കവിയൂർ പൊന്നമ്മ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുമെന്ന് മുഖ്യമന്ത്രി!

Divya John
 കവിയൂർ പൊന്നമ്മ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുമെന്ന് മുഖ്യമന്ത്രി! കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് അവർ വളരെ പെട്ടെന്നുതന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഒരഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്.



അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്. മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചർത്തു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. അതേസമയം ഭൗതികദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിച്ച ശേഷം ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് പൊതുദ‍ർശനത്തിനായി കളമശേരി മുനിസിപ്പൽ ഹാളിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിവരെ പൊതുദർശനം നടക്കും. ആലുവ കലുമാലൂരിലെ ശ്രീപാദം വസതിയിൽ ഉച്ചകഴിഞ്ഞ് സംസ്കാരം നടക്കും.




കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമാണ് കവിയൂർ പൊന്നമ്മ (79) യുടെ അന്ത്യം. അമ്മ വേഷങ്ങളിലൂടെ മലയാള മനസ്സുകളിൽ ഇടംപിടിച്ച കവിയൂർ പൊന്നമ്മ 1962 മുതലാണ് സിനിമയിൽ സജീവമായത്. ശ്രീരാമ പട്ടാഭിഷേകമാണ് ആദ്യ സിനിമ. മോഹലാലിന്റെ അമ്മ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ കവിയൂർ പൊന്നമ്മ - തിലകൻ ജോഡിയിൽ നിരവധി ഹിറ്റ് സിനിമകളും പിറന്നു. മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.



 തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചർത്തു. കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച കെപിഎസിയിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Find Out More:

Related Articles: