അങ്ങനെ ഫൂട്ടേജ് എത്തി!

Divya John
 അങ്ങനെ ഫൂട്ടേജ് എത്തി! ണ്ടോ രണ്ടരയോ മണിക്കൂറിനുള്ളിൽ കണ്ടുതീർക്കുന്നവരുടെ പേരാണ് പ്രേക്ഷകരെന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ കുറേക്കാലം ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു എന്നതിനാൽ തന്നെ അതിനകത്തുള്ള ഓരോ കാര്യവും അവർക്ക് ആശയം തിരിച്ചറിയാനാവും. പക്ഷേ, ചെറിയ സമയത്തിനകം ഇക്കാര്യങ്ങളെല്ലാം പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുമ്പോഴാണ് സിനിമ കൈമാറ്റം ചെയ്യപ്പെടുക.അണിയറ പ്രവർത്തകർ മാസങ്ങളോ വർഷങ്ങളോ പണിയെടുത്തുണ്ടാക്കുന്നതാണ് ഓരോ സിനിമയും. യൂട്യൂബ് വ്‌ളോഗർമാരായ ദമ്പതികൾ തങ്ങൾക്കാവശ്യമുള്ള വിഷ്വലുകൾക്ക് വേണ്ടി മാത്രമല്ല, സ്വന്തം ജീവിതം തന്നെ മുഴുവൻ സമയവും ക്യാമറയ്ക്കു മുമ്പിൽ ഇരുവരും തുറന്നുവെച്ചിട്ടുണ്ട്. അതിനാൽ ഫൂട്ടേജ് 18ന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ് സെൻസർബോർഡും അണിയറ പ്രവർത്തകരും.





  സിനിമയിലെ അതിപ്രധാനമായൊരു വേഷം മഞ്ജുവാര്യർക്കുണ്ടെങ്കിലും മഞ്ജുവല്ല ഇതിലെ പ്രധാന കഥാപാത്രം. ലൈവ് ഇൻ റിലേഷൻഷിപ്പിൽ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ ജീവിക്കുന്നവരാണ് വൈശാഖ് നായരും ഗായത്രി അശോകും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. ഇവർ ഇരുവർക്കും മാത്രമല്ല സിനിമയിലാർക്കും കാര്യമായ പേരൊന്നുമില്ല. അന്വേഷണാത്മക വ്‌ളോഗിംഗ് താത്പര്യമുള്ള ഇരുവരും തങ്ങളുടെ ചാനലിന് ആവശ്യമായ കഥകൾ തേടി പലയിടങ്ങളിലായി പോവുകയും അതൊക്കെ ചിത്രീകരിച്ച് ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ വീഡിയോയൊക്കെ അത്ര വലിയ രീതിയിൽ ചിന്തിക്കുന്നവരൊക്കെ കാണുന്നുണ്ടോ എന്ന സംശയവും ഇരുവരും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവർ തങ്ങൾ തെരഞ്ഞെടുത്ത കർമ മണ്ഡലത്തിലൂടെ ഏത് ബുദ്ധിമുട്ട് സഹിച്ചും മുമ്പോട്ടു പോകുന്നുമുണ്ട്.കൊച്ചി മരടിൽ പണി പൂർത്തിയാവാതെ വർഷങ്ങളായി കിടക്കുന്ന 'പ്രേത കെട്ടിട'ത്തിന് പോലും ഇംഗ്ലീഷ് സിനിമയുടെ കഥ കൂട്ടിച്ചേർത്ത് വ്‌ളോഗുണ്ടാക്കുന്ന വിദ്വാൻമാർ ആ ഇംഗ്ലീഷ് സിനിമ തങ്ങളുടെ ചാനൽ കാണുന്ന ഒരാൾ പോലും കണ്ടിട്ടുണ്ടാവില്ലെന്ന് ഉറപ്പിക്കുന്നുമുണ്ട്.





  അവരുടെ വ്‌ളോഗിലേക്കല്ല വ്‌ളോഗിംഗ് യാത്രയിലേക്കാണ് വാഹനത്തിന് പിറകിലും കയ്യിലും ഫ്‌ളാറ്റിലുമൊക്കെ ക്യാമറ ഓണായിക്കിടക്കുന്നത്.പല സംഭവങ്ങളും കഥകളും കൂട്ടിയിണക്കിയതാണ് ഫൂട്ടേജ്. യഥാർഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അടുത്ത കാലത്ത് നടന്ന ഏതാനും കാര്യങ്ങളാണ് സിനിമയുടെ ത്രെഡെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും. പല സംഭവങ്ങളും കഥകളും കൂട്ടിയിണക്കിയതാണ് ഫൂട്ടേജ്. യഥാർഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അടുത്ത കാലത്ത് നടന്ന ഏതാനും കാര്യങ്ങളാണ് സിനിമയുടെ ത്രെഡെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും.





നിഗൂഢതയും ത്രില്ലറും മാത്രമല്ല പ്രതികാരവും ചേർന്ന പരീക്ഷണാത്മക സിനിമ രണ്ട് യൂട്യൂബ് വ്‌ളോഗർമാരുടെ ക്യാമറ കാഴ്ചകളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമ മുഴുവൻ അവരുടെ ക്യാമറയിലൂടെയാണ് കാണിക്കുന്നത്. ആദ്യ പകുതി യുവാവിന്റെ ക്യാമറയും രണ്ടാം പകുതി യുവതിയുടെ ക്യാമറയും സംഭവങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ചിലയിടങ്ങളിൽ അഭിനേതാക്കളുടെ ശരീരങ്ങൾതക്ക് പകരമായി ക്യാമറ പ്രവർത്തിക്കുന്നുണ്ട്.

Find Out More:

Related Articles: