അഴകനിൽ നിന്ന് എന്നെ ഒഴിവാക്കാൻ കാരണം മമ്മൂട്ടി; ബേബി അഞ്ജു! മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച അഞ്ജു, നായികയായി വന്നപ്പോൾ പ്രേക്ഷകർക്ക് മാത്രമായിരുന്നില്ല ഇന്റസ്ട്രിയിലുള്ളവർക്കും കൗതുകമായിരുന്നു. അച്ഛന്റെ സഹോദരി ജയയുടെ പാരമ്പര്യം പിൻതുടർന്നാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. അന്ന് കൊച്ചു കുഞ്ഞായിരുന്നു. രജിനികാന്തും ജയയും ഒന്നിച്ചഭിനയിച്ച ആറിലിരുന്ത് അറുപത് വരൈ എന്ന തമിഴ് ചിത്രത്തിന്റെ സക്‌സസ്മീറ്റിന് ജയയ്‌ക്കൊപ്പം വന്ന അഞ്ജുവിനെ കണ്ട്, സംവിധായകൻ മഹേന്ദ്രൻ അദ്ദേഹത്തിന്റെ സിനിമയിലേക്ക് അനുവാദം ചോദിച്ചു. അങ്ങനെ 1979 ൽ ഉതിർപൂക്കൾ എന്ന ചിത്രത്തിലൂടെ അഞ്ജു സിനിമയിലേക്ക് എത്തി. ഇന്ന് 27 വയസ്സുള്ള മകന്റെ അമ്മയാണെങ്കിലും അഞ്ജു ഇപ്പോഴും അറിയപ്പെടുന്നത് ബേബി അഞ്ജു എന്ന ലേബലിൽ തന്നെയാണ്.
മലയാളത്തിൽ ചെയ്ത കൗരവർ, താഴ്‌വാരം, നീലഗിരി, കിഴക്കൻ പത്രോസ്, കാട്ടുകുതിര തുടങ്ങി എല്ലാ സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. കൗരവനിലെ വേഷം ഇന്നും ആളുകൾ എടുത്ത് പറയുന്നതാണ്. ആ വേഷം, തന്നോട് മമ്മൂട്ടി സർ ചെയ്ത പ്രായശ്ചിത്തമാണെന്ന് അഞ്ജു പറയുന്നു.നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് പിന്നീട് അഞ്ജുവിനെ മമ്മൂട്ടി ആദ്യമായി കണ്ടത്. തന്റെ മകളായി അഭിനയിച്ച അഞ്ജു ഇത്ര വലുതായോ എന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞതും ആ സെറ്റിൽ വച്ചാണ്. 'നീ ഇത്രയും വലുതായായിരുന്നോ' എന്ന് ചോദിച്ച മമ്മൂട്ടി, അഴകനിൽ നിന്ന് താൻ ഒഴിവാക്കിയതിന് ക്ഷമയും പറഞ്ഞു. അതിന്റെ പ്രായശ്ചിത്തമായി എന്റെ അടുത്ത സിനിമയിൽ നീയുണ്ട് എന്നും മമ്മൂട്ടി വാക്കു കൊടുത്തു. അങ്ങനെ വന്ന സിനിമയാണ് കൗരവർ- ബേബി അഞ്ജു പറഞ്ഞു.
1991 ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയിലേക്ക്, മധുബാല ചെയ്ത കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് അഞ്ജുവിനെയായിരുന്നുവത്രെ. അഞ്ജുവിന്റെ ഡേറ്റ് എല്ലാം വാങ്ങി സെറ്റ് ചെയ്തതാണ്. പക്ഷേ പിന്നീട് അഞ്ജുവാണ് ആ വേഷം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ മമ്മൂട്ടി നിരസിച്ചു. അവൾ കൊച്ചു കുട്ടിയാണ്, ആ റോൾ ചെയ്യാനുള്ള പ്രായവും പക്വതയുമില്ല എന്ന് മമ്മൂട്ടി പറഞ്ഞതനുസരിച്ച് അഞ്ജുവിനെ മാറ്റി. ഇക്കാര്യം ബാലചന്ദ്രൻ അഞ്ജുവിനോടും പറഞ്ഞിരുന്നു. മലയാളത്തിൽ ചെയ്ത കൗരവർ, താഴ്‌വാരം, നീലഗിരി, കിഴക്കൻ പത്രോസ്, കാട്ടുകുതിര തുടങ്ങി എല്ലാ സിനിമകളും സൂപ്പർ ഹിറ്റായിരുന്നു.
കൗരവനിലെ വേഷം ഇന്നും ആളുകൾ എടുത്ത് പറയുന്നതാണ്. ആ വേഷം, തന്നോട് മമ്മൂട്ടി സർ ചെയ്ത പ്രായശ്ചിത്തമാണെന്ന് അഞ്ജു പറയുന്നു. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച അഞ്ജുവിന്, ബേബി അഞ്ജു എന്ന പേരും കിട്ടി. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം മകളായും, നായികയായും, ഭാര്യയായും അഭിനയിച്ചിട്ടുണ്ട്. രുക്മിണി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും നേടിയ അഞ്ജുവിന്, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം തോന്നുന്നു.