അശ്വിനും, ദിയയും ഹണിമൂണിന് പോയപ്പോൾ കൂടെപ്പോയതല്ല: വിമർശനങ്ങൾക്കു മറുപടി നൽകി സിന്ധു കൃഷ്ണ!

Divya John
 അശ്വിനും, ദിയയും ഹണിമൂണിന് പോയപ്പോൾ കൂടെപ്പോയതല്ല: വിമർശനങ്ങൾക്കു മറുപടി നൽകി സിന്ധു കൃഷ്ണ! ബാലി വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. കിച്ചുവും വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ എന്നാൽ കിച്ചു എടുക്കട്ടെ എന്ന് കരുതി മടിച്ച് നിൽക്കുകയായിരുന്നു ഞാൻ. 16 മണിക്കൂറോളം യാത്രയുണ്ടായിരുന്നു ഇവിടെയെത്താൻ. രാവിലെ എഴുന്നേൽക്കാൻ നോക്കിയിട്ട് കണ്ണൊന്നും തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്രയും ക്ഷീണമായിരുന്നു. നീണ് യാത്രയായിരുന്നല്ലോ. സിന്ധു കൃഷ്ണയ്ക്ക് ഒരു കോംപറ്റീഷനായിട്ട് പുതിയൊരാൾ ഇറങ്ങിയിട്ടുണ്ട്. ദേ പോകുന്നു എന്നായിരുന്നു കൃഷ്ണകുമാറിനെ കാണിച്ച് സിന്ധു പറഞ്ഞത്. ഊഞ്ഞാലിലേക്ക് കയറാൻ വേണ്ടിയാണ് ഇവിടേക്ക് വന്നിട്ടുള്ളത്. ഞാൻ കയറുന്നില്ല, എനിക്ക് ഹൈറ്റ് പേടിയാണ്.




പിന്നെ ചുരിദാറൊന്നും ഇട്ട് കയറാനും കൊള്ളില്ല. കപ്പിൾസൊക്കെ ഒന്നിച്ച് കയറുന്നതൊക്കെ കാണുന്നുണ്ട്. എനിക്കെന്തായാലും അതിനൊന്നും വയ്യ. ഗൗൺ പോലെയുള്ള ഉടുപ്പ് ഇടാനും മടിയാണെന്നും സിന്ധു പറയുന്നുണ്ടായിരുന്നു. ആദ്യം ദിയയായിരുന്നു ഊഞ്ഞാലിലേക്ക് കയറിയത്. പിന്നാലെയായി ഇഷാനിയും ഹൻസികയും അഹാനയും. അമ്മയും കയറൂയെന്ന് പറഞ്ഞ് എല്ലാവരും നിർബന്ധിച്ചപ്പോൾ ഞാനും തയ്യാറായി. ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ നാട്ടിൽ പോയിട്ട് സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ. കൃഷ്ണകുമാറും കുടുംബവും ബാലിയിലാണ്. വ്‌ളോഗിലും ഇൻസ്റ്റഗ്രാമിലൂടെയുമായി വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട് എല്ലാവരും. ഇത്തവണ കൃഷ്ണകുമാറും വീഡിയോ പങ്കിടുന്നുണ്ട്. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും സിന്ധു വീഡിയോയിലൂടെ കാണിച്ചിരുന്നു. രസമുണ്ടോയെന്നായിരുന്നു അശ്വിന്റെ ചോദ്യം. തമിഴ്‌നാട് സ്‌റ്റൈലിലുള്ള ഭക്ഷണം കിട്ടിയതിന്റെ സന്തോഷം അശ്വിന്റെ മുഖത്തുണ്ടായിരുന്നു.



ഫോട്ടോ കാണിച്ചായിരുന്നു ദിയ ഓർഡർ ചെയ്തത്. അവരുടെ കൂടെയങ്ങ് പോയ്‌ക്കോയെന്നായിരുന്നു അശ്വിന്റെ കമന്റ്. ആഗ്രഹിച്ച പോലെയുള്ള ഭക്ഷണം കിട്ടിയ സന്തോഷം അശ്വിന്റെ മുഖത്തുണ്ടായിരുന്നു. അടിപൊളിയെന്നായിരുന്നു കമന്റ്. ദോശ കണ്ടപ്പോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞെന്നായിരുന്നു സിന്ധു പറഞ്ഞത്. വെജ് ഫുഡ് കിട്ടിയപ്പോൾ അവൻ ഹാപ്പിയായെന്നായിരുന്നു ദിയ പറഞ്ഞത്.
 ഓസിയും വരേണ്ട ട്രിപ്പാണിത്. അശ്വിനോട് പറഞ്ഞപ്പോൾ ഓക്കെ പറഞ്ഞിരുന്നു. ഓസി ഹണിമൂണിന് പോയപ്പോൾ ഞങ്ങളും പിന്നാലെ പോയതല്ല. ഇതൊരു ഫാമിലി ട്രിപ്പാണ്, വലിയ സന്തോഷം. ഓസിയില്ലാതെ എവിടെയെങ്കിലും പോവുമ്പോൾ എനിക്ക് സങ്കടമാണ്. മക്കളെല്ലാം ഒന്നിച്ച് കൂടെ വേണം. ഈ ട്രിപ്പിൽ ഓസിയുള്ളത് കൊണ്ട് വലിയ സന്തോഷമാണ് എനിക്ക്. കൂടെ അശ്വിനും ഉള്ളതിന്റെ സന്തോഷം.



അവർക്ക് അവരുടേതായ പ്രൈവസിയുണ്ട്. അല്ലാതെ മിഥുനം സ്റ്റൈലൊന്നുമല്ല. നമ്മുടെ ഈ ട്രിപ്പിനെക്കുറിച്ച് ആരൊക്കെയോ മിഥുനം സ്‌റ്റൈൽ എന്നൊക്കെ പറയുന്നുണ്ട്. ഇതൊരു മിഥുനം സ്റ്റൈൽ അല്ല. ഞങ്ങളിത് നേരത്തെ പ്ലാൻ ചെയ്തതാണ്. ഡേറ്റ് മാത്രം ഫിക്‌സാക്കിയിരുന്നില്ല. ഓരോ പ്രാവശ്യം സെറ്റാക്കാൻ നോക്കുമ്പോഴും മാറിപ്പോവും. ഇനി ഓസിയുടെ കല്യാണമൊക്കെ കഴിഞ്ഞിട്ട് മതിയെന്ന് വെച്ചതാണ്.വീട്ടിലൊരാളെപ്പോലെ മിംഗിൾ ചെയ്യുന്ന ആളാണ് അശ്വിൻ. ഞങ്ങളെല്ലാം ട്രിപ്പ് എൻജോയ് ചെയ്യുന്നുണ്ടെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കിയിരുന്നു. ഈയ്യടുത്ത കാലത്ത് കിച്ചുവിന് വേണ്ടി ഞാൻ കുറച്ച് ഷോപ്പിംഗ് നടത്തിയിരുന്നു. ഈ ട്രിപ്പ് മുന്നിൽ കണ്ടായിരുന്നില്ല. നോക്കുമ്പോൾ എല്ലാം ബാലി വൈബിന് ചേരുന്നതാണ്. കുറച്ചുകാലമായി പൂക്കളൊക്കെയുള്ള ഷർട്ടൊന്നും ഇടാറില്ലായിരുന്നു. ഈയ്യിടെ ഞാൻ കുറച്ച് വാങ്ങിയിരുന്നു. അതെല്ലാം നല്ല മാച്ചിംഗുമാണ്.

Find Out More:

Related Articles: