അറ്റാച്ച്ഡ് ബാത്റൂം പോലും ഇല്ലാത്ത വീട്! കഷ്ടപ്പെട്ട ബാല്യം: അശ്വിന്റെയും ദിയയുടെയും കഥ ഇങ്ങനെ! എക്സ്ട്രീം എക്ട്രോവേർട്ട് ആയ സ്മാർട്ട് ആയ സത്രീകൾ കണ്ടെത്തിയ പുരുഷന്മാർക്ക് കോമൺ ആയിട്ട് കണ്ട സ്വഭാവ സവിശേഷതയിലും സാമ്യം ഉണ്ട്..കത്തി കയറി നിൽക്കുന്ന ആ സ്ത്രീകൾക്ക് മഞ്ഞുപോലെ തണുത്ത കൂൾ പാർട്നെർസ് തങ്ങളെക്കാൾ പ്രശസ്തരായ എക്സ്പ്രെസീവ് ആയ സ്ത്രീകളുടെ ഭാഗം ആകാൻ ഒരുപക്ഷെ നിഴലാകാൻ അവർക്കൊരു മടിയും ഈഗോയും ഇല്ലെന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞ പോസ്റ്റുകൾ പറയുന്നു. ദിയക്ക് ഒപ്പമുള്ള യാത്രകളിൽ എന്നും നിഴലായി നിൽക്കുന്ന അശ്വിൻ എപ്പോഴും അവളെ പുകഴ്ത്തുന്ന വാക്കുകൾ പങ്കിടാറുണ്ട് തുടക്കം മുതൽ. താൻ ദുബായിൽ പോകുന്നത് ആദ്യം ആയിട്ടാണ് എന്നും അതിനു കാരണക്കാരി എൻറെ കണ്ണമ്മ ആണെന്നും അഭിമാനത്തോടെ ഞാൻ പറയുമെന്നും അശ്വിൻ പറഞ്ഞിട്ടുണ്ട്.
മാത്രമല്ല ദുബായിൽ തങ്ങൾ കഴിഞ്ഞ ഹോട്ടൽ ഏറ്റവും മുന്തിയ റൂമിൽ ആയിരുന്നുവെന്നും അതൊക്കെ തനിക്ക് വലിയ എക്സ്റ്റ്മെന്റ് നൽകുന്ന കാര്യങ്ങൾ ആണെന്നും അശ്വിൻ പറഞ്ഞിട്ടുണ്ട് . ആ റൂമിന്റെ വാടക തന്റെ സാലറിയോളം ഉണ്ട് എന്ന് അശ്വിൻ പറയുമ്പോൾ അദ്ദേഹത്തിന്റെ നിഷ്കളങ്കത ആണ് പ്രകടം ആകുന്നതെന്നും ആരാധകർ പറയുന്നു. പ്രമുഖ കമ്പനിയിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പറാണ് ഇപ്പോൾ അശ്വിൻ. ദിയക്ക് ഒപ്പം തന്നെ വർഷങ്ങൾ ആയി അശ്വിൻ ഉണ്ട്. തന്റെ ബിസിനെസ്സ് സ്ഥാപനം ഉയർച്ചയിൽ എത്തിക്കാൻ വേണ്ടി അശ്വിൻ വഹിച്ച പങ്ക് ചെറുതല്ല എന്നാണ് ദിയ പലപ്പോഴും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്.
ഒരു ഐടി പ്രൊഫെഷണൽ കൂടി ആയ അശ്വിൻ സ്വന്തം അധ്വാനത്തിലൂടെ ആണ്എന്ന് കാണുന്ന ആളായി മാറിയത്. മാത്രമല്ല അത്രയും ജെനുവിൻ ആയ വ്യക്തി ആയതുകൊണ്ട് ആകണമല്ലോ ദിയ ഒരു സംശയവും ഇല്ലാതെ തന്റെ ഭർത്താവായി അശ്വിനെ തെരെഞ്ഞെടുത്തത് എന്നും ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എവിടെ പോയാലും താൻ ആദ്യം വാഷ്റൂം ചെക്ക് ചെയ്യുമെന്നും അത് തനിക്ക് ഏറെ പ്രാധാന്യം ഉള്ളതെന്നും അശ്വിൻ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ഇപ്പോൾ താമസിക്കുന്ന വീടിനേക്കാൾ ചെറിയ വീട്ടിൽ ആയിരുന്നു താമസം അതിനു അറ്റാച്ഡ് ബാത്റൂം പോലും ഉണ്ടായിരുന്നില്ല പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും കുറച്ചു ദൂരം പോകണം എന്നായിരുന്നു അവസ്ഥ. ആ ജീവിതം ഒക്കെ വച്ചുനോക്കുമ്പോൾ തനിക്ക് കിട്ടിയത് ഒക്കെയും ദൈവ ഭാഗ്യം എന്നും അശ്വിൻ യാതൊരു നാണക്കേടും ഇല്ലാതെ പറയുന്നുണ്ട്.