അമിതാഭ് ബച്ചന്റെ വീട്ടിൽ പിറന്നാളിന് കേക്ക് കട്ട് ചെയ്യാറില്ല; പകരം എന്ത് ചെയ്യും? വേട്ടയ്യന്റെ റിലീസായതിന്റെ ആഘോഷത്തിനൊപ്പമാണ് ഇത്തവണ ബച്ചന്റെ പിറന്നാളും. എന്നാൽ ബച്ചനെ കുറിച്ച്, ചിലതൊക്കെ ആരാധകർ അറിയണം. എന്റെ അച്ഛന്റെയും അമ്മയുടെയും ഇന്റർകാസ്റ്റ് വിവാഹം ആയിരുന്നു എന്നും, ഞാൻ പാതി സർദാർ ആണ് എന്നും അടുത്തിടെ ഒരു ടിവി ഷോയിൽ ബച്ചൻ വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല, ബച്ചന്റെ കുടുംബത്തിൽ ആരും ബർത്ത് ഡേയ്ക്ക് കേക്ക് മുറിക്കാറില്ല, ഹാപ്പി ബർത്ത് ഡേ പാടാറുമില്ല!ഇന്ന് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ എൺപതിരണ്ടാം ജന്മദിനമാണ്.
ഇത്തവണത്തെ ബച്ചന്റെ ജന്മദിനം വേട്ടയ്യൻ റിലീസ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ്. ഈ എൺപത്തിരണ്ടാം വയസ്സിലും വിശ്രമമില്ലാതെ അഭിനയത്തിലും ടെലിവിഷൻ ഷോകളിലും സജീവമായി നിൽക്കുന്ന ബച്ചൻ ഒരു കതുകവും പ്രചോദനുവുമാണ് എന്ന് ആരാധകർ പറയുന്നു. ബച്ചന്റെ ആദ്യ തമിഴ് സിനിമയമാണ് വേട്ടയ്യൻ. അതേ സമയം ബോളിവുഡിൽ രജിനികാന്തും ബച്ചനും ചേർന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. 33 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചത് ഫാൻസിനും ആഘോഷമാണ്. എൺപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, കോൻ ബനേഗ കരോൺപതിയുടെ ഷോയിൽ പ്രത്യേക അതിഥിയായി വന്നിരുന്നത് ജയ ബച്ചനാണ്.
അന്ന് താരപത്‌നിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിറന്നാൾ കേക്കിന് മകരം, ഇന്ത്യൻ സ്വീറ്റ് ആയ പാൽഗോവാണ് വീട്ടിൽ എല്ലാവർക്കും വിതരണം ചെയ്യുന്നത്. അതിന് ശേഷം ഹർഷ് നവ്, വർഷ് നവ്, ജീവൻ ഉത്കർഷ് നവ് (പുതിയ വർഷം, പുതിയ സന്തോഷം, ജീവിതത്തിന്റെ ഒരു പുതിയ പുഷ്പ' എന്ന പാട്ട് പാടുകയാണത്രെ ചെയ്യാറ്.ബച്ചന്റെ എൺപതാം പിറന്നാളിനാണ് ഇക്കാര്യം ഭാര്യ ജയ ബച്ചൻ വെളിപ്പെടുത്തിയത്. വെസ്റ്റേൺ കൾച്ചർ ഒന്നും തന്നെ നമ്മുടെ കുടുംബത്തിൽ വേണ്ട എന്നും, തീർത്തും ഇന്ത്യൻ പാരമ്പര്യങ്ങൾ പിൻതുടർന്നുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം മതി എന്നുമുള്ളത് ബച്ഛന്റെ അച്ഛന്റെ തീരുമാനമായിരുന്നു.
അതനുസരിച്ച് ഒരിക്കൽ പോലും ബച്ചന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുകയും ഹാപ്പി ബർത്ത് ഡേ പാടുകയോ ചെയ്യാറില്ല.ഇന്ന് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ എൺപതിരണ്ടാം ജന്മദിനമാണ്. വേട്ടയ്യന്റെ റിലീസായതിന്റെ ആഘോഷത്തിനൊപ്പമാണ് ഇത്തവണ ബച്ചന്റെ പിറന്നാളും. എന്നാൽ ബച്ചനെ കുറിച്ച്, ചിലതൊക്കെ ആരാധകർ അറിയണം. എന്റെ അച്ഛന്റെയും അമ്മയുടെയും ഇന്റർകാസ്റ്റ് വിവാഹം ആയിരുന്നു എന്നും, ഞാൻ പാതി സർദാർ ആണ് എന്നും അടുത്തിടെ ഒരു ടിവി ഷോയിൽ ബച്ചൻ വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല, ബച്ചന്റെ കുടുംബത്തിൽ ആരും ബർത്ത് ഡേയ്ക്ക് കേക്ക് മുറിക്കാറില്ല, ഹാപ്പി ബർത്ത് ഡേ പാടാറുമില്ല!