അന്ന് ഒറ്റക്കാര്യം മാത്രമേ നോക്കിയിരുന്നുള്ളൂ; സംവൃത സുനിലിന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം!

Divya John
 അന്ന് ഒറ്റക്കാര്യം മാത്രമേ നോക്കിയിരുന്നുള്ളൂ; സംവൃത സുനിലിന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം! വിവാഹിതയായതിന് ശേഷം ചെറിയൊരു തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോൾ നടി അഭിനയത്തിൽ അത്ര സജീവമല്ല. അതേ സമയം സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്ടീവുമാണ്. രണ്ട് ദിവസം മുൻപായിരുന്നു സംവൃതയുടെ ജന്മദിനം. ആശംസ അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് സംവൃത പോസ്റ്റ് പങ്കുവച്ചിരുന്നു. ഇന്ന് സംവൃത സുനിലിന്റെ വിവാഹ വാർഷികമാണ്. ഭർത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പം അക്കാര്യവും സംവൃത സുനിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. '12 വർഷത്തെ ഒന്നിച്ചുള്ള ജീവിതം' എന്ന് പറഞ്ഞാണ് പോസ്റ്റ്. അന്നും ഇന്നും അഖിലിനും സംവൃതയ്ക്കും മാറ്റങ്ങളൊന്നും ഇല്ല എന്ന് ആരാധകർ പറയുന്നു.



ആശംസയും സ്‌നേഹവും അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിയിച്ചിട്ടുള്ളൂവെങ്കിലും, അഭിനയിച്ച സിനിമകളിലെല്ലാം മികച്ച റോളുകൾ തന്നെയാണ് സംവൃത സിനിലിന് ലഭിച്ചിട്ടുള്ളത്. കൃത്യ സമയത്ത്, കൃത്യമായ ആൾ വന്നാൽ എല്ലാം കൃത്യമായിരിക്കും എന്ന് പറയുന്നത് പോലെയാണ്. അഖിലിന്റെ പ്രപ്പോസൽ വന്ന സമയത്ത് നോ പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം കറക്ടായിരുന്നു. എനിക്ക് ഞാനായി ജീവിക്കാൻ കഴിയുന്ന ബന്ധമായിരിക്കണം എന്ന് മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. തുറന്ന് സംസാരിച്ചപ്പോൾ അക്കാര്യം ബോധ്യമായി. ഞാൻ എന്താണോ എങ്ങനെയാണോ അങ്ങനെ എന്നെ അംഗീകരിക്കുന്ന ആളായിരിക്കണം, അല്ലാതെ ജീവിത കാലം മുഴുവൻ അഭിനയിച്ചു ജീവിക്കാൻ കഴിയില്ല - എന്നാണ് സംവൃത പറഞ്ഞത്.



2012 ൽ ആയിരുന്നു സംവൃത സുനിലിന്റെയും അഖിൽ ജയരാജിന്റെയും വിവാഹം. വിവാഹത്തിന് ശേഷം സംവൃത യുഎസ്സിലേക്ക് പോയി. രണ്ട് മക്കളാണ് ദമ്പതികൾക്ക്. ഇടയ്ക്ക് നായികാ നായകൻ എന്ന ഷോയിലൂടെയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെയും സംവൃത തിരിച്ചുവന്നിരുന്നു. ഈ സാഹചര്യത്തിൽ വിവാഹം ഉറപ്പിച്ചിരുന്ന സമയത്ത് അഖിലിനെ കുറിച്ച് സംവൃത പറഞ്ഞ വാക്കുകളും വൈറലാവുന്നു. സംവൃതയുടെയും അഖിലിന്റെയും പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.



വീട്ടുകാരായി ആലോചിച്ച് നടത്തിയതാണ്. പല പ്രപ്പോസലുകൾ വന്നതിൽ നിന്ന് അഖിലിലേക്ക് അടുപ്പിച്ചത് എന്താണ് എന്ന ചോദ്യത്തിന് അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, എല്ലാം ഒത്തുവന്നു എന്നായിരുന്നു ഒറ്റവാക്കിലുള്ള സംവൃതയുടെ ആദ്യത്തെ പ്രതികരണം. ഇന്ന് സംവൃത സുനിലിന്റെ വിവാഹ വാർഷികമാണ്. ഭർത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പം അക്കാര്യവും സംവൃത സുനിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. '12 വർഷത്തെ ഒന്നിച്ചുള്ള ജീവിതം' എന്ന് പറഞ്ഞാണ് പോസ്റ്റ്. അന്നും ഇന്നും അഖിലിനും സംവൃതയ്ക്കും മാറ്റങ്ങളൊന്നും ഇല്ല എന്ന് ആരാധകർ പറയുന്നു. ആശംസയും സ്‌നേഹവും അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്.

Find Out More:

Related Articles: