കീർത്തി ആദ്യം വിളിച്ചത് കല്യാണിയെ, ഒപ്പം തൃഷയ്ക്കൊപ്പമുള്ള സെൽഫിയും വൈറലാകുന്നു! 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു കീർത്തിയും ആന്റണി തട്ടിലും. ബിസിനസ് രംഗത്ത് സജീവമാണ് ആന്റണി. നേരത്തെ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. ഒന്നിച്ച് പഠിച്ചവരാണെങ്കിലും ഇരുവരും തമ്മിൽ 2 വയസ് പ്രായവ്യത്യാസമുണ്ട്.
ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും സുഹൃത്തുക്കളാരും അത് വെളിപ്പെടുത്തിയിരുന്നില്ല. കീർത്തിയും ആന്റണിയും പറയുന്ന കാലത്ത് എല്ലാം പുറത്തുവരട്ടെയെന്നായിരുന്നു എല്ലാവരും കരുതിയത്. ഇവരൊന്നിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഗോവയിലെ വിവാഹ ചടങ്ങിലേക്ക് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു.
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് കീർത്തി സുരേഷും കല്യാണി പ്രിയദർശനുമൊക്കെ. മലയാളികളാണെങ്കിലും തമിഴിലും തെലുങ്കിലുമൊക്കെയായി സാന്നിധ്യം അറിയിച്ചവരാണ് ഇരുവരും. മാതാപിതാക്കൾ തമ്മിലുള്ള സൗഹൃദം മക്കളും നിലനിർത്തുന്നുണ്ട്. അടുത്തിടെയായിരുന്നു കീർത്തിയുടെ വിവാഹം. പച്ച സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് കല്യാണി വിവാഹത്തിൽ പങ്കെടുത്തത്. ചേരുന്നൊരു കമ്മലും വലിയൊരു മാലയുമായിരുന്നു കല്യാണി അണിഞ്ഞത്. കണ്ണെഴുതിയെന്ന് മാത്രമല്ല ചെറിയൊരു പൊട്ടും വെച്ചിരുന്നു നെറ്റിയിൽ. വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഡ്രസ് ചെയ്യുന്നത്. ഈ വർഷത്തെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിൽ പങ്കുചേരാനായാണ് പോവുന്നതെന്നുമായിരുന്നു കല്യാണി കുറിച്ചത്. കീർത്തിയേയും ആന്റണിയേയും ടാഗ് ചെയ്താണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
കല്യാണത്തിൽ പങ്കെടുക്കാനെത്തിയ തൃഷയ്ക്കൊപ്പമായി സെൽഫിയും പകർത്തിയിരുന്നു കല്യാണി. തൃഷയും സാരിയണിഞ്ഞായിരുന്നു കല്യാണത്തിൽ പങ്കെടുത്തത്. ഇലയിൽ സദ്യ കഴിക്കുന്നതിന്റെ ഫോട്ടോയും താരപുത്രി പങ്കുവെച്ചിരുന്നു. ഒത്തിരി വിഭവങ്ങളുമായി രുചികരമായിരുന്നു വിവാഹ സദ്യ എന്നാണ് താരങ്ങളെല്ലാം പറഞ്ഞത്. മഞ്ജു വാര്യരുൾപ്പടെ രണ്ട് ലക്ഷത്തിലധികം പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുള്ളത്. കുട്ടിക്കാലം മുതലേ അറിയാവുന്നവരാണ് കീർത്തിയും കല്യാണിയും. വിശേഷാവസരങ്ങളിലെല്ലാം ഇവർ ആശംസ നേരാറുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുമുണ്ട്. കീർത്തിയുടെ വിവാഹ ദിവസവും കല്യാണി സന്തോഷം പങ്കിട്ടെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായി കീർത്തിയും കല്യാണിക്ക് നന്ദി അറിയിച്ചിരുന്നു. തിരക്കുകൾക്കിടയിലും ഈ വിവാഹത്തിൽ പങ്കെടുക്കാനായി കല്യാണി എത്തിയിരുന്നു.
കല്യാണത്തിലേക്ക് പോയതിന്റെ വിശേഷങ്ങളായിരുന്നു ഒടുവിലായി പങ്കുവെച്ചത്. അച്ഛന്റെ മടിയിൽ ഇരുന്നായിരുന്നു കീർത്തിയെ ആന്റണി താലി കെട്ടിയത്. ഇമോഷണലായ കീർത്തിയെ ആന്റണി ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല് മീഡിയയിലൂടെ വൈറലായിരുന്നു. എല്ലാവരേയും അറിയിച്ചായിരിക്കും വിവാഹം എന്ന ഉറപ്പ് കീർത്തിയും കുടുംബവും പാലിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും സുഹൃത്തുക്കളാരും അത് വെളിപ്പെടുത്തിയിരുന്നില്ല. കീർത്തിയും ആന്റണിയും പറയുന്ന കാലത്ത് എല്ലാം പുറത്തുവരട്ടെയെന്നായിരുന്നു എല്ലാവരും കരുതിയത്. ഇവരൊന്നിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഗോവയിലെ വിവാഹ ചടങ്ങിലേക്ക് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു.