നസ്രിയയും ബേസിലും ഒരുമിച്ച്; സൂക്ഷ്മദര്ശിനിയുടെ മോഷൻ പോസ്റ്റർ പുറത്ത്....

Divya John
 നസ്രിയയും ബേസിലും ഒരുമിച്ച്; സൂക്ഷ്മദര്ശിനിയുടെ മോഷൻ പോസ്റ്റർ പുറത്ത്....ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമ പ്രേമികളുടെ ഇടം നെഞ്ചിൽ ബേസിൽ കയറി പറ്റിയത് . സംവിധായകൻ എന്ന നിലയിലും നായകൻ എന്ന നിലയിലും കൈയ്യടി നേടുന്ന ബേസിലിന്റെ പുതിയ സിനിമ സൂക്ഷ്മദർശിനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനും ബേസിലാണ്. നായികയായി എത്തുന്നത് മലയാളികളുടെ സ്വന്തം നസ്‌റിയ നസീമും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഉത്രാടദിനമാണ് സംഘാടകർ പുറത്തുവിട്ടത്. സസ്പെൻസ് നിറച്ചുവച്ച മോഷൻ പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടത്തിൽ വൈറലായിട്ടുണ്ട്. മലയാള സിനിമയുടെ പുതിയ നായക സങ്കൽപമായി വളർന്നുകൊണ്ടിരിക്കുകയാണ് ബേസിൽ ജോസഫ്. 



 ഒരിടവേളയ്ക്ക് ശേഷമാണ് നസ്‌റിയ വീണ്ടുമൊരു മലയാള സിനിമയിൽ നായികയായി എത്തുന്നത്. 2022 ൽ പുറത്തിറങ്ങിയ അൻടെ സുന്ദരനകി എന്ന തെലുങ്ക് സിനിമയിലാണ് ഏറ്റവുമൊടുവിൽ നസ്‌റിയ അഭിനയിച്ചത്. എന്നിരുന്നാലും നിർമാണത്തിൽ താരപത്‌നി സജീവമാണ്. നസ്‌റിയയ്ക്കും ബേസിൽ ജോസഫിനും പുറമെ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്‌കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ എം സി ജിതിൻ.



  അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിയ്ക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത്. സംവിധായകൻ എന്ന നിലയിലും നായകൻ എന്ന നിലയിലും കൈയ്യടി നേടുന്ന ബേസിലിന്റെ പുതിയ സിനിമ സൂക്ഷ്മദർശിനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനും ബേസിലാണ്. നായികയായി എത്തുന്നത് മലയാളികളുടെ സ്വന്തം നസ്‌റിയ നസീമും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഉത്രാടദിനമാണ് സംഘാടകർ പുറത്തുവിട്ടത്. സസ്പെൻസ് നിറച്ചുവച്ച മോഷൻ പോസ്റ്റർ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടത്തിൽ വൈറലായിട്ടുണ്ട്.

Find Out More:

Related Articles: