ആരോടും പറയാതെ ഷൂട്ടിങ് സമയം പോയി കല്യാണം കഴിച്ചു വന്നു; മോഹൻലാൽ ചോദിച്ചപ്പോൾ അത് എന്റെ സ്വകാര്യതയെന്നും; നടി ലൈല!

frame ആരോടും പറയാതെ ഷൂട്ടിങ് സമയം പോയി കല്യാണം കഴിച്ചു വന്നു; മോഹൻലാൽ ചോദിച്ചപ്പോൾ അത് എന്റെ സ്വകാര്യതയെന്നും; നടി ലൈല!

Divya John
 ആരോടും പറയാതെ ഷൂട്ടിങ് സമയം പോയി കല്യാണം കഴിച്ചു വന്നു; മോഹൻലാൽ ചോദിച്ചപ്പോൾ അത് എന്റെ സ്വകാര്യതയെന്നും; നടി ലൈല! സീരിയസ് ഷോട്ടുകൾ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴും, ചിരിയടക്കാൻ കഴിയാതെ ലൈല സംവിധായകർക്ക് പണി കൊടുത്തിട്ടുണ്ട്. അതും ചിരിച്ചുകൊണ്ടാണ് ലൈല പറയുന്നത്. ഇതൊരു സ്‌നേഹ ഗാഥ, വാർ ആന്റ് ലവ്, സ്വപ്‌നക്കൂട്, മഹാസമുദ്രം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ട നടിയാണ് ലൈല. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ എല്ലാം അത്രയധികം സജീവമായി നിൽക്കുമ്പോഴായിരുന്നു ലൈലയുടെ വിവാഹം. അതും അധികമാരും അറിഞ്ഞിരുന്നില്ല. സെലിബ്രിറ്റികൾ ചിന്തിയ്ക്കുന്നതിന് മുൻപേ അവരുടെ പ്രണയ ഗോസിപ്പുകൾ കണ്ടുപിടിയ്ക്കുന്ന പാപ്പരാസികൾക്ക് പോലും ലൈലയുടെ എട്ട് വർഷത്തെ പ്രണയത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.




 ഇതെങ്ങനെ സാധിച്ചു എന്നും, 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തെ കുറിച്ചും ലൈല പറയുന്നു.ചിരിക്കുടുക്ക എന്നാണ് ലൈലയെ അടുപ്പമുള്ളവർ വിളിക്കുന്നത്. എന്തെന്നാൽ ലൈലയ്ക്ക് പത്ത് സെക്കന്റിൽ അധികം ചിരിക്കാതിരിക്കാൻ കഴിയില്ല. മഹാസമുദ്രം എന്ന മലയാള സിനിമ ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. ആദ്യത്തെ ഷൂട്ടിങ് ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷം ഒരു ബ്രേക്ക് വന്നു. ആ സമയത്ത് പോയി കല്യാണം കഴിച്ച് സെറ്റിലേക്ക് തിരിച്ചെത്തി. വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ, 'എന്ത്, ഞങ്ങളോടാരോടും പറഞ്ഞില്ലല്ലോ' എന്ന് ലാൽ സർ (മോഹൻലാൽ) ചോദിച്ചു. അതെന്താ പറയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ, 'അതെന്റെ പേഴ്‌സണൽ അല്ലേ' എന്നായിരുന്നു തന്റെ മറുപടി എന്നും ലൈല പറയുന്നു.എന്താണ് ഇത്രയും വർഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്ന് ചോദിച്ചാൽ, ഞങ്ങൾ എന്തും തുറന്ന് സംസാരിക്കും എന്ന് ലൈല പറയുന്നു.



എന്റെ സിനിമകളെ കുറിച്ചുള്ള കാര്യങ്ങളാണെങ്കിലും അദ്ദേഹത്തിന്റെ ബിസിനസ് സംബന്ധിച്ച കാര്യങ്ങളാണെങ്കിലും ഞങ്ങൾ പരസ്പരം പങ്കുവയ്ക്കും, അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങൾ ചോദിയ്ക്കും. മ്യൂച്ച്വൽ റസ്‌പെക്ട് ആണ്. അതൊക്കെയാവാം എന്നാണ് ലൈലയുടെ മറുപടി.
തന്നെക്കാൾ വളർന്ന മക്കളെ കുറിച്ചും ലൈല പറയുന്നുണ്ട്. രണ്ട് ആൺകുട്ടികളാണ് ലൈലയ്ക്ക്. അവർക്കൊപ്പം എവിടെയെങ്കിലും ഒരുമിച്ച് പോകുമ്പോൾ ഇതാരാണെന്ന് ചോദിയ്ക്കും, അമ്മയും മക്കളുമാണ് എന്ന് പറയുമ്പോൾ പലർക്കും കൗതുകമാണത്രെ.



ഹാസമുദ്രം എന്ന മലയാള സിനിമ ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. ആദ്യത്തെ ഷൂട്ടിങ് ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷം ഒരു ബ്രേക്ക് വന്നു. ആ സമയത്ത് പോയി കല്യാണം കഴിച്ച് സെറ്റിലേക്ക് തിരിച്ചെത്തി. വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ, 'എന്ത്, ഞങ്ങളോടാരോടും പറഞ്ഞില്ലല്ലോ' എന്ന് ലാൽ സർ (മോഹൻലാൽ) ചോദിച്ചു. അതെന്താ പറയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ, 'അതെന്റെ പേഴ്‌സണൽ അല്ലേ' എന്നായിരുന്നു തന്റെ മറുപടി എന്നും ലൈല പറയുന്നു.

Find Out More:

Related Articles: