അമ്മയ്ക്ക് വേണ്ടിയുള്ള അവസാനത്തെ ചടങ്ങ്; കൂടി നിന്നവരെയും കരയിപ്പിച്ച്‌ കിച്ച സുദീപ്!

Divya John
 അമ്മയ്ക്ക് വേണ്ടിയുള്ള അവസാനത്തെ ചടങ്ങ്; കൂടി നിന്നവരെയും കരയിപ്പിച്ച്‌ കിച്ച സുദീപ്! വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു, സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. നടന്റെ അമ്മയുടെ മരണ വിവരം അറിഞ്ഞ് നിരവധി സെലിബ്രിറ്റികൾ ആശ്വസിപ്പിക്കാനായി വസതിയിൽ എത്തിയിരുന്നു. അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കവെ കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ, വിങ്ങിപ്പൊട്ടിയ കിച്ച സുദീപ് അവിടെ കൂടെ നിന്നവരെയും വേദനിപ്പിച്ച കാഴ്ചയായി. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ കെട്ടിപ്പിടിച്ചപ്പോഴാണ്, വികാരം മറച്ചുവയ്ക്കാൻ കഴിയാതെ കിച്ച സുദീപ് പൊട്ടിക്കരഞ്ഞത്. ഇന്നലെയായിരുന്നു കന്നട സൂപ്പർ സ്റ്റാർ കിച്ച സുദീപിന്റെ അമ്മ സരോജ സഞ്ജീവ് മരണപ്പെട്ടത്. 86 വയസ്സായിരുന്നു.അമ്മയുമായി വല്ലാത്ത വൈകാരിക ബന്ധം സൂക്ഷിച്ചിരുന്ന നടനാണ് കിച്ച സുദീപ്. 



പല അവസരത്തിലും അവരെ കുരിച്ച് വളരെ വികാരഭരിതനായി സംസാരിച്ചിരുന്നു. ഇക്കഴിഞ്ഞ മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ആരാധകർ റീ പോസ്റ്റ് ചെയ്യുകയാണ്. 'നിരുപാധികമായി നിങ്ങൾക്ക് ത്യാഗം ചെയ്യുന്ന എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ' എന്നായിരുന്നു കിച്ചയുടെ പോസ്റ്റ്. നടൻ ഋഷബ് ഷെട്ടിയും കിച്ച സുദീപിന്റെ അമ്മയുടെ വേർപാടിൽ ദുഖം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ എത്തി, 'നിങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ എന്റെ അഗാധമായ അനുശോചനം, കിച്ച സുദീപ് സർ ഈ പ്രയാസകരമായ സമയത്ത് ശക്തിയും ആശ്വാസവും ദൈവം നൽകട്ടെ' എന്നായിരുന്നു ഷെട്ടിയുടെ പോസ്റ്റ്. ശിവരാജ് കുമാർ അടക്കമുള്ള പ്രമുഖ കന്നട സിനിമ താരങ്ങൾ നേരിട്ടെത്തി കിച്ച സുദീപിനും കുടുംബത്തിനും ആശ്വാസം പകർന്നു.അമ്മയുടെ ആകസ്മിക വിയോഗത്തിൽ കിച്ച സുദീപിന് ബസവരാജ് ബൊമ്മായി അനുശോചനം അറിയിച്ചു. 



എ എൻ ഐ ഉദ്ധരിച്ച് അദ്ദേഹം ഒരു പൊതു കുറിപ്പും പുറത്തിറക്കി, 'അവർ യഥാർത്ഥത്തിൽ അന്നപൂർണേശ്വരിയെപ്പോലെയായിരുന്നു, ഞങ്ങൾ പോകുമ്പോഴെല്ലാം ഭക്ഷണം വിളമ്പുകയും അതിഥികളോട് കരുതലോടെയും സ്‌നേഹത്തോടെയും പെരുമാറുകയും ചെയ്തിരുന്നു. അവരുടെ അഭാവം എനിക്ക് വ്യക്തിപരമായ സങ്കടം വരുത്തുന്നതാണ്. സുദീപിനും കുടുംബത്തിനും ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'
അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കവെ കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ, വിങ്ങിപ്പൊട്ടിയ കിച്ച സുദീപ് അവിടെ കൂടെ നിന്നവരെയും വേദനിപ്പിച്ച കാഴ്ചയായി. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ കെട്ടിപ്പിടിച്ചപ്പോഴാണ്, വികാരം മറച്ചുവയ്ക്കാൻ കഴിയാതെ കിച്ച സുദീപ് പൊട്ടിക്കരഞ്ഞത്.



 പല അവസരത്തിലും അവരെ കുരിച്ച് വളരെ വികാരഭരിതനായി സംസാരിച്ചിരുന്നു. ഇക്കഴിഞ്ഞ മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ആരാധകർ റീ പോസ്റ്റ് ചെയ്യുകയാണ്. 'നിരുപാധികമായി നിങ്ങൾക്ക് ത്യാഗം ചെയ്യുന്ന എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ' എന്നായിരുന്നു കിച്ചയുടെ പോസ്റ്റ്. നടൻ ഋഷബ് ഷെട്ടിയും കിച്ച സുദീപിന്റെ അമ്മയുടെ വേർപാടിൽ ദുഖം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ എത്തി, 'നിങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ എന്റെ അഗാധമായ അനുശോചനം, കിച്ച സുദീപ് സർ ഈ പ്രയാസകരമായ സമയത്ത് ശക്തിയും ആശ്വാസവും ദൈവം നൽകട്ടെ' എന്നായിരുന്നു ഷെട്ടിയുടെ പോസ്റ്റ്. ശിവരാജ് കുമാർ അടക്കമുള്ള പ്രമുഖ കന്നട സിനിമ താരങ്ങൾ നേരിട്ടെത്തി കിച്ച സുദീപിനും കുടുംബത്തിനും ആശ്വാസം പകർന്നു.അമ്മയുടെ ആകസ്മിക വിയോഗത്തിൽ കിച്ച സുദീപിന് ബസവരാജ് ബൊമ്മായി അനുശോചനം അറിയിച്ചു.

Find Out More:

Related Articles: