സണ്ണി ലിയോണും പ്രഭുദേവയും "വെച്ചി സെയ്യുതെ"യിൽ തിളങ്ങി...

Divya John
 സണ്ണി ലിയോണും പ്രഭുദേവയും "വെച്ചി സെയ്യുതെ"യിൽ തിളങ്ങി... നേഹാ ബാസിനും എം സി റൂഡും ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മാൻ ആണ്.കളർഫുൾ എന്റെർറ്റൈനറായി ഒരുങ്ങുന്ന പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും.
ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. വേദികയാണ് ചിത്രത്തിലെ നായിക. ശൃഗാംരവേലൻ, ജെയിംസ് ആൻഡ് ആലീസ്, കസിൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെയായി മലയാളി മനസിൽ ഇടം നേടിയ നായികയാണ് വേദിക. കലാഭവൻ ഷാജോൺ, രാജീവ് പിള്ള, വിവേക് പ്രസന്ന, രമേഷ് തിലക് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



എസ് ജെ സിനു ചിത്രമായ പേട്ടറാപ്പിലെ പുതിയ ഗാനം റിലീസ് ചെയ്തു. സണ്ണി ലിയോണും പ്രഭു ദേവയും ഒന്നിച്ചുള്ള വെച്ചി സെയ്യുതെ എന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്.പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ. പ്രമോഷൻ പരിപാടികളിൽ സജീവമായ സണ്ണി ലിയോൺ പ്രേക്ഷകരുമായി സംവദിച്ചിരുന്നു.



മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബുദ്ധിമുട്ടിയാണെങ്കിലും ആ ആഗ്രഹം സാധിച്ച് കൊടുത്തിരുന്നു. ഓണാശംസകളായിരുന്നു പറയാൻ പറഞ്ഞത്. കുറച്ചൊന്ന് ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ സണ്ണി അത് പറയുകയായിരുന്നു. പേട്ടറാപ്പിന് കേരളത്തിലും വലിയ പ്രമോഷൻ നൽകാനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. പ്രൊമോഷൻ പരിപാടികൾക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. 



നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. വേദികയാണ് ചിത്രത്തിലെ നായിക. ശൃഗാംരവേലൻ, ജെയിംസ് ആൻഡ് ആലീസ്, കസിൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെയായി മലയാളി മനസിൽ ഇടം നേടിയ നായികയാണ് വേദിക. കലാഭവൻ ഷാജോൺ, രാജീവ് പിള്ള, വിവേക് പ്രസന്ന, രമേഷ് തിലക് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Find Out More:

Related Articles: