അച്നും അമ്മയും കൂടെയുളളതുകൊണ്ട് ഒറ്റപ്പെടൽ ഇപ്പോഴില്ല; നടി നവ്യ നായർ! . ഇഷ്ടം സിനിമയിലൂടെ വന്ന് ഇഷ്ടം നേടിയെടുത്ത നവ്യ നായർ പിന്നീട് മലയാളത്തിലും അന്യഭാഷയിലും സിനിമകൾ ചെയ്തു. എന്നാൽ വിവാഹജീവിതം സ്വപ്നം കണ്ടുകൊണ്ട് നല്ലൊരു ജീവിതത്തിലേക്കും നവ്യ പ്രവേശിച്ചു. ഭർത്താവ് ജോലി തിരക്കുകളിലേക്ക് പോകുമ്പോൾ തൻ മറ്റൊരു ലോകത്തിൽ ആയിരുന്നു എന്നും, പിന്നീടാണ് മകൻ ഒരു പ്രായമായശേഷം അഭിനയത്തിലേക്കുള്ള മടങ്ങി വരവെന്നും നവ്യ പറഞ്ഞിട്ടുണ്ട്. മനോഹരമായി അഭിനയിക്കാനും നൃത്തം ചെയ്യാനും ഉള്ള കഴിവ് പോലെ മനോഹരമായി സംസാരിക്കാനും കഴിവുള്ള ആളാണ് നവ്യ നായർ. കഴിഞ്ഞ അഞ്ച് വർഷമായി താൻ നാട്ടിലാണ് താമസമെന്നും അച്ഛനും അമ്മയും മാതംഗി ഡാൻസ് സ്കൂൾ നടത്തിപ്പുമെല്ലാം ഉള്ളതുകൊണ്ട് ഇപ്പോൾ അത്ര ഒറ്റപ്പെടലില്ലെന്നും നവ്യ വീഡിയോയിൽ പറയുന്നു.
യൂട്യൂബർ കൂടിയായ നവ്യ അടുത്തിടെ പങ്കുവച്ച വീഡിയോയിൽ ആണ് താൻ ജീവിതത്തിലെ ഏകാന്തതയെ എങ്ങനെ മറികടന്നുവെന്ന് പറഞ്ഞത്.നമ്മുടെ ചുറ്റിനും നമ്മുടെ കാര്യങ്ങളിൽ നമ്മളെക്കാൾ ശ്രദ്ധാലുക്കൾ ആയ ഒരുപാടുപേർ കൂട്ടംകൂടിയാണ് സിനിമയിൽ അഭിനയിക്കുന്നത്. എല്ലാ ആവശ്യങ്ങൾക്കും നമുക്കവിടെ ആളുകളുണ്ട്. അവിടെനിന്ന് എന്റെ വിവാഹം വലിയൊരു ഷിഫ്റ്റായിരുന്നു എനിക്ക്. അവിടെ ചെന്നപ്പോൾ ഞാനും ചേട്ടനും മാത്രം ഉള്ള വീട്. ആ വീട്ടിൽ സഹായത്തിനെല്ലാം ആളുകളുണ്ടായിരുന്നെങ്കിലും പക്ഷെ അവിടെ ഒറ്റപ്പെടൽ അനുഭവിച്ചു. ഒറ്റപ്പെടൽ എല്ലാപ്രായത്തിലും എല്ലാവർക്കും ഉണ്ടാകും. അവിടെ എല്ലാ ഭാഷയും എനിക്ക് സംസാരിക്കാൻ ആകുമായിരുന്നു. എന്നിട്ടും എനിക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്തു. പക്ഷേ കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ൻ നാട്ടിലാണ്. ഇവിടെ അച്ഛനും അമ്മയും ഉണ്ട് ഞാൻ വീണ്ടും ജോലി ചെയ്യുന്നു മാതംഗി ഡാൻസ് സ്കൂൾ നടത്തുന്നു.
അവിടെ നിന്നും കുട്ടികൾ തരുന്ന സ്നേഹം ഒക്കെ വളരെ വലുതാണ്. ആകെ ഒരു സോളോ ട്രിപ്പ് മാത്രമേ ഞാൻ പോയിട്ടുള്ളൂ. ബിസിനസ് ആവശ്യത്തിനായി ബനാറസിലും മറ്റും ഒറ്റയ്ക്ക് പോയിട്ടുണ്ട്. സോളോ ട്രിപ്പിന് പോകുമ്പോൾ നവ്യക്ക് ഫ്രീഡം അനുഭവപ്പെടുന്നുണ്ടോ എന്ന് ഒരിക്കൽ മാതൃഭൂമിയിലെ റിപ്പോർട്ടർ സിറാജേട്ടൻ എന്നോട് ചോദിച്ചു. സത്യം പറഞ്ഞാൽ എനിക്ക് സ്വാതന്ത്ര്യത്തിന് വേണ്ടിയോ ഫ്രീഡത്തിന് വേണ്ടിയോ അല്ല ഞാൻ സോളോ ട്രിപ്പ് പോകുന്നത്. പണ്ട് മുതലേ ഷൂട്ടിങ്ങിന് പോകുമ്പോൾ അമ്മയോ അച്ഛനോ ലൊക്കേഷൻ അസിസ്റ്റൻസോ ഡ്രൈവറോ ഒക്കെ കൂടെയുണ്ടാകും.സായി തീരെ ചെറുതായിരുന്നപ്പോൾ ഞാൻ ഒരു ദിവസത്തേക്ക് എങ്കിലും അവനെ കൂട്ടാതെ എന്തിനെങ്കിലും പോയി വരുമ്പോൾ എന്നെ കണ്ടാൽ അവൻ ഓടി വന്ന് എന്നെ ബെഡ്റൂമിൽ കൊണ്ട് പോയിട്ട് പറയും എത്ര ദിവസമായി കണ്ടിട്ട് , ഇങ്ങു വാ ഞാൻ ഒന്ന് സ്നേഹിക്കട്ടെ എന്ന് പറയും.
ആ പ്രായത്തിൽ കുഞ്ഞുങ്ങൾ നമ്മളോട് കാണിക്കുന്ന സ്നേഹവും അടുപ്പവും എല്ലാ കാലവും നമ്മൾ പ്രതീക്ഷിക്കരുത്. കാരണം ഇപ്പൊ ഞാൻ പോയി വന്നാൽ ഞാൻ ആണ് അവനെ കെട്ടിപിടിക്കുന്നത്. ഈ ഒരു മാറ്റം നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകും.നമ്മൾ ഓരോ ദിവസവും നമ്മൾ വളർന്നുകൊണ്ടിരിക്കുകയാണ്. വയസാകും മരണവും എത്തും. ഞാൻ എന്റെ വാർദ്ധക്യത്തെ എങ്ങനെ തരണം ചെയ്യും എന്ന് പറയാൻ ആകില്ല. പക്ഷെ ഞാൻ എന്റെ സോളോ ട്രിപ്പ് കൊണ്ട് എന്നെ പാകപ്പെടുത്തുകയാണ്. ഈ അടുത്ത് ഞാൻ ഒരു യാത്ര പോയി, യാത്രയിൽ എനിക്ക് അലർജി ഉണ്ടായി. അമ്മ എന്നോട് പറഞ്ഞിരുന്നു മരുന്ന് എടുക്കണം എന്ന് പക്ഷെ ഞാൻ ഒരു ദിവസം അല്ലെ എന്നോർത്തിട്ട് എടുത്തില്ല.
അപ്പോൾ ഞാൻ എന്റെ അമ്മയെ ഒരുപാട് മിസ് ചെയ്തു. നവ്യ യുടെ ഈ വീഡിയോ വലിയ ചർച്ചകൾക്ക് കൂടി വഴി വച്ചു. ഒരായിരം കമന്റുകൾ ഇട്ടുകൊണ്ടാണ് ആരാധകർ അതിനെ സ്വീകരിച്ചതും. ഇഷ്ടം പോലെ പണം ,സ്നേഹം ഉള്ള മക്കൾ ഭർത്താവ് ഒക്കെ ഉണ്ടെങ്കിലും ഏകാന്തത ഉറപ്പായും ഉണ്ട്; സുചിത്രേച്ചിയുടെ തുറന്നു പറച്ചിലും ഉദാഹരണം ആണെന്നും ആരാധകർ പറയുന്നു.