂടാതെ സുരഭി ലക്ഷ്മിയും ദുർഗ കൃഷ്ണയുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് സുരഭിയും എത്തിയിരുന്നു. സുരഭിയുടെയും ദുർഗയുടെയും അഭിമുഖ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
മോഹൻലാലിനൊപ്പം പ്രവർത്തിക്കാനായതിൽ അങ്ങേയറ്റം സന്തോഷമാണെന്ന് ദുർഗ വ്യക്തമാക്കിയിരുന്നു. നസീബയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇങ്ങനെയൊരു അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു. എന്റെ ജീവിതത്തിലെ തന്നെ വലിയ വഴിത്തിരിവാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. എംടി വാസുദേവൻ നായർ, പ്രിയദർശൻ, സന്തോഷ് ശിവൻ, സാബു സിറിൾ, സുധീർ അമ്പലപ്പാട്ട് തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇങ്ങനെയൊരു അവസരം നൽകിയതിന് ബന്ധപ്പെട്ടവരോട് നന്ദി പറയുന്നു എന്നുമായിരുന്നു ദുർഗ കുറിച്ചത്. നിരവധി പേരാണ് ദുർഗയുടെ പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചിട്ടുള്ളത്. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ചിത്രത്തിന്റെ വിശേഷങ്ങളും പെട്ടെന്ന് തന്നെ ചർച്ചയായി മാറുന്നുണ്ട്.