നടുക്കലിൽ മുങ്ങിയപ്പോൾ ചിരിയാണ് വന്നത്; നടി മിയ! മാംഗോ സ്റ്റിക്കി റൈസ് കഴിച്ചിരുന്നു. ഇത് ഇവിടത്തെ പ്രധാന ഫുഡാണ്. നല്ല വൃത്തിയോടെയാണ് അവർ ഇതുണ്ടാക്കുന്നത്. മാങ്ങ കൈ തൊടാതെ മുറിക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. നല്ലൊരു ടേസ്റ്റാണ് നമുക്ക് ഇഷ്ടമാവുമെന്നായിരുന്നു ജിനി പറഞ്ഞത്. ഞങ്ങൾ നേരത്തെയും ഇത് കഴിച്ചിരുന്നു. അന്ന് നല്ല ഭംഗിയായാണ് അവർ അറേഞ്ച് ചെയ്തിരുന്നത്. ഓരോ സ്ഥലത്തും ഓരോ പോലെയല്ലേ, നമുക്ക് കഴിച്ച് നോക്കാമെന്നും മിയ പറയുന്നുണ്ടായിരുന്നു. ഞാൻ സ്‌കൂബ ഡൈവൊക്കെ ചെയ്തിട്ടുണ്ട്. ഇവിടെ വന്നപ്പോൾ കുറച്ച് അഡൈ്വഞ്ചറസ് കാര്യങ്ങൾ കൂടി ചെയ്താൽ കൊള്ളാമെന്നുണ്ടെന്നായിരുന്നു മിയ പറഞ്ഞത്. മെല്ലെ പോയാൽ മതിയെന്നായിരുന്നു ലിജോയുടെ കമന്റ്.
മിയയും അശ്വിനും ചേച്ചിക്കും ഭർത്താവിനുമൊപ്പമായി ബാങ്കോക്കിലേക്ക് പോയിരുന്നു. വ്‌ളോഗിലൂടെയായി ജിനി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയത് മുതലുള്ള വിശേഷങ്ങളാണ് വീഡിയോയിൽ കാണിച്ചത്. പട്ടായയിലെ മാർക്കറ്റിലേക്ക് പോയതായിരുന്നു ആദ്യം കാണിച്ചത്. നടുക്കടലിൽ മുങ്ങിപ്പോയ അനുഭവവും ഇവർ പങ്കുവെച്ചിരുന്നു. ലിജോ ചേട്ടൻ ഭയ്യാ എന്ന് വിളിച്ചതാണ്. അയാൾ ബോട്ട് നിർത്തി തിരിഞ്ഞുനോക്കിയതും എല്ലാവരും വെള്ളത്തിൽ. എല്ലാവരും ശരിക്കും മുങ്ങി. മിയയുടെ മുഖത്തും അപ്പുവിന്റെ കൈയ്യിലും ചോര പൊടിഞ്ഞിരുന്നു. നമ്മൾ ഇറങ്ങിയിട്ട് തിരിച്ച് കയറിയില്ലേ, എന്തോ കുഴപ്പമുണ്ടെന്ന് മമ്മി പറഞ്ഞില്ലേ. അതിനുള്ളത് നമുക്ക് കിട്ടിയെന്നായിരുന്നു മിയ പറഞ്ഞത്. പാരാസെയ്‌ലിംഗിന് മിയയായിരുന്നു ആദ്യം ഇറങ്ങിയത്.
രക്ഷിക്കാൻ ആരേലും വരുമോയെന്നായിരുന്നു ജിനിയുടെ ചോദ്യം. ഇതൊക്കെയുള്ളത് കൊണ്ട് പൊങ്ങിക്കിടക്കുമെടി, പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് മിയ ചേച്ചിക്ക് ധൈര്യം കൊടുക്കുന്നുണ്ടായിരുന്നു. ഇത് അടിപൊളിയാണ്, പേടിക്കാനൊന്നുമില്ല, അവസരം കിട്ടിയാൽ ഇനിയും ട്രൈ ചെയ്യുമെന്നായിരുന്നു രണ്ടുപേരും പറഞ്ഞത്. നിങ്ങൾ പറക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമാണ് തോന്നിയത്. ഹൈറ്റ് പേടിയുള്ളവർക്ക് ഇത് ട്രൈ ചെയ്യാവുന്നതാണ്. ഇനി ഞാനൊരു കാര്യം പറയട്ടെ, ഇതിന് പ്ലാൻ ബി ഇല്ല. വേണ്ടത്ര സേഫല്ലെന്നായിരുന്നു ലിജോ പറഞ്ഞത്. ഒരു പ്രൊജക്ട് മാനേജർ ഇങ്ങനെയൊക്കെ പറയുമെന്നായിരുന്നു ജിനിയുടെ കമന്റ്. ഒരു പെൺകുട്ടി വെള്ളത്തിൽ വീണ് കഴിഞ്ഞാൽ പത്ത് പേരെങ്കിലും രക്ഷിക്കാൻ വരുമെന്നാണ് സാധാരണ പറയാറുള്ളത്.
ഞങ്ങൾ അഞ്ചുപേരുള്ള ബനാന ബോട്ട് മുങ്ങിയപ്പോൾ മൂന്നാണുങ്ങളേയും പെട്ടെന്ന് പിടിച്ച് കയറ്റി. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ വെള്ളത്തിലിങ്ങനെ കിടക്കുവാ, അവസാനമാണ് ഞങ്ങളെ എടുത്തത്. നീന്താനറിയാവുന്ന അപ്പുവിനെ ആദ്യം പിടിച്ചുകയറ്റി. എനിക്കിത് ഫൺ ആയിരുന്നു എന്നാണ് മിയ പറഞ്ഞതും. അപ്പുവും അതേ ഫീൽ ആണെന്നാണ് പറഞ്ഞത്. അയാൾ ബോട്ട് നിർത്തി തിരിഞ്ഞുനോക്കിയതും എല്ലാവരും വെള്ളത്തിൽ. എല്ലാവരും ശരിക്കും മുങ്ങി. മിയയുടെ മുഖത്തും അപ്പുവിന്റെ കൈയ്യിലും ചോര പൊടിഞ്ഞിരുന്നു. നമ്മൾ ഇറങ്ങിയിട്ട് തിരിച്ച് കയറിയില്ലേ, എന്തോ കുഴപ്പമുണ്ടെന്ന് മമ്മി പറഞ്ഞില്ലേ. അതിനുള്ളത് നമുക്ക് കിട്ടിയെന്നായിരുന്നു മിയ പറഞ്ഞത്.