കിഷ്കിന്ധാ കാണ്ഡം; ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും രൂപത്തിലും ജഗദീഷ്

Divya John
 കിഷ്കിന്ധാ  കാണ്ഡം; ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും രൂപത്തിലും ജഗദീഷ്, ഇവരോടൊപ്പം അശോകനും- കിഷ്‌കിന്ധാകാണ്ഡം പേരുപോലെ അത്ഭുതപ്പെടുത്തും സിനിമ. നിന്ന നിൽപ്പിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ അവതരിപ്പിച്ച വിജയരാഘവൻ, അതേ സ്‌കെയിലിൽ പകരം നൽകി ആസിഫലിയും അപർണ ബാലമുരളിയും. രാമായണത്തിലെ കിഷ്‌കിന്ധയുമായി സിനിമയ്ക്കുള്ള ആകെ ബന്ധം കുറച്ചു കുരങ്ങന്മാരുണ്ടെന്നതാണ്. മനുഷ്യരെ പോലെ ഈ കുരങ്ങുകളും തകർത്തഭിനയിച്ചിട്ടുണ്ട്.
പ്രമേയം കൊണ്ടും ആഖ്യാനംകൊണ്ടും കാഴ്ചപ്പാടുകൊണ്ടും നിർമാണ രീതികൊണ്ടുമെല്ലാം അത്ഭുതപ്പെടുത്തുകയും ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന മലയാള സിനിമയ്ക്ക് ഒരു സംഭാവന കൂടി നൽകുകയാണ് കിഷ്‌കിന്ധാകാണ്ഡം. ലെവൽ ക്രോസും അഡിയോസ് അമിഗോയും കടന്ന് തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മനോഹരമായ കഥാപാത്രത്തെ കൂടി ആസിഫലി പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. അയാൾ തന്റെ കഥാപാത്രങ്ങളിലൂടെ കരിയർ ഗ്രാഫ് ഉയർത്തുകയാണ്.



തനിക്കു തന്നെ പിടികിട്ടാത്ത വിജയരാഘവൻ കഥാപാത്രം അപ്പുപ്പിള്ളയെ പോലെ സിനിമയും ആദ്യഘട്ടത്തിലൊന്നും പ്രേക്ഷകർക്ക് ഒരുപിടിയും കൊടുക്കുന്നില്ല. പതിഞ്ഞ താളത്തിലാണെങ്കിലും 'കിഷ്‌കിന്ധ'യിലൂടെ പ്രേക്ഷകരെ കൂടെക്കൊണ്ടുപോവുന്നുണ്ട്. പ്രേക്ഷകർക്കെന്ന പോലെ കഥാപാത്രങ്ങൾക്കും നടക്കുന്നതെന്താണെന്ന് അറിയുന്നില്ലെന്ന് തോന്നും. കല്ല്യാണം കഴിച്ചെത്തിയ വീട്ടിലേക്ക് 'രണ്ടാഴ്ചത്തേക്ക് ടൂറിന്' എത്തിയതല്ലെന്ന ബോധ്യമുള്ളതിനാൽ അപർണ അവിടെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ മറനീക്കാൻ അപർണ 'ഷെർലെക്ക് ഹോംസ്' കളിക്കുന്നുണ്ട്. ആ കളിയിലാണ് പ്രേക്ഷകൻ വീണു പോകുന്നതെങ്കിലും ഇപ്പുറത്ത് വേറെ കളികൾ കാഴ്ചക്കാർക്കായി എഴുത്തുകാരനും സംവിധായകനും ഒരുക്കിവെച്ചിട്ടുണ്ട്.



പട്ടാളത്തിൽ നിന്നും വിരമിച്ചെത്തിയ അച്ഛനും അയാളുടെ മക്കളിൽ രണ്ടാമൻ അജയചന്ദ്രനുമുള്ള വീട്ടിലേക്ക് വിവാഹം കഴിച്ചെത്തുന്ന അപർണ ബാലമുരളിയുടെ അപർണയെന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകൻ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. ചുറ്റും മരങ്ങളുമായി വലിയ പറമ്പിൽ ഒറ്റക്കു നിൽക്കുന്ന ആ വീട്ടിന്റെ അതിരിനപ്പുറം റിസർവ് ഫോറസ്റ്റാണ്. അപ്പുപിള്ളയുടെ മകൻ വനം വകുപ്പിൽ ജീവനക്കാരനാണ്. അപ്പുപിള്ളയുടെ കടുംപിടുത്തവും സ്വഭാവവുമാണ് മൂത്തമകനെ അയാളിൽ നിന്ന് അകറ്റിയത്. എങ്കിലും ചേട്ടനും അനിയനും നല്ല ബന്ധമാണ്, അപർണയെത്തിയപ്പോൾ അവളും ഭർതൃ സഹോദരനോട് മികച്ച ബന്ധം സൂക്ഷിക്കുന്നു. ശ്വാസം പിടിച്ചിരുന്നു പോകുന്ന രണ്ടാം പകുതി അവസാനിച്ച് ടൈറ്റിൽ തെളിയുമ്പോൾ കാഴ്ചക്കാരൻ അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെങ്കിൽ അത് മേക്കിംഗിന്റെ മികവ്. ദീർഘനിശ്വാസമോ ആശ്വാസമോ പ്രകടിപ്പിച്ചല്ലാതെ ഒരു പ്രേക്ഷകനും തിയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങില്ല.



ശ്വാസം പിടിച്ചിരുന്നു പോകുന്ന രണ്ടാം പകുതി അവസാനിച്ച് ടൈറ്റിൽ തെളിയുമ്പോൾ കാഴ്ചക്കാരൻ അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെങ്കിൽ അത് മേക്കിംഗിന്റെ മികവ്. ദീർഘനിശ്വാസമോ ആശ്വാസമോ പ്രകടിപ്പിച്ചല്ലാതെ ഒരു പ്രേക്ഷകനും തിയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങില്ല.പട്ടാളക്കാരനായ അച്ഛൻ അപ്പുപിള്ള ഓർമയുടേയും മറവിയുടേയും ഇടയ്ക്കുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും അയാളത് ഒരിക്കലും സമ്മതിക്കുന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോൾ ലൈസൻസുള്ള തോക്കുകൾ സറണ്ടർ ചെയ്യണമെന്ന അറിയിപ്പ് കിട്ടിയപ്പോഴാണ് അച്ഛന്റെ തോക്ക് കാണാനില്ലെന്ന് വീട്ടിൽ തിരിച്ചറിയുന്നത്. ഇതുണ്ടാക്കുന്ന പുകിൽ ചെറുതൊന്നുമല്ല.



പ്രേക്ഷകർക്കു മുമ്പിലേക്ക് പുതിയ വഴിവെട്ടിയെത്തുകയാണ് കിഷ്‌കിന്ധാകാണ്ഡം. വയനാട്- കണ്ണൂർ ജില്ലയുടെ അതിർത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ കഥാപരിസരത്ത് വനം വകുപ്പും പൊലീസ് വകുപ്പും തണ്ടർബോൾട്ടും റിട്ടയേർഡ് പട്ടാളക്കാരും നക്‌സൽ പ്രവർത്തനങ്ങളുമെല്ലാം ചേർത്താണ് കഥയൊരുക്കിയിരിക്കുന്നത്. എന്നാൽ ഇവരിലേക്കൊന്നും കഥ വല്ലാതെ ചായുന്നുമില്ല. ഒരു വലിയ വീടും അതിന്റെ പരിസരങ്ങളേയും അവിടുത്തെ ജീവിതങ്ങളേയും ചുറ്റി, മരങ്ങളിലെ താമസക്കാരായ കുരങ്ങന്മാരെ പോലെ സിനിമയും ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്ക് ചാടുന്നു.

Find Out More:

Related Articles: