ഞാൻ എന്നെ തന്നെയാണ് അവളിൽ കണ്ടത്; നെപ്പോളിയന്റെ കുടുംബ വിശേഷങ്ങൾ! നൂറ്റമ്പതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നെപ്പോളിയന് ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളാണ് കേരളത്തിൽ ആരാധകരെ നേടിക്കൊടുത്തത്.
സിനിമയിൽ സജീവമായിരിക്കെ തന്നെ ഡി.എം.കെ യിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം MLA, MP, കേന്ദ്ര സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കലൈഞ്ജർ കരുണാ നിധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഒരുപാട് കാലം കറുത്ത വസ്ത്രം മാത്രം ധരിക്കുക വഴിയും അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു. മലയാളത്തിലെ എവർഗ്രീൻ വില്ലന്മാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന മുണ്ടയ്ക്കൽ ശേഖരനായി മലയാളികൾക്ക് ലഭിച്ച അഭിനേതാണ് നെപ്പോളിയൻ. മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച മൂത്ത മകൻ ധനുഷിന് വേണ്ടി അമേരിക്കയിലേയ്ക്ക് താമസം മാറിയ അദ്ദേഹം, അവിടെ ഒരു IT കമ്പനി ആരംഭിച്ച് വിജയിക്കുകയും ചെയ്തിരുന്നു.
തൻ്റെ മകനെ പോലുള്ളവർക്ക് സാധാരണ ജീവിതം നയിക്കാൻ ഇന്ത്യയിൽ സാധിക്കില്ല എന്ന കാരണം കാണിച്ചാണ് നെപ്പോളിയൻ അമേരിക്കയിലേയ്ക്ക് താമസം മാറിയതും. രോഗബാധിതനായ മകന് വേണ്ടി വധുവിനെ പണം നൽകി വാങ്ങി എന്ന തരത്തിലുള്ള പല വിമർശനങ്ങളും വിവാഹത്തോടനുബന്ധിച്ച് ഉയർന്നു വന്നു. . മാത്രമല്ല അക്ഷയ ധനുഷിന്റെ പണം കണ്ടാണ് കൂടെ കൂടിയതെന്നും ഇവർക്ക് പുതുതലമുറ ഉണ്ടാകുമോ എന്നൊക്കെയുള്ള ആവലാതികളും ചിലർ പങ്കുവച്ചു.എന്നാൽ ഏറെ ആധുനികതയും വൈദ്യശാസത്രത്തിൽ ഏറെ പുരോഗതിയുമുള്ള നാട്ടിലാണ് അവർ താമസിക്കുന്നത് ഉറപ്പായും അവർക്ക് കുഞ്ഞു ജനിക്കുമെന്നു കാട്ടിയും ചിലർ കമന്റുകൾ പങ്കിട്ടിരുന്നു. ധനുഷും, ബന്ധുവായ അക്ഷയയും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം ജപ്പാനിൽ വെച്ചാണ് നടന്നത്. ലോകത്തിലെവിടെ ജീവിച്ചാലും, തൻ്റെ കുടുംബത്തിൽ മരുമകളായി വരുന്നത് ഒരു തമിഴ്‌നാട്ടുകാരിയാകണം എന്ന് തീരുമാനിച്ചതാണ് അക്ഷയയെ മരുമകളായി തെരഞ്ഞെടുക്കാനുള്ള കാരണം എന്നും നെപ്പോളിയൻ പ്രസ്താവിച്ചിരുന്നു.
ജപ്പാനിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് വേണ്ടി ഏകദേശം മുന്നൂറു കോടി രൂപയിലധികം ചെലവായത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മകനെ ഒരു പെൺകുട്ടിയുടെ മേൽ കെട്ടിവെച്ചു എന്ന് കേൾക്കാൻ ആഗ്രഹമില്ലാത്തതു കൊണ്ട്, താൻ അക്ഷയയെ നേരിൽ കാണുകയും സ്വന്തം ഇഷ്ടപ്രകാരമാണോ ഈ വിവാഹത്തിന് ഒരുങ്ങിയതെന്നു ചോദിക്കുകയും ചെയ്തിരുന്നു എന്ന് ജയസുധ പറഞ്ഞു. തന്നെ ആരും നിർബന്ധിച്ചിട്ടില്ല എന്നും, സ്വയം ധനുഷിനൊപ്പം ജീവിക്കാനെടുത്ത തീരുമാനം ആണെന്നും അക്ഷയ മറുപടി നല്കിയതുകൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നതെന്നും അവർ പറഞ്ഞു.
എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കാണാൻ സാധിക്കുന്ന ഒരു കുട്ടിയാണ് അക്ഷയ എന്നും ജയസുധ പറഞ്ഞു. വളരെ മൃദുവായി സംസാരിക്കുന്ന, ക്ഷമാ ശീലമുള്ള കുട്ടിയാണ് അക്ഷയ എന്നും, അത്തരം ഒരാൾക്ക് മാത്രമേ ധനുഷിനെ നന്നായി നോക്കാൻ സാധിക്കൂ എന്നും താരപത്നി കൂട്ടിച്ചേർത്തു.
മാത്രമല്ല അക്ഷയ ധനുഷിന്റെ പണം കണ്ടാണ് കൂടെ കൂടിയതെന്നും ഇവർക്ക് പുതുതലമുറ ഉണ്ടാകുമോ എന്നൊക്കെയുള്ള ആവലാതികളും ചിലർ പങ്കുവച്ചു.എന്നാൽ ഏറെ ആധുനികതയും വൈദ്യശാസത്രത്തിൽ ഏറെ പുരോഗതിയുമുള്ള നാട്ടിലാണ് അവർ താമസിക്കുന്നത് ഉറപ്പായും അവർക്ക് കുഞ്ഞു ജനിക്കുമെന്നു കാട്ടിയും ചിലർ കമന്റുകൾ പങ്കിട്ടിരുന്നു. ധനുഷും, ബന്ധുവായ അക്ഷയയും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം ജപ്പാനിൽ വെച്ചാണ് നടന്നത്. ലോകത്തിലെവിടെ ജീവിച്ചാലും, തൻ്റെ കുടുംബത്തിൽ മരുമകളായി വരുന്നത് ഒരു തമിഴ്‌നാട്ടുകാരിയാകണം എന്ന് തീരുമാനിച്ചതാണ് അക്ഷയയെ മരുമകളായി തെരഞ്ഞെടുക്കാനുള്ള കാരണം എന്നും നെപ്പോളിയൻ പ്രസ്താവിച്ചിരുന്നു. ജപ്പാനിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് വേണ്ടി ഏകദേശം മുന്നൂറു കോടി രൂപയിലധികം ചെലവായത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.