നടൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം; നടിയുടെ ആരോപണം അന്വേഷിക്കണമെന്ന് കെ സുധാകരൻ!

Divya John
 നടൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം; നടിയുടെ ആരോപണം അന്വേഷിക്കണമെന്ന് കെ സുധാകരൻ! രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണം അന്വേഷിക്കണമെന്നും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൻറെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹേമ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാരിൻറെ ദുരൂഹമായ ഇടപെടലിനു പിന്നിൽ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കോൺഗ്രസ് അധ്യക്ഷൻ വിമർശിച്ചു. സർക്കാർ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയ ഭാഗം ഉടനെ പുറത്തുവിടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.



പദവിയിൽ നിന്ന് മാറ്റിനിർത്തി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ഗുരുതരമായ ആരോപണം സർക്കാർ അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയർ പിണറായി സർക്കാരിൻറെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുകയാണ്. മന്ത്രിയും എംഎൽഎയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിൻറെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയത്. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലുടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ വിമർശിച്ചു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്.



 ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. പൃഥ്വിരാജ് നായകനായ ഒരു സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടാണ് പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം ബംഗാളി നടിയുടെ ആരോപണം തള്ളി രഞ്ജിത്ത് ഇന്നലെ രംഗത്ത് വന്നിരുന്നു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു രഞ്ജിത്തിൻറെ പ്രതികരണം. നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. 



വൈകിട്ട് അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചെന്നും നടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്.
'മാണിക്യത്തിൻറെ ഓഡീഷന് വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നത് നടിയോട് മോശമായി പെരുമാറിയിട്ടില്ല' അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: