ആളുകൾ എന്ത് പറയുമെന്നത് വിഷയമേയല്ലായിരുന്നു: അഹാനയെ കുറിച്ച് സിന്ധു കൃഷ്ണ!

Divya John
 ആളുകൾ എന്ത് പറയുമെന്നത് വിഷയമേയല്ലായിരുന്നു: അഹാനയെ കുറിച്ച് സിന്ധു കൃഷ്ണ! അമ്മ പ്രതീക്ഷിച്ചത് പോലെയൊരു മദർഹുഡായിരുന്നോ ലഭിച്ചത് എന്നായിരുന്നു അഹാനയുടെ ചോദ്യം. മദർഹുഡിനെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. പ്രഗ്നന്റായിരുന്നു എന്നേയുണ്ടായിരുന്നുള്ളൂ. കിച്ചുവിന്റെ അച്ഛന്റെ സഹോദരിയായിരുന്നു ഞങ്ങളുടെ ഡോക്ടർ. ഞങ്ങൾ ചെക്കപ്പിന് പോയതായിരുന്നു. നോക്കട്ടെ, ഒന്ന് പരിശോധിക്കാനുണ്ട് എന്ന് പറഞ്ഞ് അപ്പച്ചി വിളിപ്പിച്ചതാണ്. കാഷ്വലായി ആശുപത്രിയിൽ പോയതാണ്. എനിക്ക് വേദനയോ, അസ്വസ്ഥതകളോ ഒന്നുമുണ്ടായിരുന്നില്ല. പരിശോധന കഴിഞ്ഞപ്പോൾ പുറത്തേക്ക് പോവാൻ നിൽക്കുകയായിരുന്നു ഞാൻ. പുറത്തേക്ക് പോവണ്ട, ഞാൻ കിച്ചുവിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. മിക്കവാറും ഇന്ന് ഡെലിവറി കാണുമെന്നായിരുന്നു അപ്പച്ചി പറഞ്ഞത്. ഞാൻ തയ്യാറല്ല, എനിക്ക് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന പോലെയായിരുന്നു ഞാൻ.



അമ്മയ്‌ക്കൊപ്പമുള്ള യാത്രകൾ എന്നും ആഘോഷമാക്കാറുണ്ട് അഹാന കൃഷ്ണ. ഒരുപാട് പേർ അമ്മയുടെ ആഗ്രഹം പോലെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കൊക്കെ കൂട്ടി പോകുന്നുണ്ട്. സെലിബ്രിറ്റിയായതിനാൽ നമ്മളെ കൂടുതൽ പേർ അറിയുന്നു എന്നേയുള്ളൂ. അബുദാബി യാത്രയിലായിരുന്നു അമ്മയും മകളും വിശേഷങ്ങൾ പങ്കുവെച്ചത്. അമ്മയുടെ മദർഹുഡിനെക്കുറിച്ചും, തന്റെ ജനന സമയത്തെ കാര്യങ്ങളെക്കുറിച്ചുമെല്ലാം അഹാന ചോദിച്ചിരുന്നു. ആശുപത്രിയിലായിരുന്ന സമയത്ത് കുറച്ച് സ്ട്രസൊക്കെയായിരുന്നു. കുഞ്ഞിന് പാമ്പേഴ്‌സ് വെക്കുന്നതൊന്നും അറിയില്ലായിരുന്നു.വളരെ നല്ലൊരു അമ്മയാണ് ഞാൻ എന്ന് എല്ലാവരും എനിക്ക് സർട്ടിഫിക്കറ്റ് തരാറുണ്ടായിരുന്നു. ഞാനായിട്ട് പറയില്ല. സിന്ധു എന്ത് നന്നായിട്ടാണ് കുഞ്ഞിനെ നോക്കുന്നത് എന്നെല്ലാവരും പറയുമായിരുന്നു. അന്ന് യൂട്യൂബ് ചാനലൊന്നുമുണ്ടായിരുന്നില്ലല്ലോ, ഉണ്ടായിരുന്നെങ്കിൽ കാണിച്ചേനെ എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.



കുഞ്ഞിനെയും കൊണ്ട് റൂമിൽ വന്നപ്പോഴാണ് മദർഹുഡ് എന്ന ഫീലൊക്കെ വന്നത്. പാൽ വരുന്നുണ്ടായിരുന്നില്ല, എന്ത് ചെയ്യുമെന്നൊക്കെ ഞാൻ ചോദിച്ചിരുന്നു. അമ്മുവിനാണെങ്കിൽ നല്ല വിശപ്പുമായിരുന്നു. പുറത്തുനിന്ന് പാൽ മേടിക്കാലോ എന്നായിരുന്നു ആലോചിച്ചത്. കുഞ്ഞിനെ നോക്കാനായി ഒരാളെ സെറ്റാക്കിയിരുന്നു. രാത്രി ഇടയ്ക്ക് എഴുന്നേറ്റ് നോക്കിയപ്പോൾ കുഞ്ഞിനെ കാണുന്നില്ല, ഞാൻ നന്നായി ഉറങ്ങിക്കോട്ടെ എന്ന് കരുതിയാവും അവർ അവരുടെ അടുത്ത് കിടത്തിയത്. അയ്യോ എന്റെ കുഞ്ഞ് എന്ന് പറ്ഞ്ഞ് ചാടി എഴുന്നേറ്റ് കുഞ്ഞിനെ വാങ്ങി കൂടെ കിടത്തുകയായിരുന്നു. പിന്നെ ആരും വന്ന് അങ്ങനെ കുഞ്ഞിനെ എടുത്ത് പോയിട്ടില്ല. 28ന് ഇടാനുള്ള ആഭരണങ്ങളും നേരത്തെ റെഡിയാക്കി വെച്ചിരുന്നു. എല്ലാം നേരത്തെ റെഡിയാക്കി വെച്ചിരുന്നു. കിച്ചുവിന് പോയി സാധനങ്ങൾ എടുത്ത് രാനേ ഉണ്ടായിരുന്നുള്ളൂ. 



രാവിലെ 10 മണിക്ക് കയറിയിട്ട് വൈകുന്നേരം മൂന്നിനായിരുന്നു പ്രസവം. ഭയങ്കര വേദനയായിരുന്നു. ഞാൻ മരിച്ച് പോവുമോ എന്നൊക്കെ തോന്നിയിരുന്നു. ഇവിടെ നിന്നും ഇറങ്ങിപ്പോയാലോ എന്നൊക്കെ തോ്ന്നിയിരുന്നു. വജൈനൽ ഡെലിവറിയാണെങ്കിൽ അത് കഴിയുമ്പോൾ വലിയൊരു ആശ്വാസമാണ്. ബാത്ത്‌റൂമിലൊക്കെ പോവാൻ പറഞ്ഞപ്പോൾ പെട്ടെന്ന് പോയി വരുന്നു.കുഞ്ഞിന് വേണ്ടിയുള്ള കാര്യങ്ങളെല്ലാം ഞാനും കിച്ചുവും നേരത്തെ വാങ്ങി വെച്ചിരുന്നു. പേരൻസാണ് കല്യാണം നടത്തി തന്നത്. ലവ് മാര്യേജ് പോലെയായത് കൊണ്ട് ഞങ്ങൾ എല്ലാം സ്വന്തമായി തന്നെയാണ് ചെയ്തിരുന്നത്. കുഞ്ഞിന് വേണ്ട തുണികളെല്ലാം നേരത്തെ വാങ്ങി അലക്കി ഉണക്കി അയൺ ചെയ്ത് വെച്ചിരുന്നു. ഗേൾ ആണോ ബോയ് ആണോ എന്നറിയില്ലാത്തതിനാൽ കോമണായി ഉപയോഗിക്കാൻ പറ്റുന്ന തുണികളായുരുന്നു വാങ്ങിച്ചത്. മറ്റുള്ളവര് പറയു്ന്നതൊന്നും ഞങ്ങൾ അങ്ങനെ കേട്ടിരിക്കാറില്ല. അതൊന്നും മൈൻഡ് ചെയ്യാറുമില്ല.

Find Out More:

Related Articles: