കാലക്കേട് കൊണ്ട് പിരിയേണ്ടി വന്നവർ; കല്പന- അനിൽ ദമ്പതികളുടെ വീഡിയോ വീണ്ടും വൈറൽ! സുഹൃത്തുക്കൾക്ക് തന്റെ ഭാര്യയെ പരിചയപെടുത്തുന്നതും ഭാര്യയും ഒത്തുള്ള സ്നേഹ നിമിഷങ്ങളും ഒക്കെയാണ് വൈറൽ വീഡിയോയിൽ നിറയുന്നത്. ഈ അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ദമ്പതിമാരെ പോലെയാണ് ഇവരുടെ വീഡിയോ കണ്ടാൽ തോന്നുക എന്നാണ് കമന്റുകൾ നിറയുന്നത്. സംവിധായകനും കല്പനയുടെ മുൻ ഭർത്താവുമായ അനിൽ കുമാറിന്റെ പുത്തൻ വീഡിയോ ആണ് സമൂഹമാധ്യമണങ്ങളിൽ നിറയുന്നത്. ഭാര്യക്ക് ഒപ്പം പൊതുവേദിയിൽ എത്തിയതാണ് അനിൽ. ആയിരിക്കാം. രാമായണം, അല്ലെങ്കിൽ മഹാഭാരതം ഒക്കെ എടുക്കുമ്പോൾ, കഥകളും,ഉപ കഥകളും ഒക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കിൽ രാമായണം ആയി മാറുന്നത്.
മഹാഭാരതം ആകാൻ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. എനിക്ക് ഒരു പാഠം മതി ജീവിതത്തിൽ. എനിക്ക് ഒരേട് മതി അത് ഗാന്ധി. ഗാന്ധി. അതുമതി അത് മാത്രം പിടിച്ചാൽ മതി എന്റെ ജീവിതത്തിൽ. അദ്ദേഹം പറഞ്ഞോട്ടെ, എനിക്ക് വിഷയമില്ല- കല്പന പറഞ്ഞു. അതേസമയം മുൻപൊരിക്കൽ കൽപ്പന ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. ഒപ്പം അനിൽ കുമാർ കല്പനയെക്കുറിച്ചു ഉയർത്തിയ ആരോപണങ്ങളും ബ്രിട്ടാസ് കൽപ്പനയുമായി സംസാരിക്കുന്നുണ്ട്. എനിക്ക് മരണത്തേക്കാൾ ഭയം ആണ് കൽപ്പനയെ, ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല, എന്ന് അനിൽ പറയുന്നു, എന്താണ് ഇതിനെകുറിച്ച് പറയാൻ ഉള്ളതെന്ന ബ്രിട്ടാസിന്റെ ചോദ്യത്തോട് കൽപ്പന പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.
എന്തുകൊണ്ട് പ്രതികരിച്ചില്ല, എന്ന് ചോദിച്ചപ്പോൾ പറഞ്ഞുകൂടാ, ബ്രിട്ടാസ് ജി, ഞങ്ങളെ പൊതുവെ വീട്ടിൽ പഠിപ്പിച്ച കാര്യങ്ങൾ ഉണ്ട്, അതാണ് ഞാൻ പിന്തുടരുന്നത്. ആരെക്കുറിച്ചും നമ്മൾ ഒരു പരാതിയോ പരദൂഷണമോ പറയാറില്ല. എനിക്ക് വേണമെങ്കിൽ എന്തെല്ലാം പറഞ്ഞുണ്ടാക്കാം, പക്ഷെ ഞാൻ അത് ചെയ്യില്ല. കേട്ട് കൊണ്ടുനിൽകുക തലയാട്ടുക, അതാണ് എന്റെ രീതി ഞങ്ങളെ അതാണ് പഠിപ്പിച്ചത് എന്നും കല്പന പറഞ്ഞിട്ടുണ്ട്. മറ്റൊരു വ്യക്തിയെ കുറിച്ചു പറയാത്ത ആളാണോ, എന്റെ കൂടെ പതിനാറുവര്ഷം ഒപ്പം ഉണ്ടായിരുന്ന ആളെക്കുറിച്ച് പറയാൻ പോകുന്നത്. ഞാൻ എങ്ങനെ അദ്ദേഹത്തെ കുറിച്ച് പറയും.
എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം.എനിക്ക് ക്ഷമയുണ്ട് ബ്രിട്ടാസ് ജീ. കോടമ്പാക്കം സംസ്കാരം ആണ് കൽപ്പനക്ക്, അമ്മയുടെ തടവറയിൽ ആയിരുന്നു എന്നൊക്കെയും കൽപ്പനയെകുറിച്ച് പറഞ്ഞിരുന്നു. പക്ഷെ കൽപ്പന എവിടെയും ഒരു പരാതിയും പറഞ്ഞുകേട്ടിട്ടില്ല എന്ന് ബ്രിട്ടാസ് പറയുമ്പോൾ ഞങ്ങളെ അതാണ് ബ്രിട്ടാസ് ജി പഠിപ്പിച്ചത് എന്നാണ് കൽപ്പന മറുപടി ആയി നൽകിയത്.