ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങൾ പങ്കിട്ട് അഹാന കൃഷ്ണ!

Divya John
 ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങൾ പങ്കിട്ട് അഹാന കൃഷ്ണ! മെഹന്ദി ചടങ്ങ് കഴിഞ്ഞതോടെയായിരുന്നു കല്യാണമായെന്നുള്ള ചർച്ചകൾ തുടങ്ങിയത്. താലികെട്ടിന്റെ വീഡിയോകളും വൈറലായിരുന്നു. പിന്നീട് ദിയയും അശ്വിനും കൃഷ്ണകുമാറുമെല്ലാം വിവാഹ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഇപ്പോഴിതാ അനിയത്തിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് അഹാനയും എത്തിയിരിക്കുകയാണ്.ഓസിയുടെ ബിഗ് സ്വീറ്റ് ഡേ. ഇന്ന് മുതൽ പുതിയ തുടക്കമാണ്. ജീവിതത്തിലെ മനോഹരമായൊരു മാറ്റം എന്നായിരുന്നു അഹാന കുറിച്ചത്. ഹലോ ബ്രദർ ഇൻ ലോ എന്ന് പറഞ്ഞ് അശ്വിനെയും അഹാന പോസ്റ്റിൽ മെൻഷൻ ചെയ്തിരുന്നു. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു ആരാധകർ പറഞ്ഞത്. നിമിഷനേരം കൊണ്ട് ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.



അശ്വിൻ ഗണേഷും പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങളും, ദിയയുടെ കുട്ടിക്കാലത്തെ ഫോട്ടോയും അഹാന പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. കല്യാണത്തീയതി പരസ്യമാക്കാതെയായിരുന്നു മുൻപ് എല്ലാവരും വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. ഞങ്ങൾക്കെല്ലാം ഒരുങ്ങാനിഷ്ടമാണ്, അതാണ് ഇങ്ങനെ ഒരുങ്ങിയതെന്നുമായിരുന്നു ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അഹാന പറഞ്ഞത്. അവളെപ്പോലെ തന്നെ നമ്മളും നന്നായി ഒരുങ്ങിയിരിക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. വല്ലപ്പോഴുമല്ലേ ഇങ്ങനെ ഒരുങ്ങുന്നത്. ആരുടെയെങ്കിലും കല്യാണത്തിന് പോവുമ്പോൾ നമുക്ക് ഇത്രയും ഒരുങ്ങി പോവാൻ പറ്റില്ലല്ലോ.



ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെ. ആ ഒരു എക്‌സൈറ്റ്‌മെന്റുണ്ട്. ഭയങ്കര സന്തോഷമുള്ള ദിവസമാണെന്ന് പറഞ്ഞായിരുന്നു അഹാന ദിയയുടെ കല്യാണ ദിവസം മാധ്യമങ്ങളോട് സംസാരിച്ചത്. എല്ലാം ഭംഗിയായി കഴിഞ്ഞു. വളരെ കുറച്ചുപേർ മാത്രമുള്ള പരിപാടിയായിരുന്നു. ഏറ്റവും അടുത്തറിയാവുന്നത് എന്ന് പറയുന്നത് കുറച്ച് പേരേയുള്ളൂ. അവരെ വിളിച്ച് ചെറിയ രീതിയിൽ ഭംഗിയായി അങ്ങ് നടത്തി. നമ്മളുടെ വീട്ടിൽ നിന്നും ഒരുമിനിറ്റേയുള്ളൂ അവളുടെ അപ്പാർട്ട്‌മെന്റിലേക്ക്. അവളെ മിസ്സ് ചെയ്യാനുള്ളൊരു ഗ്യാപ്പ് കിട്ടുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു അഹാന പറഞ്ഞത്. ഇഷാനിയും ഹൻസികയും ദിയയെക്കുറിച്ച് സംസാരിച്ചിരുന്നു. 



ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങളെല്ലാം നടന്നു, ആ സന്തോഷമായിരുന്നു എല്ലാവരും പങ്കുവെച്ചത്. പ്രിയപ്പെട്ടവരെല്ലാം മകളെ അനുഗ്രഹിക്കാനെത്തിയതിനെക്കുറിച്ച് അച്ഛനും വാചാലനായിരുന്നു. ആരാണ് കോസ്റ്റിയൂം സെലക്റ്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ നമ്മളൊക്കെത്തന്നെ എന്നായിരുന്നു അഹാനയുടെ മറുപടി. ഇടയ്ക്ക് ഫോട്ടോ ഷൂട്ടൊക്കെ ചെയ്യുന്നതല്ലേ, ഇഷ്ടപ്പെട്ട കുറച്ച് സാധനങ്ങൾ എല്ലാവരും ഒന്നിച്ചങ്ങ് സെറ്റാക്കി. ഇനി റിസപ്ക്ഷനൊന്നുമില്ല, സദ്യ കഴിച്ച് പിരിയുന്നതോടെ എല്ലാം കഴിഞ്ഞു.

Find Out More:

Related Articles: