മകൻ ചെയ്ത ഉപദ്രവങ്ങൾ മുതൽ ഒരുപാട്; നല്ലൊരു അമ്മയെ നഷ്ടമായെന്ന് താരങ്ങളും!

Divya John
 മകൻ ചെയ്ത ഉപദ്രവങ്ങൾ മുതൽ ഒരുപാട്; നല്ലൊരു അമ്മയെ നഷ്ടമായെന്ന് താരങ്ങളും! വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മീന ഗണേഷ് സ്വതസിദ്ധമായ അഭിനയ ശൈലി ഊട്ടി ഉറപ്പിക്കുകയായിരുന്നു. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന മീന പിന്നീട് രോഗശയ്യയിലേക്ക് വഴുതി വീണു.താൻ നേടിയതെല്ലാം തനിക്ക് നഷ്ട്ടപ്പെട്ടു എന്നും മീന പറഞ്ഞു. ചിരട്ട എടുത്തു തെണ്ടാൻ പോകാൻ പറഞ്ഞു എന്നും മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്നും താരം പറഞ്ഞിരുന്നു. ഗ്രമീണതയുടെ നൈർമ്മല്യം ഉൾക്കൊണ്ട അഭിനേത്രിയെ തങ്ങൾക്ക് നഷ്ടമാകുമ്പോൾ അത് മലയാള സിനിമക്ക് തീർത്താൽ തീരാത്ത നഷ്ടം എന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്.ഇടക്കാലത്തുവച്ച് മകൻ ചെയ്ത ക്രൂര പീഡനങ്ങളെ കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് മീന എത്തിയിരുന്നു. അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്.



 നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് മീന അരങ്ങേറിയത് . സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരവും നേടിയിട്ടുണ്ട്. മീനാഗണേഷ് അന്തരിച്ചു ..കേരളത്തിലെ പ്രശസ്ത നാടക ,സിനിമ ,സീരിയൽ നടിയായിരുന്നു ..200 ൽ പരം ചിത്രങ്ങളിൽ മീനാമ്മ വേഷം ഇട്ടിട്ടിട്ടുണ്ട് ..എന്റെ അമ്മക്കൊപ്പം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ..വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,കരുമാടിക്കുട്ടൻ എന്ന സിനിമകിലെ വേഷം മറക്കാൻ പറ്റാത്തതാണ് ..എനിക്കും മീനമ്മയുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞു ..അതും എന്റെ ഭാഗ്യം ..അമ്മയുടെ പ്രേത്യേകതയുള്ള സ്വരം കാതുകളിൽ മുഴങ്ങുന്നു ..മീനാമ്മക്ക്‌ എന്റെ ആദരാഞ്ജലികൾ.സൂര്യസോമയിലെ പല നാടകങ്ങളിലെയും പ്രധാന നടി ആയിരുന്നു മീന ചേച്ചി.



"ഓണം ബംബർ "
എന്ന എസ് എൽ പുരം സദാനന്ദന്റെ പ്രധാന നാടകത്തിൽ ചേച്ചി ചെയ്ത കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റില്ല. ആ നാടകത്തിൽ അച്ഛന്റെ സംവിധാന സഹായികളായി ചേട്ടൻ ജയസൂര്യയും ഞാനും ഉണ്ടായിരുന്നു. മീന ചേച്ചിയുടെ "അനി മോനെ " എന്ന വിളി കാതിൽ കേൾക്കുന്നപോലെ. ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.മീന ഗണേഷ് സ്നേഹം നിറഞ്ഞ ഒരമ്മ യാത്രയായി. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അവർ നിറഞ്ഞാടിയിട്ടുണ്ട്. അതൊരു കുഞ്ഞു വേഷമായാൽ പോലും. അവരുടേതായ ഒരു സ്ഥാനം അറിയിച്ചിട്ടുണ്ട്.



വാസന്തിയും ലക്ഷ്മിയും ഞാനും സിനിമയിൽ കലാഭവൻ മണിയുടെ അമ്മ ,വളയത്തിലെ മനോജ് കെ ജയന്റെ അമ്മ,പിൻഗാമിയിലെ കുട്ടിഹാസൻ എന്ന ജഗതിയുടെ അമ്മ നന്ദനത്തിലെ കാർത്യായനിയമ്മ,സദാനന്ദന്റെ സമയത്തിലെ നാണിയമ്മ.....നാടകത്തിലും സിനിമയിലും ടെലിവിഷനിലും അവർ ചെയ്ത വേഷങ്ങൾ മനസ്സറിഞ്ഞു കണ്ടിട്ടുണ്ട്. പ്രേക്ഷരുടെ മനസ്സിൽ അവരെന്നുമുണ്ടാവും. പ്രിയപ്പെട്ട മീനച്ചേച്ചിയ്ക്ക് ആദരാഞ്ജലികൾ എന്നിങ്ങനെയാണ് പോസ്റ്റുകൾ.

Find Out More:

Related Articles: