ഡിവോഴ്സിൽ നിന്നും പിൻമാറിയത് മക്കൾക്ക് വേണ്ടി! കല്യാണത്തെക്കുറിച്ചും, അതിന് ശേഷമുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും, വേർപിരിയൽ തീരുമാനം മാറ്റിയതിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്.
ഇതുപോലെയൊരു ഡിസംബർ 11നായിരുന്നു ഞങ്ങളുടെ കല്യാണം. കല്യാണത്തിലേക്ക് എത്തുന്നതിന് മുൻപ് കുറച്ച് കാര്യങ്ങളുണ്ടല്ലോ, ഒരു ബ്രോക്കർ മുഖേനയാണ് ഞങ്ങൾ കണ്ടത്. ചിത്രയെ കോട്ടയെത്ത വീട്ടിൽ പോയാണ് കണ്ടത്. അച്ഛനില്ലാത്ത സമയമായതിനാൽ എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ഞാനാണ് ചെയ്യുന്നത്. പെണ്ണുകാണലിന് ചെന്നപ്പോൾ പെണ്ണും ചെറുക്കനും ഒറ്റയ്ക്ക് സംസാരിക്കട്ടെ എന്ന് പറഞ്ഞിരുന്നു. എന്റെ മനസിൽ ഭാവിവധുവിനെക്കുറിച്ച് ചില സങ്കൽപ്പങ്ങളുണ്ടായിരുന്നു. ചിത്രയ്ക്കും മനസിൽ ചില സങ്കൽപ്പങ്ങളുണ്ടായിരുന്നു. നല്ല ഹൈറ്റുള്ള ആളായിരിക്കണം, അധികം തടി വേണ്ട എന്നൊക്കെയായിരുന്നു ചിത്ര ആഗ്രഹിച്ചത്.
നല്ല എജ്യുക്കേറ്റഡായൊരു പെൺകുട്ടിയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതെല്ലാം ചേർന്നുവന്നപ്പോൾ ഞങ്ങൾ കല്യാണം തീരുമാനിച്ചു. വിവാഹ ജീവിതം 25ാം വർഷത്തിലേക്ക് കടന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് എംബി പത്മകുമാർ.ഈ ചടങ്ങുകളിലും ആശീർവദനങ്ങളിലുമൊന്നും വലിയ കാര്യമില്ലെന്ന് ഞങ്ങൾ സ്വയം മനസിലാക്കി. താലി കെട്ട് ചടങ്ങൊക്കെ വെറും പ്രഹസനമാണെന്ന് മനസിലാക്കിയതോടെയാണ് ഞങ്ങൾ അത് എടുത്ത് കളഞ്ഞത്. താലിച്ചരട് കൊണ്ട് ഒരു ബന്ധവും ശാശ്വതമാവുന്നില്ല. ചിത്ര താലി കെട്ടണ്ട, ഞാൻ മോതിരവും ഇടുന്നില്ല എന്ന് തീരുമാനിച്ചു. മനസുകൾ തമ്മിൽ ഒന്ന് കെട്ടാൻ എന്ന് കഴിയുന്നുവോ അന്ന് താലി കെട്ടാമെന്നുണ്ടായിരുന്നു. 25 വർഷത്തോളം ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ പോവുകയാണെങ്കിൽ അന്ന് താലി കെട്ടാമെന്നും തീരുമാനിച്ചിരുന്നു.
എല്ലാവിധ ആഡംബരങ്ങളും ചടങ്ങുകളുമൊക്കെയുണ്ടായിരുന്നുവെങ്കിലും ആ സമയത്ത് തന്നെ ഇരുവീട്ടുകാരും തമ്മിൽ ചില ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. വീട്ടുകാർ തമ്മിലുള്ള ചേർച്ചക്കുറവ് ഞങ്ങളെയും ബാധിക്കുന്നുണ്ടായിരുന്നു. പല പ്രാവശ്യവും ഞങ്ങൾ പിരിഞ്ഞ് താമസിച്ചിട്ടുണ്ട്. പത്തിൽ പത്ത് പൊരുത്തമുണ്ടായിട്ടും ദാമ്പത്യത്തിൽ വിള്ളലുകളായിരുന്നു. പിരിയാൻ തീരുമാനിച്ച ഞങ്ങൾ മക്കൾക്ക് വേണ്ടിയാണ് തീരുമാനം മാറ്റിയത്.പിന്നെ കുറേ ചടങ്ങുകളായിരുന്നു. കുറി മാറലും നിശ്ചയവുമൊക്കെയുണ്ടായിരുന്നു. ദക്ഷിണയൊക്കെ കൊടുത്ത് എല്ലാവരുടെയും അനുഗ്രഹമൊക്കെ വാങ്ങിയാണ് കല്യാണം നടത്തിയത്. താലികെട്ട് പ്രധാനമായൊരു ചടങ്ങാണ്. ഭാര്യയും ഭർത്താവും പര്സപരം ബോണ്ടിങ്ങ് ഉണ്ടാവണം. സമൂഹമായിട്ട് ഇട്ടൊരു കീഴ് വഴക്കമാണ് അതൊക്കെ.
മാതൃക കുടുംബമുണ്ടാവാൻ വേണ്ടിയായിരിക്കാം ഇത്തരം ചടങ്ങുകൾ.ഇന്ന് 25 വർഷം തികയുകയാണ്. സിനിമാഷൂട്ടൊക്കെയായി ഞാൻ അത് മറന്നുപോയി. ഓർത്തിരുന്നെങ്കിലും ചിത്ര അതെന്നോട് പറഞ്ഞില്ല. എന്നാൽ മക്കൾ അതോർത്ത് വെച്ചിരുന്നു. രണ്ടുപേരും ആശംസ അറിയിച്ചിരുന്നു. താലി കെട്ടുന്ന കാര്യം ഓർമ്മിപ്പിച്ചത് മകളാണ്. മക്കൾ വന്നിട്ട് വേണം താലി കെട്ടാൻ. മോതിരവും പണിയിക്കാൻ കൊടുത്തിട്ടുണ്ട്. ദാമ്പത്യത്തിന്റെ വില ഇപ്പോഴാണ് ശരിക്കും മനസിലാക്കുന്നത്. രണ്ടുപേരുടെ മനസ് തമ്മിലുള്ള ഐക്യത്തിലാണ് എല്ലാ ദാമ്പത്യവും നിലനിൽക്കുന്നത്.