വാർത്തകളും, വിവരങ്ങളും അറിയണമെന്ന് രേണുകസ്വാമി വധക്കേസ് പ്രതി ദർശൻ തൂക്ദീപ്; ടിവി അനുവദിക്കാൻ ഒരുങ്ങി അധികൃതരും!

Divya John
 വാർത്തകളും, വിവരങ്ങളും അറിയണമെന്ന് രേണുകസ്വാമി വധക്കേസ് പ്രതി ദർശൻ തൂക്ദീപ്; ടിവി അനുവദിക്കാൻ ഒരുങ്ങി അധികൃതരും! കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് സംഭവവികാസങ്ങളും അറിയാനായി സെല്ലിൽ ടിവി അനുവദിക്കണമെന്നാണ് ദർശൻ്റെ ആവശ്യം. തടവിൽ കഴിയുന്നതിനിടെ സിഗര്റ്റ് വലിക്കുകയും വീഡിയോ കോൾ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഓഗസ്റ്റ് 29നാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് ബെല്ലാരി സെൻട്രൽ ജയിലിലേക്ക് താരത്തെ മാറ്റിയത്. ജയിലിൽ ടിവി വേണമെന്ന ആവശ്യവുമായി രേണുകസ്വാമി വധക്കേസ് പ്രതിയായ കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂക്ദീപ്.ചിത്രദു‍ർഗ സ്വദേശി രേണുകസ്വാമി (33) യെ കൊലപ്പെടുത്തിയ കേസിൽ ഇക്കഴിഞ്ഞ ദിവസം ദർശൻ, വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ അടക്കം 17 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.



3,991 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കർണാടകത്തിലെ വിവിധ ജയിലുകളിലായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. വനിതാ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ചാണ് ആരാധകനായ രേണുകസ്വാമിയെ ദർശൻ ഉൾപ്പെട്ട സംഘം ചേർന്ന് കൊലപ്പെടുത്തിയത്. ദർശൻ്റെ ആവശ്യപ്രകാരം തിങ്കളാഴ്ചയോടെ സെല്ലിൽ ടിവി അനുവദിക്കുമെന്ന് സീനിയർ ജയിൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സെല്ലിൽ ടിവി അനുവദിക്കണമെന്ന ആവശ്യവുമായി ദർശൻ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് സംഭവവികാസങ്ങളും അറിയാനാണ് പ്രതി ടിവി ആവശ്യപ്പെട്ടത്. നടപടിക്രമങ്ങളും ജയിൽ മാനദണ്ഡങ്ങളും പാലിച്ചു തിങ്കളാഴ്ചയോടെ ടിവി അനുവദിക്കുമെന്ന് ജയിൽ ഉദ്യോഗസ്ഥൻ അറിയിച്ചു.



ചിത്രദുർഗയിലെ ദർശൻ്റെ ഫാൻ ക്ലബ്ബ് അംഗമായ രാഘവേന്ദ്ര ആണ് രേണുകാസ്വാമിയെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഒരു ഷെഡ്ഡിലേക്ക് എത്തിച്ചത്. ഇവിടുണ്ടായിരുന്ന ദർശൻ ഉൾപ്പെട്ട സംഘം അതിക്രൂരമായി കൊല നടത്തുകയായിരുന്നു. വൈദ്യുതാഘാതവും രക്തസ്രാവവുമേറ്റമാണ് രേണുകാസ്വാമി കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിൽ നിർണായ പങ്കുവഹിച്ചത് ഒന്നാം പ്രതിയായ പവിത്ര ഗൗഡ ആണെന്നാണ് പോലീസ് കണ്ടെത്തൽ. രേണുകാസ്വാമിയെ വധിക്കാൻ പ്രേരണ നൽകിയതും ഗുഢാലോചന നടത്തിയതും പവിത്ര ഗൗഡ ആണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. 



ചിത്രദു‍ർഗ സ്വദേശി രേണുകസ്വാമി (33) യെ കൊലപ്പെടുത്തിയ കേസിൽ ഇക്കഴിഞ്ഞ ദിവസം ദർശൻ, വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ അടക്കം 17 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 3,991 പേജുകളുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കർണാടകത്തിലെ വിവിധ ജയിലുകളിലായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. വനിതാ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ചാണ് ആരാധകനായ രേണുകസ്വാമിയെ ദർശൻ ഉൾപ്പെട്ട സംഘം ചേർന്ന് കൊലപ്പെടുത്തിയത്.

Find Out More:

Related Articles: