അവസാനനിമിഷത്തെ പിറന്നാൾ ആഘോഷത്തെ കുറിച്ച് നടി മീന! പാതിമലയാളിയായ മീന തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബാലതാരമായാണ് മീനയുടെ കരിയർ തുടങ്ങിയത്. 45 ലധികം സിനിമകളിൽ ബാലതാരമായി വേഷമിട്ടിരുന്നു മീന. തെലുങ്കിലും തമിഴിലും നായികയായി അരങ്ങേറിയതിന് ശേഷമായിരുന്നു മലയാളത്തിലേക്ക് ക്ഷണം ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാനുള്ള അവസരം താരത്തിന് ലഭിക്കുകയായിരുന്നു. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീന. മികച്ച നർത്തകി കൂടിയായ ചാനൽ പരിപാടികളിലും അതിഥിയായും വിധികർത്താവായുമൊക്കെ എത്താറുണ്ട്. മോഹൻലാലും മീനയും ഒന്നിച്ചുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഇടക്കാലത്ത് ബ്രേക്കെടുത്തങ്കിലും വീണ്ടും മോഹൻലാലിന്റെ നായികയായി എത്തിയപ്പോൾ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളിലും ആരാധകർ മീനയ്ക്ക് പിന്തുണയേകിയിരുന്നു. അപ്രതീക്ഷിതമായി പ്രിയതമൻ മറ്റൊരു ലോകത്തേക്ക് പോയപ്പോൾ പ്രിയപ്പെട്ടവരെല്ലാം മീനയെ ആശ്വസിപ്പിക്കാനായി ഓടിയെത്തിയിരുന്നു. ഞാനും മകളും എപ്പോഴും സന്തോഷത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന് ഞാൻ സിനിമയിൽ തുടരുന്നതിന് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും മീന തുറന്ന് പറഞ്ഞിരുന്നു. സുഹൃത്തുക്കൾക്ക് വേണ്ടിയൊരു ബർത്ത് ഡേ പാർട്ടി നടത്തിയതിനെക്കുറിച്ചായിരുന്നു മീനയുടെ പുതിയ പോസ്റ്റ്. പാർട്ടി നടത്തുന്നവർ തന്നെ വൈകിയെത്തിയുകയായിരുന്നു.
പ്രിയപ്പെട്ടവരെല്ലാം അവളുടെ വരവിനായി കാത്തിരിക്കികയായിരുന്നു. എനിക്ക് വേണ്ടി സമയം മാറ്റിവെച്ച സുഹൃത്തുക്കളോടെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ സ്നേഹം മനസ് നിറച്ചുവെന്നുമായിരുന്നു മീന കുറിച്ചത്. ഇടയ്ക്ക് മീനയുടെ മകളും ഇൻഡസ്ട്രിയിൽ സാന്നിധ്യം അറിയിച്ചിരുന്നു. അമ്മയെക്കുറിച്ച് വാചാലയായുള്ള നൈനികയുടെ വീഡിയോ വൈറലായിരുന്നു. 40 വർഷമായി അമ്മ സിനിമയിലുണ്ട്. അമ്മയുടെ ഹാർഡ് വർക്ക് എത്രത്തോളമുണ്ടെന്ന് എനിക്ക് നേരിട്ടറിയാം. വീട്ടിലെത്തിയാൽ അമ്മ തനി സാധാരണക്കാരിയാണ്.
അപ്പ പോയതിന് ശേഷം അമ്മ ഒരുപാട് സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട്. ചിലരൊക്കെ അമ്മയെക്കുറിച്ച് വ്യാജവാർത്തകളൊക്കെ കൊടുത്തിരുന്നു. അതൊക്കെ അമ്മയെ സങ്കടപ്പെടുത്തിയിട്ടുണ്ട്. ഇനിയാരും കാര്യമറിയാതെ വാർത്തകൾ നൽകരുതെന്നുമായിരുന്നു അന്ന് നൈനിക പറഞ്ഞത്. മകൾ ആദ്യമായാണ് അങ്ങനെയൊക്കെ സംസാരിച്ചത്. അധികം സംസാരിക്കാത്ത പ്രകൃതമാണ് അവളുടേത്. അന്ന് അവൾ മുന്നോട്ട് വന്ന് സംസാരിക്കുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. അമ്മയെന്ന നിലയിൽ അന്ന് ശരിക്കും അഭിമാനം തോന്നിയെന്നുമായിരുന്നു മീന പറഞ്ഞത്.