വർഷങ്ങളോളം നീണ്ടു നിന്ന പിണക്കം മാറിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി നയൻതാര!

frame വർഷങ്ങളോളം നീണ്ടു നിന്ന പിണക്കം മാറിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി നയൻതാര!

Divya John
 വർഷങ്ങളോളം നീണ്ടു നിന്ന പിണക്കം മാറിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി നയൻതാര!അക്കാലത്ത് ഏറെ ശ്രദ്ധ നേടിയ താര യുദ്ധമായിരുന്നു നയൻതാരയുടേതും തൃഷ കൃഷ്ണന്റേതും. ഇരുവരുടെയും സിനിമകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമൊക്കെ ആരാധകർ താരതമ്യപ്പെടുത്തി സംസാരിക്കുന്നതും ശത്രുതയുടെ ആഴം കൂട്ടി. പിന്നീട് ആ പിണക്കം മറന്ന് രണ്ടു പേരും ഒരുമിച്ച് വേദികൾ പങ്കിടാൻ തുടങ്ങിയപ്പോഴും ഗോസിപ്പുകൾ നിലനിന്നിരുന്നു. ആ പിണക്കത്തെ കുറിച്ച് ഒരിക്കൽ നയൻതാര തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ധനുഷ് നയൻതാര ശത്രുത കത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ എന്തായിരുന്നു തൃഷയുമായി ഉണ്ടായിരുന്ന പിണക്കം എന്നതും ചർച്ചയാവുന്നു. ഒരുകാലത്ത് ഇന്റസ്ട്രിയിൽ താരപ്പോര് വളരെ ശക്തമായി നടന്നിരുന്നു. 



സെലിബ്രിറ്റി ഈഗോകളുടെ കഥകൾ മാത്രം പുറത്തുവന്നിരുന്ന ഗോസിപ്പു കോളങ്ങളും അന്ന് സജീവമായിരുന്നു.കുറേ കാലം കഴിഞ്ഞ് ഒരു ഫിലിം ഫെയറിൽവച്ച് കണ്ടുമുട്ടി. പിണക്കം മറന്ന് അന്ന് ആദ്യം സംസാരിച്ചത് തൃഷയാണ്. ഇങ്ങോട്ടു വന്ന് സംസാരിച്ചു കഴിഞ്ഞാൽ പിന്നെ, അതിൽ കൂടുതൽ എന്താണ്. അന്ന് ഞങ്ങൾ പാച്ച് അപ് ആയി എന്നാണ് നയൻതാര പറഞ്ഞത്. ഞങ്ങൾക്കിടയിൽ എന്താണെന്ന് അറിയാത്ത ഒരു മിസ് അണ്ടർസ്റ്റാന്റിങ് വന്നു. അതിന് ശേഷം പരസ്പരം സംസാരിക്കുന്നത് ഇല്ലാതെയായി. അത് വർഷങ്ങളോളം നീണ്ടുപോയി. അതിന് ശേഷവും ഇരുവർക്കുമിടയിൽ ഒരു പുകമറ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. നയൻതാരയെയും സമാന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിൽ സമാന്ത ചെയ്ത റോളിന് വേണ്ടി ആദ്യം സമീപിച്ചത് തൃഷയെ ആയിരുന്നു.



 എന്നാൽ നടി അത് ചെയ്യാൻ തയ്യാറായില്ല.നയൻതാരയുമായി തനിക്ക് യാതൊരു പ്രശ്‌നമില്ല എന്ന് പറഞ്ഞ തൃഷ, വലിയ ബന്ധമില്ല എന്നും വ്യക്തമാക്കിയിരുന്നു. നയൻതാരയുമായി താരതമ്യപ്പെടുത്തുന്നതിനോടും വിരോധമില്ല. എന്തെന്നാൽ ഒരേ സമയത്ത് സിനിമയിൽ വന്നവരാണ് ഞങ്ങൾ, ഒരേ നായകന്മാർക്കൊപ്പം അഭിനയിച്ചു തുടങ്ങി. അതുകൊണ്ടാവാം ആളുകൾ താരതമ്യപ്പെടുത്തുന്നത്. അതിനെ പോസിറ്റീവായിട്ടാണ് കാണുന്നത് എന്നാണ് സൗത്ത് ഇന്ത്യൻ ക്യൂൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃഷ പറഞ്ഞത്. കുറേക്കാലം മിണ്ടാതെ നടന്ന ഒരാളോട്, ഇങ്ങോട്ട് വന്ന് മിണ്ടാൻ കാണിച്ച തൃഷയുടെ ആ ഗുണത്തെ താൻ അപ്രിഷ്യേറ്റ് ചെയ്യുന്നതായും അന്ന് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നയൻതാര പറഞ്ഞിരുന്നു. അതിന് ശേഷമാണ് നയൻതാരയും തൃഷയും പരസ്പരം വേദികൾ പങ്കിടാൻ തുടങ്ങിയത്.



ഞങ്ങൾക്കിടയിൽ എന്താണെന്ന് അറിയാത്ത ഒരു മിസ് അണ്ടർസ്റ്റാന്റിങ് വന്നു. അതിന് ശേഷം പരസ്പരം സംസാരിക്കുന്നത് ഇല്ലാതെയായി. അത് വർഷങ്ങളോളം നീണ്ടുപോയി. അതിന് ശേഷവും ഇരുവർക്കുമിടയിൽ ഒരു പുകമറ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. നയൻതാരയെയും സമാന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിൽ സമാന്ത ചെയ്ത റോളിന് വേണ്ടി ആദ്യം സമീപിച്ചത് തൃഷയെ ആയിരുന്നു. എന്നാൽ നടി അത് ചെയ്യാൻ തയ്യാറായില്ല.നയൻതാരയുമായി തനിക്ക് യാതൊരു പ്രശ്‌നമില്ല എന്ന് പറഞ്ഞ തൃഷ, വലിയ ബന്ധമില്ല എന്നും വ്യക്തമാക്കിയിരുന്നു. നയൻതാരയുമായി താരതമ്യപ്പെടുത്തുന്നതിനോടും വിരോധമില്ല. 

Find Out More:

Related Articles: