29ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോന നായര്‍ പങ്കിട്ട പോസ്റ്റ് വൈറലാവുന്നു

Divya John
 29ാം വിവാഹ വാർഷിക ദിനത്തിൽ സോന നായർ പങ്കിട്ട പോസ്റ്റ് വൈറലാവുന്നു. ചാനൽ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് സോന. ഒരുകുടയും കുഞ്ഞുപെങ്ങളും എന്ന ടെലി സീരിയലിലൂടെയായിരുന്നു സോനയുടെ കരിയർ തുടങ്ങിയത്. വിമൻസ് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ടെലി സീരിയലിലേക്ക് അവസരം ലഭിച്ചത്. പാട്ടും ഡാൻസുമൊക്കെയായി അന്നേ കലാരംഗത്ത് സജീവമായിരുന്നു സോന. സിനിമകളൊക്കെ കാണാറുണ്ടെങ്കിലും അഭിനേത്രിയായി മാറുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നുവെന്ന് സോന പറഞ്ഞിരുന്നു. സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് സോന നായർ. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും അവർ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. വീട്ടുകാരായിട്ട് തിരഞ്ഞെടുത്തതല്ല, ഇൻഡസ്ട്രിയിലുള്ള ആൾ ജീവിതപങ്കാളിയായി വരണമെന്നുള്ളത് ദൈവനിശ്ചയമായിരിക്കും എന്നായിരുന്നു പ്രണയവിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ സോന പറഞ്ഞത്.



ഇടയ്ക്ക് ഉദയനൊപ്പമായി ആനീസ് കിച്ചണിലേക്ക് സോന അതിഥിയായി എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും, വിവാഹ ജീവിതത്തെക്കുറിച്ചുമെല്ലാം ആനി ഇവരോട് ചോദിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു സോനയുടേത്. ഇൻഡസ്ട്രിയിൽ തന്നെയുള്ളൊരാൾ ജീവിതപങ്കാളിയായി വന്നതിനാലാണ് താൻ ഇന്നും ഈ മേഖലയിൽ തുടരുന്നതെന്നും സോന പറഞ്ഞിരുന്നു. പിറ്റേ ദിവസം സോന അമ്പലത്തിൽ പോവാനിറങ്ങിയപ്പോൾ ഉദയൻ നേർച്ചയായി ഇടാൻ അഞ്ച് രൂപ നൽകിയിരുന്നു. അമ്പലത്തിനകത്ത് കയറിയപ്പോൾ ആ അഞ്ച് രൂപ വെച്ച് എന്നെ ഉഴിഞ്ഞാണ് കാണിക്കയിൽ ഇട്ടതെന്ന് സോന പറഞ്ഞത്. എന്തോ ദൈവം തോന്നിപ്പിച്ചതായിരിക്കും അങ്ങനെ ചെയ്യാൻ. അതിന് മുൻപൊരാളോട് ഇഷ്ടമോ പ്രണയമോ ഒന്നും തോന്നിയിരുന്നില്ല. അന്നത്തെ ആ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്.



വൈകാതെ അത് വിവാഹത്തിലെത്തുകയും ചെയ്തു. ഷൂട്ടിംഗിനായി പോയപ്പോഴായിരുന്നു ഉദയനും സോനയും പരിചയപ്പെടുന്നത്. സാമ്പത്തിക പ്രശ്‌നം കാരണം അന്ന് ഷൂട്ട് മുടങ്ങിയിരുന്നു. അവിടെ നിന്ന് തിരിച്ച് പോവാമെന്ന് തീരുമാനിച്ചപ്പോഴായിരുന്നു കാശ് കിട്ടിയെന്നും ഷൂട്ട് മുടങ്ങില്ലെന്നുള്ള വിവരവും ലഭിച്ചത്. അന്നേരമാണ് സോനയുടെ അച്ഛനുമായി പരിചയത്തിലായത്. സംസാരത്തിനിടയിൽ അദ്ദേഹം കുടുംബകാര്യങ്ങളെക്കുറിച്ചൊക്കെ ചോദിച്ചിരുന്നു. സോനയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ലെന്നും ഉദയൻ പറഞ്ഞിരുന്നു.ദാമ്പത്യ ജീവിതം 29ാം വർഷത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സോന. ഉദയനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമായാണ് കുറിപ്പ് പങ്കുവെച്ചത്. 



ഞങ്ങളുടെ പ്രണയകഥ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ് സെപ്റ്റംബർ 22ന്. ഇങ്ങനെയൊരു പങ്കാളിയെ കിട്ടിയതിൽ നമ്മൾ രണ്ടുപേരും അന്യോന്യം അനുഗ്രഹിക്കപ്പെട്ടവരാണ്. 29 വർഷത്തെ ഒന്നിച്ചുള്ള ജീവിതം. ദൈവത്തിന് നന്ദിയെന്നുമായിരുന്നു സോന കുറിച്ചത്. പിറ്റേ ദിവസം സോന അമ്പലത്തിൽ പോവാനിറങ്ങിയപ്പോൾ ഉദയൻ നേർച്ചയായി ഇടാൻ അഞ്ച് രൂപ നൽകിയിരുന്നു. അമ്പലത്തിനകത്ത് കയറിയപ്പോൾ ആ അഞ്ച് രൂപ വെച്ച് എന്നെ ഉഴിഞ്ഞാണ് കാണിക്കയിൽ ഇട്ടതെന്ന് സോന പറഞ്ഞത്. എന്തോ ദൈവം തോന്നിപ്പിച്ചതായിരിക്കും അങ്ങനെ ചെയ്യാൻ. അതിന് മുൻപൊരാളോട് ഇഷ്ടമോ പ്രണയമോ ഒന്നും തോന്നിയിരുന്നില്ല. അന്നത്തെ ആ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. വൈകാതെ അത് വിവാഹത്തിലെത്തുകയും ചെയ്തു.

Find Out More:

Related Articles: