പത്ത് വർഷം ജോമോളെ സിനിമിൽ നിന്ന് അകറ്റി നിർത്തിയത് ആര്? സ്ത്രീകൾക്ക് മലയാള സിനിമ ലോകത്ത് നിന്ന് നേരിട്ട ശാരീരിക - മാനസിക പ്രശ്നങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ടിന് ഇന്നലെയാണ് താരസംഘടനയായ അമ്മ മറുപടി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം ചോദിച്ചപ്പോൾ, താരസംഘടനയുടെ കീഴിൽ നടക്കുന്ന മഴവിൽ അഴകിൽ അമ്മ എന്ന ഷോയ്ക്ക് ശേഷം, റിപ്പോർട്ട് പഠിച്ചിട്ട് പറയാം എന്നായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. ആഗസ്റ്റ് 20 ന് മഴവിൽ അഴകിൽ അമ്മ എന്ന ഷോ കഴിഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ടാണ് വിഷയത്തിൽ താരസംഘടനയായ അമ്മ പ്രതികരണം നടത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധിഖിനൊപ്പം നടിമാരായ ജോമോളും അനന്യയും ഉണ്ടായിരുന്നു. മലയാള സിനിമയിൽ നിന്ന് പ്രമുഖ നടിയെ മാറ്റി നിർത്തി, അഭിനയങ്ങൾ നിഷേധിച്ചു എന്ന് പറയവെയാണ് തന്നെയും കുറേക്കാലം മലയാള സിനിമ അകറ്റി നിർത്തി എന്ന് ജോമോൾ പറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമ ലോകത്തെ ഏറ്റവും വലിയ ചർച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതാണ്.ഈ വീഡിയോകൾ വൈറലാവുന്ന സാഹചര്യത്തിലാണ് ജോമോൾ എന്തുകൊണ്ടാണ് അഭിനയം നിർത്തിയത് എന്ന ചോദ്യം ഉയരുന്നത്. 2017 ൽ ജോമോൾ നൽകിയ ഒരു അഭിമുഖത്തിൽ ഇതിനുള്ള മറുപടി വ്യക്തമായി പറയുന്നുണ്ട്, തന്നെ മാറ്റി നിർത്തി എന്ന് ജോമോൾ പറഞ്ഞത് സത്യമാണ്. സജീവമായ കാലത്ത് തന്നെയാണ് ജോമോളെ മാറ്റി നിർത്തിയത്. പക്ഷേ അതാരുടെയും തന്ത്രപരമായ പ്ലാനിങ് ആയിരുന്നില്ല എന്നും സ്വാഭാവികമായയ സംഭവിച്ചതാണ് എന്നും ആ അഭിമുഖത്തിൽ ജോമോൾ വ്യക്തമാക്കുന്നുണ്ട്. 2007 ൽ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടാണ് ജോമോൾ ആദ്യ ഇന്നിങ്സിൽ അവസാനമായി ചെയ്ത സിനിമ. 2017 ൽ വികെ പ്രകാശ് സംവിധാനം ചെയ്ത കെയർഫുൾ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി, പിന്നീട് ജയ് ഗണേഷ് എന്ന ചിത്രത്തിലും അഭിനയിച്ചു.
എന്തുകൊണ്ടാണ് തിരിച്ചുവരാൻ ഇത്ര വൈകിയത് എന്നായികുന്നു ചോദ്യം. തിരിച്ചുവരാൻ മാത്രം ഞാൻ എവിടെയും പോയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജോമോൾ മറുപടിയിലേക്ക് കടന്നത്. അതല്ല, നന്നായി അവസരങ്ങൾ കിട്ടുമ്പോഴാണ് ആ നടിയെ അകറ്റി നിർത്തിയത് എന്ന് മാധ്യമങ്ങൾ പറഞ്ഞു. പക്ഷേ അവരുടെ സിനിമ ഇപ്പോഴും റിലീസായല്ലോ എന്നായിരുന്നു ജോമോളിന്റെ പ്രതികരണം. ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമാണ്, ഞങ്ങളെ തിരഞ്ഞെടുക്കുന്നത് എഴുത്തുകാരും സംവിധായകരും നിർമാതാക്കളുമാണ്. അവരുടെ ആ സ്വാതന്ത്ര്യത്തെ ഞങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ല എന്നും ജോമോളും സിദ്ധിഖും വ്യക്തമാക്കി.സിനിമ സുഹൃത്തുക്കളെ എല്ലാം കാണാറുണ്ട്. പക്ഷേ ആരും ഒരു കഥയും എന്നോട് പറഞ്ഞിട്ടില്ല, ഒരു തിരക്കഥയും എനിക്ക് വന്നിട്ടുമില്ല. വിവാഹം കഴിഞ്ഞതുകൊണ്ട് ഞാൻ അഭിനയം നിർത്തി എന്ന് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു.
ഞാനായിട്ട് മാറി നിന്നതല്ല. ഈ കാലയളവിൽ എനിക്ക് വന്ന ഒരേ ഒരു സിനിമയാണ് കെയർ ഫുൾ. അടുത്ത ഫാമിലി സുഹൃത്താണ് വികെപി, അദ്ദേഹം വിളിച്ചു ഞാൻ വന്ന് അഭിനയിച്ചു. ആ വിളി നേരത്തെ മറ്റാരെങ്കിലും വിളിച്ചിരുന്നുവെങ്കിലും കഥ ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ അഭിനയിക്കുമായിരുന്നു എന്നാണ് ജോമോൾ പറഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മക്കളൊക്കെ ആയപ്പോൾ പ്രയോരിറ്റി മാറിയതായും ജോമോൾ പറഞ്ഞിട്ടുണ്ട്.
ഓതറിനെ കുറിച്ച്വിവാഹ ശേഷം ഞാൻ ഭർത്താവിനൊപ്പം ബോംബെയിലായിരുന്നു എന്നത് ശരിയാണ്. പക്ഷേ അഭിനയം നിർത്തുകയാണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇടയ്ക്ക് നാട്ടിലേക്ക് വരാറുണ്ട്.