ഡിപ്രഷനിലേക്ക് പോയി; റാഷി ഖന്നയുടെ ഹൃദയം തകർത്ത ആ കാമുകൻ ആര്?

Divya John
 ഡിപ്രഷനിലേക്ക് പോയി; റാഷി ഖന്നയുടെ ഹൃദയം തകർത്ത ആ കാമുകൻ ആര്? പ്രണയത്തെ കുറിച്ച് നേരത്തെ നടി സംസാരിച്ച വീഡിയോ എല്ലാം വൈറലായിരുന്നു. ആരോടാണ് പ്രണയം എന്നൊന്നും വെളിപ്പെടുത്താതെ, പ്രണയം എന്ന ഫീലിങ്‌സിനെ കുറിച്ചായിരുന്നു വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ നടി സംസാരിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയം ബ്രേക്കപ് ആയി എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് റാഷി ഖന്ന. ആരാണെന്നോ എന്താണെന്നോ വെളിപ്പെടുത്താതെയാണ് നടി തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചത്. പൊതുവെ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് പറയാത്തവരാണ് സെലിബ്രിറ്റികൾ. എന്നാൽ ചില അവസരങ്ങളിൽ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞവരുണ്ട്. അക്കൂട്ടത്തിലാണ് നടി റാഷി ഖന്നയും. ഇന്റസ്ട്രിയ്ക്കുള്ളിൽ എനിക്കധികം സൗഹൃദങ്ങളില്ല, എന്റെ സൗഹൃങ്ങൾ എല്ലാം ഇന്റസ്ട്രിയ്ക്ക് പുറത്താണ്.




സൗഹൃദങ്ങളിലാണ് ഞാൻ കൂടുതൽ ആശ്വാസം കണ്ടെത്തുന്നത്. എന്റെ വളരെ മോശം സമയത്തും സൗഹൃദവും കുടുംബവും നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച്, നല്ല സിനിമകൾ തിരഞ്ഞെടുത്ത് ഞാൻ എന്റെ ഡിപ്രഷൻ സ്റ്റേജിൽ നിന്ന് പുറത്തു കടക്കുകയായിരുന്നു എന്നാണ് റാഷി ഖന്ന പറഞ്ഞത്. അതേ സമയം നടിയുടെ ആ കാമുകൻ ആരാണെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. ഇന്റസ്ട്രിയിലെ പല പ്രമുഖ നടന്മാരുടെ പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്ന നടനാണോ എന്ന് ചോദിച്ച് ട്വിറ്ററിൽ എത്തുന്നവരുണ്ട്. തെലുങ്ക് സിനിമകളിലൂടെ കരിയർ പടുത്തുയർത്തിയ റാഷി ഖന്ന വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.



ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ എന്നെ തന്നെ മാറ്റിയെടുക്കുകയായിരുന്നു. ശക്തമായി നിലകൊള്ളാനും, കരിയറിൽ കൂടുതൽ ശ്രദ്ധിക്കാനും എനിക്കിപ്പോൾ സാധിക്കുന്നുണ്ട്. ഈ അവസ്ഥയിൽ എനിക്കേറ്റവും അധികം പിന്തുണ നൽകിയത് കുടുംബവും സുഹൃത്തുക്കളുമാണെന്ന് റാഷി ഖന്ന പറയുന്നു. ഞാൻ വളരെ ഇമോഷണൽ വ്യക്തിയാണ്. അത് ഞാൻ സമ്മതിക്കുന്നു. എനിക്ക് മുൻപൊരു പ്രണയമുണ്ടായിരുന്നു. ചില കാരണങ്ങളാൽ ഞങ്ങൾ വേർപിരിഞ്ഞു. ആ സമയത്ത് ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. വിഷാദരോഗത്തിൽ പെട്ടുപോയി. 



ആ വേദനയിൽ നിന്ന് കരകയറി, കരുത്ത് കണ്ടെത്തിയത് എന്റെ കരിയറിലൂടെയാണ്' എന്ന് റാഷി ഖന്ന പറയുന്നു. പ്രണയത്തെ കുറിച്ച് നേരത്തെ നടി സംസാരിച്ച വീഡിയോ എല്ലാം വൈറലായിരുന്നു. ആരോടാണ് പ്രണയം എന്നൊന്നും വെളിപ്പെടുത്താതെ, പ്രണയം എന്ന ഫീലിങ്‌സിനെ കുറിച്ചായിരുന്നു വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ നടി സംസാരിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയം ബ്രേക്കപ് ആയി എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് റാഷി ഖന്ന. ആരാണെന്നോ എന്താണെന്നോ വെളിപ്പെടുത്താതെയാണ് നടി തന്റെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചത്.

Find Out More:

Related Articles: