കമൽ - മണിരത്നം ടീമിന്റെ തഗ്ഗ് ലൈഫ്: 37 വർഷങ്ങൾക്കപ്പുറം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു! നീണ്ട 37 വർഷങ്ങൾക്കിപ്പുറമാണ് കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ തുടങ്ങിയവർക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഓരോ അപ്ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്.രവി കെ ചന്ദ്രൻ ആണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ. അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.
രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കമൽ ഹാസന്റെ രാജ്കമൽ ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തുടക്കത്തിൽ മലയാളികൾക്കഭിമാനമായ ദുൽഖർ സൽമാൻ ചിത്രത്തിലുണ്ട് എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടു മുൻപാണ് താരപുത്രൻ സിനിമയിൽ നിന്നും പിന്മാറിയത്.
അതുപോലെ പലരും പിന്മാറിയും പുതുതായി കടന്നു വന്നും തുടക്കം മുതലേ ചിത്രത്തിലെ കാസ്റ്റിങും വൻ ചർച്ചയായിരുന്നു.സിനിമ പ്രഖ്യാപിച്ചതുമുതൽ വളരെ അധികം പ്രതീക്ഷയോടെയാണ് ചിത്രത്തെ സംബന്ധിച്ച ഓരോ വാർത്തയും ആരാധകർ സ്വീകരിച്ചത്. രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നീണ്ട 37 വർഷങ്ങൾക്കിപ്പുറമാണ് കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ തുടങ്ങിയവർക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്.