വിജയ് സേതുപതിയുടെ മകന്റെ തുറന്ന് പറച്ചിൽ ട്രോളാകുന്നു; താരപുത്രൻ സിനിമയിലേക്ക്!

Divya John
 വിജയ് സേതുപതിയുടെ മകന്റെ തുറന്ന് പറച്ചിൽ ട്രോളാകുന്നു; താരപുത്രൻ സിനിമയിലേക്ക്! വിജയ് സേതുപതിയുടെ മകൻ സൂര്യയുടെ തുടക്കം ഫീനിക്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ ട്രെയിലറിനും പോസ്റ്ററുകൾക്കുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൂര്യ നൽകിയ പ്രസ് മീറ്റുകളും അഭിമുഖങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അഭിമുഖത്തിലും പ്രസ് മീറ്റിലും താരപുത്രൻ പറഞ്ഞ ചില ഡയലോഗുകൾ മാസ് കൈയ്യടിയോടെ സ്വീകരിക്കുമ്പോഴും, അതിൽ ചിലത് ട്രോൾ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അച്ഛന്റെ പേരിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറല്ല, അച്ഛൻ വേറെ ഞാൻ വേറെ. അതുകൊണ്ടാണ് ഇൻട്രഡ്യൂസിങ് സൂര്യ വിജയ് സേതുപതി എന്നതിന് പകരം സൂര്യ എന്ന് മാത്രം പറഞ്ഞത്. അച്ഛന്റെ പേരിന്റെ നിഴലിലല്ല ഞാൻ വരുന്നത് എന്ന മറുപടി കൈയ്യടികൾ നേടിയിരുന്നു.



അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് മറ്റൊരു താരപുത്രൻ കൂടെ സിനിമാ ലോകത്തേക്ക് വരുന്നു. ബോർഡ് എക്‌സാമിന്, ഇതിന്റെ ആവശ്യമുണ്ടോ എന്ന് അച്ഛൻ ചോദിച്ചതായും സൂര്യ പറയുന്നുണ്ട്. 'പരീക്ഷയ്ക്ക് സ്‌കൂളിൽ കൊണ്ടു വിടുന്നത് അച്ഛനാണ്. പരീക്ഷ എഴുതേണ്ടതുണ്ടോ, നമുക്ക് എവിടെയെങ്കിലും പോയാലോ എന്ന് അച്ഛൻ ചോദിച്ചു. ഇല്ല അച്ഛാ, പരീക്ഷ എഴുതിയില്ലെങ്കിൽ അമ്മ ചെരുപ്പ് കൊണ്ടടിക്കും. പരീക്ഷ എഴുതാം എന്ന് പറഞ്ഞത് ഞാനാണ്. അച്ഛനെ സംബന്ധിച്ച് സ്‌കൂളിൽ പോകണം, പക്ഷേ പഠിക്കണം എന്ന് പറയാറില്ല. പുസ്തകത്തിലെ പാഠത്തെക്കാൾ ചുറ്റുപാടുകളെയും ആളുകളെയും പഠിക്കണം എന്നാണ് അച്ഛൻ പറായാറുള്ളത്. എന്നാൽ ദിവസം പോക്കറ്റ് മണിക്ക് അച്ഛൻ 500 രൂപ മാത്രമാണ് തരുന്നത് എന്ന തുറന്ന് പറച്ചിലിപ്പോൾ ചർച്ചയാകുന്നു.



500 രൂപകൊണ്ട് ഒരു ദിവസം കടന്ന് പോകാൻ കഴിയില്ല, വളരെ പ്രയാസമാണ്. അത് കാരണം കഷ്ടപ്പെട്ടു. നിറയെ സമ്പാദിക്കാനാണ് ഞാൻ അഭിനയത്തിലേക്ക് വന്നത് എന്ന നടന്റെ പറച്ചിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിയൊരുക്കി. ദിവസം 500 എന്നാൽ, മാസം 15000 രൂപയാണ്. ഇവിടെ പലരുടെയും മാസ ശമ്പളം 15000 രൂപ മാത്രമാണ്. ഈ പ്രായത്തിൽ ഞങ്ങൾക്ക് അച്ഛനമ്മമാരിൽ നിന്ന് ദിവസം അഞ്ച് രൂപ കിട്ടുന്നത് തന്നെ പ്രയാസമായിരുന്നു, 500 കിട്ടിയിട്ടും തികയുന്നില്ലേ എന്ന് ചോദിച്ചാണ് ചർച്ചകൾ.'പരീക്ഷയ്ക്ക് സ്‌കൂളിൽ കൊണ്ടു വിടുന്നത് അച്ഛനാണ്. പരീക്ഷ എഴുതേണ്ടതുണ്ടോ, നമുക്ക് എവിടെയെങ്കിലും പോയാലോ എന്ന് അച്ഛൻ ചോദിച്ചു. ഇല്ല അച്ഛാ, പരീക്ഷ എഴുതിയില്ലെങ്കിൽ അമ്മ ചെരുപ്പ് കൊണ്ടടിക്കും. 



പരീക്ഷ എഴുതാം എന്ന് പറഞ്ഞത് ഞാനാണ്. അച്ഛനെ സംബന്ധിച്ച് സ്‌കൂളിൽ പോകണം, പക്ഷേ പഠിക്കണം എന്ന് പറയാറില്ല. പുസ്തകത്തിലെ പാഠത്തെക്കാൾ ചുറ്റുപാടുകളെയും ആളുകളെയും പഠിക്കണം എന്നാണ് അച്ഛൻ പറായാറുള്ളത്.ഇപ്പോൾ ലൊയോള കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സൂര്യ. ആദ്യ വർഷം കോളേജിൽ പോയി, രണ്ടാം വർഷം സാധിച്ചില്ല. ഇനി ആ പഠനം തുടരും എന്നുറപ്പില്ല. ഡയരക്ഷനെ കുറിച്ചും ക്യാമറയെ കുറിച്ചും പഠിക്കണം എന്നാണ് ഇപ്പോൾ അച്ഛൻ പറയുന്നത്. അതിനുള്ള കോഴ്‌സിന് ചേരണം എന്ന് സൂര്യ വിജയ് സേതുപതി പറയുന്നു.

Find Out More:

Related Articles: